ബി എം സി ശ്രാവണ മഹോത്സവം 2022 ഇന്ന് (സെപ്റ്റംബർ 1) 7.30 ന് തിരി തെളിയും.1000 തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ. ഷെയ്ഖ് സലാ അൽജൗദർ ഉദ്ഘാടനം ചെയ്യും.

  • Home-FINAL
  • GCC
  • Bahrain
  • ബി എം സി ശ്രാവണ മഹോത്സവം 2022 ഇന്ന് (സെപ്റ്റംബർ 1) 7.30 ന് തിരി തെളിയും.1000 തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ. ഷെയ്ഖ് സലാ അൽജൗദർ ഉദ്ഘാടനം ചെയ്യും.

ബി എം സി ശ്രാവണ മഹോത്സവം 2022 ഇന്ന് (സെപ്റ്റംബർ 1) 7.30 ന് തിരി തെളിയും.1000 തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ. ഷെയ്ഖ് സലാ അൽജൗദർ ഉദ്ഘാടനം ചെയ്യും.


മനാമ: ബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2022 ന് ഇന്ന് (സെപ്റ്റംബർ 1) വ്യാഴാഴ്ച വൈകിട്ട് 7.30 -ന് കൊടിയേറ്റത്തോടെ തുടക്കമാകുന്നു. സഗയ ബി എം സി ഓഡിറ്റോറിയത്തിലാണ് ഓഫ്‌ലൈനായും ഓൺലൈനായും പരിപാടികൾ അരങ്ങേറുക. ബഹ്റൈറനിലെ ചെറുതും വലുതുമായ വിവിധസംഘടനകളും കൂട്ടായ്മകളുമായി ചേർന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ശ്രാവണ മഹോത്സവത്തി -ൻറെ ഉദ്ഘാടനചടങ്ങിൽ ഷെയ്ഖ് സലാ അൽജൗദർ മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ ചടങ്ങിൽ വിശിഷ്ടാതിഥിയാകും. കൂടാതെ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കും.

ഈ വർഷം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാനും, ജനറൽ കൺവീനര ശ്രീ. പ്രവീഷ് പ്രസന്നൻ, ജോയിൻ കൺവീനർ ശ്രീ. അൻവർ നിലമ്പൂരുമാണ്, കൂടാതെ 51 അംഗങ്ങളുള്ള സംഘാടക സമിതിയുമുണ്ട്.

ഉത്സവത്തോടനുബന്ധിച്ച് ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യ നൽകുമെന്ന് ശ്രാവണ മഹോത്സവം 2022 കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ പറഞ്ഞു. ഇരുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഓണ സദ്യക്കായി ഒരുക്കുന്ന പ്രത്യേക സൗകര്യങ്ങളും മികച്ചതായിരിക്കും എന്നും ലോകത്തുള്ള ഏത് അതിഥിയെയും ഓൺലൈനായി സ്ക്രീനിൽ കൊണ്ടുവരുവാൻ കഴിയുമെന്നും ജനറൽ കൺവീനർ ശ്രീ. പ്രവീഷ് പ്രസന്നൻ, ജോയിൻ കൺവീനർ ശ്രീ. അൻവർ നിലമ്പൂർ എന്നിവർ പറഞ്ഞു.

ഇന്ന് നടക്കുന്ന ഉദ്ഘാദന ദിന പരിപാടിയിൽ മാധ്യമ പ്രവർത്തകനും അവതാരകനുമായ പ്രവീൺ കൃഷ്ണ , കാർത്തിക അജിത എന്നിവർ അവതാരകരാകും.

വിശദവിവരങ്ങൾക്ക് 33478000, 33314029, 36617657, 38096845 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Comment