സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാംദിനം സമാപിച്ചു; കണ്ണൂര്‍ മുന്നില്‍; കോഴിക്കോട് തൊട്ടുപിന്നില്‍.
കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 438 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 435 പോയിന്റുമായി രണ്ടാമത്. 432 പോയിന്റുകളുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. 421 പോയന്റുള്ള തൃശൂര്‍ നാലാം സ്ഥാനത്താണ്. 115 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഹെല്‍പ് ഡെസ്‌കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. മറ്റ് ജില്ലകളില്‍ നിന്ന് കലോത്സവത്തിന് എത്തുന്നവര്‍ക്ക് വിവിധ വേദികളെ കുറിച്ചും വാഹന സൗകര്യങ്ങളെക്കുറിച്ചും താമസ സ്ഥലത്തേക്ക് എത്താനുള്ള നിര്‍ദേശങ്ങളും […]









