ഹാർട്ട് ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • ഹാർട്ട് ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിച്ചു.

ഹാർട്ട് ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിച്ചു.


പ്രൗഡ ഗംഭീരമായ മാവേലി വരവേൽപ്പും, ഓണപ്പാട്ടുകളും, തിരുവാതിര കളിയും, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങളും, വിഭവസമൃദ്ധമായ ഓണസദ്യയുമൊക്കെ ചേർന്നപ്പോൾ ഹാർട്ട് ഗ്രൂപ്പ് ഓണാഘോഷം വ്യത്യസ്ത അനുഭവമായി മാറി

നാട്ടില്‍ പൊതുവേ തിരുവോണം കഴിഞ്ഞാല്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത് കുറവായിരിക്കും, എന്നാല്‍ മറുനാടന്‍ ഓണാഘോഷം പിന്നെയും നീണ്ടുപോകും. ഓണം കഴിഞ്ഞാലും പല സംഘടനകളുടെയും ഓണാഘോഷവും നടക്കും . അതുകൊണ്ടു തന്നെ ഓണസദ്യയും പൂക്കളമത്സരവുമൊക്കെയായി മറുനാടൻ മലയാളികള്‍ക്ക് വരും നാളുകളും ഓണത്തിന്റേത് തന്നെയാണ്.

ഗൃഹാതുരത്വം നിറഞ്ഞ അനുഭവം സമ്മാനിച്ചാണ് ഹാർട്ട് ബഹ്‌റൈൻ കൂട്ടായ്മ ഓണാഘോഷം ‘ഹാർട്ട് പൊന്നോണം 2022’ എന്ന പേരിൽ അതിഗംഭീരമായി സൽമാനിയ അവാൽ റെസിഡൻസി ഹോട്ടലിൽ ആഘോഷിച്ചത്.പരിപാടിയിലെ മഹാബലിയുടെ വേഷപ്പകർച്ച കുട്ടികൾക്ക് വേറിട്ട അനുഭവമായി.ഈ വരുന്ന ഡിസംബറിൽ വളരെ വിപുലമായരീതിയിൽ ഹാർട്ട് ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Leave A Comment