മധുവധക്കേസ്; 14 പ്രതികള്‍ കുറ്റക്കാര്‍, രണ്ട് പേരെ വെറുതെവിട്ടു.
അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധി. രണ്ടുപേരെ വെറുതേവിട്ടു. 4,11 പ്രതികളെയാണ് വെറുതേവിട്ടത്. കേസില്‍ ആകെ 16 പ്രതികളാണ് ഉള്ളത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ നാളെ വിധിക്കും. മണ്ണാര്‍ക്കാട് പട്ടികജാതിപട്ടികവര്‍ഗ പ്രത്യേക കോടതിയാണ് ശിക്ഷവിധിക്കുന്നത്. നാലും 11ഉം പ്രതികള്‍ ഒഴികെ മറ്റു പ്രതികളായ ഹുസൈന്‍, ഷംസുദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, അബ്ദുള്‍കരീം, സജീവ്, സതീഷ്, ഹരീഷ്, ബൈജു, മുനീര്‍ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്. നാലാം പ്രതി അനീഷ്, […]