ബി എം സി ശ്രാവണ മഹോത്സവം 2022 തിരി തെളിഞ്ഞു. ഹിസ് എക്സലൻസി സലാ അൽജൗദർ ഉദ്ഘാടനം ചെയ്തു.

  • Home-FINAL
  • GCC
  • Bahrain
  • ബി എം സി ശ്രാവണ മഹോത്സവം 2022 തിരി തെളിഞ്ഞു. ഹിസ് എക്സലൻസി സലാ അൽജൗദർ ഉദ്ഘാടനം ചെയ്തു.

ബി എം സി ശ്രാവണ മഹോത്സവം 2022 തിരി തെളിഞ്ഞു. ഹിസ് എക്സലൻസി സലാ അൽജൗദർ ഉദ്ഘാടനം ചെയ്തു.


ബഹ്റൈന്റെ സ്വന്ത൦ ഓണാഘോഷത്തിന് തിരി തെളിഞ്ഞു.പ്രവാസി – സ്വദേശി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ബി എം സി ശ്രാവണ മഹോത്സവത്തിന്റെ ഒന്നാം ദിനത്തിൽ മനസ്സും സദസ്സും നിറച്ച് കാണികൾ.

മനാമ: ആയിരം തെഴിലാളികൾക്ക് ഓണസദ്യയും വിവിധ തരം ഓണാഘോഷങ്ങളുമായി എസ് ടി സി ഒപ്പം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചും ബഹ്റൈൻ മീഡിയ സിറ്റി ബഹ്റൈനിലെ വിവിധ സംഘടനകളും കൂട്ടായ്മകളുമായി കൈകോർത്ത് ഒരുക്കുന്ന ഈ വർഷത്തെ 21 ദിവസം നീണ്ടു നിൽക്കുന്ന  ഓണാഘോഷമായ യുനീക്കോ “ശ്രാവണ മഹോത്സവം 2022”ന് ഇന്നലെ (01/09/2022) കൊടിയേറ്റോടെയാണ് തുടക്കമായത്. ജയഗോപാലും സംഘവും (ചൈതന്യ വാദ്യ കലാസംഘം) അവതരിപ്പിച്ച ചെണ്ടമേളത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് കലാമണ്ഡലം ഹേമ ലിൻസന്റെ പൂജ നൃത്തവും ഐമാക് കൊച്ചിൻ കലാഭവനിലെ സംഗീത അദ്ധ്യാപിക അജന്തരാജുവും സംഘവും ശ്രാവണ മഹോത്സവം ടൈറ്റിൽ സോങ്ങും ആലപിച്ചു. തുടർന്ന് ബി എം സി സഗയ ഓഡിറ്റോറിയത്തിൽ പ്രത്യേകമായി ഒരുക്കിയ കൊടിമരത്തിൽ യുനിക്കോ “ശ്രാവണ മഹോത്സവം 2022” ന് മുഖ്യാതിഥി ഉൾപ്പെടെയുള്ളവർ ചേർന്ന് കൊടിയേറ്റി. ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം കിംഗ് ഹമദ് ഗ്ലോബൽ സെന്റെർ ഓഫ് പീസ്ഫുൾ കോ- എക്സ്സിക്സ്റ്റിങ്ങ് മെമ്പറും ചടങ്ങിലെ മുഖ്യാതിഥിയുമായ ഹിസ് എക്സലൻസി സലാ അൽജൗദർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ബഹ്റൈൻ സ്വദേശികളും , പ്രവാസികളും , രാഷ്ട്രീയ സമൂഹിക – സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങ് തിങ്ങി നിറഞ്ഞ സദസ്സുമായി ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.ബഹറൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായി ഫ്രാൻസിസ് കൈതാരത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ വിശിഷ്ടാഥിതിയായ കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ,ഐ സി ആർ എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ,പ്രമുഖ ജീവകാരുണ്യ സംഘടന ഡിസ്ട്രസ് മാനേജ്മെൻറ് കലക്ടീവിന്റെ ചെയർപേഴ്സൺ അഡ്വക്കേറ്റ് ദീപ ജോസഫ് , “ശ്രാവണ മഹോത്സവം 2022” പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ, ജോ. കൺവീനർ അൻവർ നിലമ്പൂർ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ ബഹ്റൈൻ മീഡിയ സിറ്റിക്ക് വേണ്ടി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തും മറ്റ് അഥിതികളും ചേർന്ന് ഹിസ് എക്സലൻസി സലാ അൽജൗദറന് മെമന്റോ നൽകി ആദരിച്ചു.

തുടർന്ന് നടന്ന കൾച്ചറൽ പ്രോഗ്രാമിൽ ബഹ്റൈൻ കേരള ഫിസിയോ ഫോറം അംഗങ്ങൾ പ്രസിഡണ്ട് പി.ടി ശ്രീദേവിയുടെ നേതൃത്വത്തിൽ ഒരുക്കിയ തിരുവാതിര, യുഹായ് ഷോട്ടോക്കാൻ അക്കാദമി അവതരിപ്പിച്ച കളരിപ്പയറ്റ്, തുടർന്ന് ഐമാക് – കൊച്ചിൻ കലാഭവനിലെ പ്രശാന്ത് മാസ്റ്റർ കോറിയോഗ്രാഫി ചെയ്ത് ശ്രേയ റേച്ചൽ (സോളോ സിനിമാറ്റിക്) കാർത്തിക് മഹോഷ് (സോളോ സിനിമാറ്റിക്), ശിവസൂര്യ – ഇഷിക പ്രദീപ് (ഡ്യൂയറ്റ് സിനിമാറ്റിക് ഡാൻസ് ) എന്നിവർ അവതരിപ്പിച്ച സിനിമാറ്റിക്ക് ഡാൻസും കാണികൾ നിറഞ്ഞ കൈയ്യടികളോടെ ആസ്വദിച്ചു.
“ശ്രാവണ മഹോത്സവം 2022” ജനറൽ കൺവീനർ പ്രവീഷ് പ്രസന്നൻ നന്ദി പറഞ്ഞ ചടങ്ങ് മാധ്യമ പ്രവർത്തകനും അവതാരകനുമായ പ്രവീൺകൃഷ്ണ, കാർത്തിക അജിത എന്നിവരാണ് നിയന്ത്രിച്ചത്.

ബിയോൺ മണി, പ്രാണ ആയുർവേദിക് സെന്റർ W.L.L , നാസർ ഫാർമസി , സാന്റി എക്‌സ്‌വേഷൻ ആൻഡ് കൺസ്ട്രക്ഷൻ കമ്പനി W.L.L , അൽ ഹിലാൽ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്റേഴ്‌സ് ,ലുലു എക്സ്ചേഞ്ച്, ദ ന്യൂ ഇന്ത്യ അഷ്വറൻസ് co.Ltd, ഷമാൽ ഇലക്‌ട്രോ മെക്കാനിക്കൽ കോൺട്രാക്ടിംഗ് കമ്പനി W.L.L ,ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, ബഹ്റൈൻ ഫാർമസി, മെഗാമാർട്ട് എന്നിവരും എസ് ടി സി ഒപ്പം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് ബി എം സി ഒരുക്കുന്ന ഓണാഘോഷമായ യുനീക്കോ “ശ്രാവണ മഹോത്സവം 2022″-ന്റെ പ്രധാന പ്രയോജകരാണ്.

 

Leave A Comment