വേൾഡ് മലയാളീ കൗൺസിന്റെ ഇടപെടൽ; തമിഴ് മലയാളി കറുപ്പ് സ്വാമി നാടണഞ്ഞു.

  • Home-FINAL
  • GCC
  • Bahrain
  • വേൾഡ് മലയാളീ കൗൺസിന്റെ ഇടപെടൽ; തമിഴ് മലയാളി കറുപ്പ് സ്വാമി നാടണഞ്ഞു.

വേൾഡ് മലയാളീ കൗൺസിന്റെ ഇടപെടൽ; തമിഴ് മലയാളി കറുപ്പ് സ്വാമി നാടണഞ്ഞു.


വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിന്സിന്റെ ഇടപെടലിനെ തുടർന്നാണ് വർഷങ്ങളായി ബഹ്‌റൈനിൽ ജോലിയില്ലാതെ അലഞ്ഞ മൂന്നാർ സ്വദേശി കറുപ്പ് സ്വാമി ചിന്നതമ്പിക്ക് നാട്ടിലെത്താൻ സ്വാധിച്ചത്.
ഇടുക്കി എം പി ക്കു ലഭിച്ച വാട്സപ്പ് സന്ദേശത്തെ തുടർന്ന് ശ്രി. ഡീൻ കുര്യാക്കോസ് എം പി , ബഹ്‌റൈനിലെ വേൾഡ് മലയാളീ കൗൺസിൽ പ്രസിഡണ്ടും , ഒ ഐ സി സി ഇടുക്കിജില്ല പ്രസിഡണ്ടുമായ എബ്രാഹം സാമുവലിനെ വിവരം അറിയിക്കുകയും , വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ കറുപ്പ് സ്വാമിയെ ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ച് യാത്രാരേഖകളും മറ്റ് ക്രമീകരണങ്ങൾ ഒരുക്കിയാണ് അദ്ദേഹത്തിനെ യാത്രയാക്കി.
കോവിഡ് മുഖാന്തിരം ജോലി സംബന്ധമായ ചില പ്രശ്നങ്ങളും, സാമ്പത്തിക ബുന്ധിമുട്ടുകൾ മൂലം കഷ്ടപ്പെട്ട കറുപ്പുസ്വാമിക്ക് പാസ്പോർട്ട് തിരികെ കിട്ടിയത് ബഹ്‌റൈൻ പോലീസിന്റെ കൃത്യമായ ഇടപെടൽ മൂലമാണ്. വർഷങ്ങളോളം ബഹ്‌റൈനിൽ ഏറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്ന കറുപ്പുസ്വാമിക്ക് ആശ്രയമായത് കൂടെ താമസിക്കുന്ന സുഹൃത്തുക്കളും സ്നേഹിതരുമായിരുന്നു. നാട്ടിലെത്തിയ കറുപ്പുസ്വാമിയും സഹോദരനും ബഹ്റൈനിയിലെ നല്ലവരായ സുഹൃത്തക്കളോടും, ബഹ്‌റൈൻ എംബസിയോടും, ബഹ്‌റൈൻ വേൾഡ് മലയാളീ കൗൺിസിലിനോടും ഇടുക്കി എം.പി ഡീൻ കുരിയാക്കോസിനോടുമുള്ള പ്രത്യേക൦ നന്ദിയും അറിയിച്ചു. വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ സെക്രട്ടറി പ്രേംജിത്, ട്രഷറർ ജിജോ ബേബി, ഹരീഷ് നായർ, വിനോദ് നാരായണൻ, അബ്ദുള്ള ബെള്ളിപ്പാടി പൊതു പ്രവർത്തക ഷെമിലി പി ജോൺ, എബ്രഹാം സാമുവൽ എന്നിവർ ചേർന്നാണ് കറുപ്പ് സ്വാമിയെ നാട്ടിലേക്ക് യാത്രയയച്ചത്.

Leave A Comment