‘ഫ്ലൈ 91 എയർലൈൻസ്’; ഇന്ത്യയിൽ പുതിയ വിമാനക്കമ്പനി വരുന്നു, അമരത്ത് മലയാളി
ന്യൂഡൽഹി: രാജ്യത്ത് പുതിയൊരു വിമാനക്കമ്പനി കൂടി വരുന്നു. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക എയർലൈൻ സ്റ്റാർട്ടപ്പ് കമ്പനിയായ ‘ഫ്‌ളൈ91’ fly 91 എയർലൈൻസിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നൽകി.തൃശൂർ സ്വദേശിയും വ്യോമയാന രംഗത്ത് 30 വർഷത്തെ പരിചയസമ്പത്തുമുള്ള മനോജ് ചാക്കോയാണ് കമ്പനിയുടെ അമരക്കാരൻ. കിങ് ഫിഷർ എയർലൈൻസിൻറെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു മനോജ്. ഈവർഷം ഓക്ടോബറിന് ശേഷം സർവീസ് ആരംഭിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) എയർ ഓപ്പറേറ്റർ പെർമിറ്റാണ് ഇനി ലഭിക്കാനുള്ളത്. […]