സൗദിയുടെ കായിക ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി പെൺകുട്ടി ദേശീയ ഗെയിംസിന്‍റെ ഭാഗമാകുന്നു
റിയാദ്: സൗദിയുടെ കായിക ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി പെൺകുട്ടി ദേശീയ ഗെയിംസിന്‍റെ ഭാഗമാകുന്നു.സൗദി ദേശീയ ഗെയിംസിലാണ് മലയാളിയായ കൊടുവള്ളിക്കാരി ഖദീജ നിസയുമുള്ളത്. 44 കായിക ഇനങ്ങളിൽ സഊദിയിലെ താരങ്ങൾ ഏറ്റുമുട്ടുമ്പോൾ ബാഡ്മിന്‍റൺ വ്യക്തിഗത ചാമ്പ്യൻഷിപ്പിലാണ് 16 കാരി ഖദീജ നിസ പോരാടാനെത്തുന്നത്. രണ്ടര മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സൗദിയിലെയും വിദേശത്തെയും താരങ്ങളോട് ഏറ്റുമുട്ടിയാണ് ഖദീജ നിസ ഈ നേട്ടം സ്വന്തമാക്കിയത്.സൗദിയിൽ ജനിച്ച വിദേശികൾക്കും ഗെയിംസിൽ പങ്കാളികളാകാം എന്ന ഇളവാണ് ഖദീജ നിസക്ക് സഹായകമായത്. […]









