മങ്കിപോക്‌സ് ഇനി എംപോക്‌സ് എന്നറിയപ്പെടും; ലോകാരോഗ്യ സംഘടന
മങ്കിപോക്‌സ് ഇനി എംപോക്‌സ് എന്ന് അറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന. അസുഖത്തിന്റെ പേര് വംശീയാധിക്ഷേപം ഉണ്ടാക്കുന്നുവെന്നും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുണ്ടെന്നും വാദങ്ങള്‍ ഉയർന്നതോടെയാണ് ലോകാരോഗ്യ സംഘടന പേര് മാറ്റാന്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം കൂടി മങ്കിപോക്‌സ്, എംപോക്‌സ് എന്നീ രണ്ട് പേരുകളും ഉപയോഗിക്കാമെന്നും പിന്നീട് എംപോക്‌സ് എന്ന പേര് മാത്രമാണ് ഉപയോഗിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിരവധി വ്യക്തികളും സംഘടനകളും മങ്കിപോക്‌സിന്റെ പേരുമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നതായും സംഘടന പറയുന്നു. ഓഗസ്റ്റില്‍ കുരങ്ങുപനി പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ, യുഎന്‍ ഏജന്‍സി രോഗത്തെ ഒരു […]









