ഞാൻ മരിച്ചിട്ടില്ല’, വ്യാജ വാർത്തയ്ക്കെതിരെ മധു മോഹൻ
പ്രമുഖ സീരിയൽ നടൻ മധു മോഹൻ അന്തരിച്ചു എന്ന വാർത്ത വ്യാജം. അന്തരിച്ചെന്ന വാർത്ത നിഷേധിച്ച് മധുമോഹൻ തന്നെ രംഗത്തെത്തി. വാർത്ത വൈറലായതിനു പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയത്. അന്തരിച്ചെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത് നിരവധി പേരാണ് ഫോൺ വിളിക്കുന്നത്. എല്ലാവരോടും താൻ മരിച്ചിട്ടില്ല എന്നു പറയേണ്ട അവസ്ഥയിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. പ്രചരിക്കുന്ന വാർത്തകൾ ആരോ പബ്ലിസിറ്റിക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ പടച്ചുവിട്ടിരിക്കുന്നതാണ്. ഇതിന്റെ പിന്നാലെ പോകാൻ തനിക്ക് തല്കാലം താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെക്കുറിച്ച് […]









