പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിന ജനകീയ ഓൺലൈൻ പ്രശ്നോത്തരി വിജയികൾ.

  • Home-FINAL
  • GCC
  • Bahrain
  • പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിന ജനകീയ ഓൺലൈൻ പ്രശ്നോത്തരി വിജയികൾ.

പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിന ജനകീയ ഓൺലൈൻ പ്രശ്നോത്തരി വിജയികൾ.


മനാമ: രാജ്യം വൈദേശിക ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികാഘോഷ വേളയിൽ ഇന്ത്യ മഹാരാജ്യത്തെക്കുറിച്ചുള്ള അറിവും പ്രചോദനവും വർദ്ധിപ്പിക്കാൻ ബഹറൈനിലെ പ്രവാസി സമൂഹത്തിനായി പ്രവാസി വെൽഫെയർ, ബഹറൈൻ സ്വാതന്ത്ര്യ ദിനത്തിൽ രാവിലെയും രാത്രിയുമായ് സംഘടിപ്പിച്ച ഇന്ത്യ @ 75 ജനകീയ ഓൺലൈൻ പ്രശ്നോത്തരിയിൽ ജോസി തോമസ്, സുഹൈല എ. കെ എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി.

രാവിലെ നടന്ന മത്സരത്തിൽ ലിജി ലേഖ രണ്ടാം സ്ഥാനവും സമീർ ഹസൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ രാത്രി നടന്ന മത്സരത്തിൽ മുസ്തഫ, സൗദ മുസ്തഫ എന്നിവർ രണ്ടാം സ്ഥാനവും വിദ്യാ മഹേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫസ്‌ന ഫെബിൻ, ഫരിഷ ഫൈസൽ എന്നിവർ പ്രോത്സാഹന സമ്മാനത്തിനർഹരായതായി പ്രവാസി വെൽഫെയർ സ്വാതന്ത്ര്യ ദിന ക്വിസ് കോർഡിനേറ്റർ ഹുദ മുഹമ്മദ് ഷരീഫ് അറിയിച്ചു.

Leave A Comment