ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് നൽകി.

  • Home-FINAL
  • GCC
  • Bahrain
  • ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് നൽകി.

ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് നൽകി.


മനാമ: ഐ വൈ സി സി ട്യൂബ്‌ളി – സൽമാബാദ് ഏരിയാ കമ്മിറ്റി മുൻ പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് മെമ്പറുമായിരുന്ന അകാലത്തിൽ വിട പറഞ്ഞ ലാൽസൺ പുള്ളിന്റെ നാമധേയത്തിൽ ഏരിയ കമ്മിറ്റി നൽകുന്ന ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് കാസറഗോഡ് ജില്ലയിൽ നൽകി. ധീര രക്തസാക്ഷികളായ കൃപേഷിന്റേയും ശരത്ത്‌ലാലിന്റെയും സ്‌മൃതി മണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ യൂത്ത് കോണ്ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ശ്രീ. ബി പി പ്രദീപ് കുമാർ സ്കോളർഷിപ്പും മൊമെന്റോ ശരത് ലാലിൻറെ പിതാവ്‌ സത്യനാരായണനും കല്യോട്ട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ അഭിന കൃഷ്‌ണന് നല്കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്തു.

വാർഡ് മെമ്പർ രതീഷ്, കോടോം ബേളൂർ യുത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി അനുപ് പാക്കം, സത്യനാരായണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ഐ വൈ സി സി ട്യൂബ്‌ളി – സൽമാബാദ് ഏരിയാ വൈസ് പ്രസിഡന്റ്‌ നവീൻ ചന്ദ്രൻ സ്വാഗതവും, അഭിന കൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു. രാജേഷ്, രാജേന്ദ്രൻ, എ ജെ ബേബി എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

Leave A Comment