Business & Strategy

ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു.

കൊച്ചി: ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. കാൻസർ സംബന്ധിയായ ആരോഗ്യപ്രശ്നങ്ങൾ മൂലം ഗുരുതരാവസ്ഥയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 2021 ലാണ് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത്. തുടർന്ന് എയിംസിൽ ഉൾപ്പെടെ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി സിനിമയിൽ സജീവമായ ശേഷം ഇക്കൊല്ലം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു. ഇസിഎംഒ സഹായത്തിലായിരുന്നു അദ്ദേഹമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. കാന്‍സറിനെ ഇച്ഛാശക്തിയോടെ അതിജീവിച്ച് തിരിച്ചുവന്ന നടനായിരുന്നു അദ്ദേഹം. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള […]
Read More

രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പ്രതിഷേധ ജ്വാല തെളിയിച്ച് ഒഐസിസി ബഹ്‌റൈൻ.

മനാമ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മുൻ പ്രസിഡന്റും, വയനാട് എം. പി യുമായ രാഹുൽ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല നടത്തി. ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കല്പിക്കാത്ത ഭരണാധികാരികൾ ആണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തെ ഭരണാധികാരികൾക്ക് ഒത്താശ ചെയ്യുന്ന നിയമസംവിധാനം ജനാധിപത്യമൂല്യങ്ങളെ എല്ലാം തകർക്കുന്ന നിലയിൽ ആണ് പ്രവർത്തിക്കുന്നത്. പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്തി, ഏകാധിപത്യ പ്രവണതകളിലേക്ക് രാജ്യം കടന്നു പോകുന്നതായി ആരെങ്കിലും സംശയിച്ചാൽ […]
Read More

ഇന്ത്യൻ ലേഡീസ് അസോസിയേഷൻ “ഇൻഡക്ഷൻ സെറിമണി” ഒരുക്കി

ബഹ്‌റൈൻ : ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്‌റൈൻ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കായി “ഇൻഡക്ഷൻ സെറിമണി” ഒരുക്കി . പരിപാടിയിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയുടെ പത്നി മോണിക്ക ശ്രീവാസ്തവ മുഖ്യാതിഥി. ശാരദാ അജിത്ത് പ്രസിഡണ്ടായും ഡോ. തേജേന്ദർ കൗർ സർന ജനറൽ സെക്രട്ടറിയായുമുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. സുനന്ദ ഗെയ്ക്വാദ് (വൈസ് പ്രസിഡന്റ്), കിരൺ അഭിജിത് മംഗ്ലെ (ട്രഷറർ), രാകാ മുഖോപാധ്യായ (സെക്രട്ടറി പബ്ലിക് റിലേഷൻസ്), അഞ്ജന മിശ്ര (സെക്രട്ടറി മെമ്പർഷിപ്പ്), കൈഹേകുഷൻ ഒമർ കാസി […]
Read More

ബ്രഹ്മപുരത്ത് വീണ്ടും തീ. കെടുത്താന്‍ ശ്രമം തുടങ്ങി.

കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും തീപ്പിടിത്തം. സെക്ടര്‍ ഒന്നിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ബ്രഹ്മപുരത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. നിലവില്‍ രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപ്പിടിത്തത്തിന് പിന്നാലെ ശക്തിയായ പുകയും ചൂടുമാണ് പ്രദേശത്തുനിന്ന് ഉയരുന്നത്. ബ്രഹ്മപുരത്ത് തീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീ കത്തി തുടങ്ങിയപ്പോള്‍ തന്നെ തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോ​ഗിച്ചുകൊണ്ട് […]
Read More

കെ.സി.എ ചിൽഡ്രൻസ് വിങ് ഇൻഡക്ഷൻ സെറിമണി ഏപ്രിൽ ഒന്നിന് നടക്കും.

മനാമ: കേരള കാത്തലിക്ക് അസോസിയേഷൻ ചിൽഡ്രൻസ് വിംഗ് ഇൻഡക്ഷൻ സെറിമണി ഏപ്രിൽ ഒന്നിനു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പ്രസിഡന്റ് സ്റ്റീവ് ബിജോയ് ,വൈസ് പ്രസിഡണ്ട് ആൻ ആന്റണി റോഷ്, ജനറൽ സെക്രട്ടറി റേയ്ച്ചൽ ജോൺ,എന്റർടൈൻമെന്റ് സെക്രട്ടറി ഗിഫ്റ്റി ഷൈൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആൻഡ്രിയ ജോഷി, എയ്ഞ്ചല അന്ന വർഗീസ്, സാം ആന്റണി വിൻസന്റ്, സാവന്ന എൽസ ജിബി, ലിയാൻ മാത്യു, അന്ന എൽസ ജിനോയ്, ജിയാന്ന ജെയ്സൺ, സാറ റബേക്ക തോമസ് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഭരണ സാരഥ്യം […]
Read More

ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി.

ദോഹ: ഖത്തറിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. പൊന്നാനി സ്വദേശി അബു ടി മമ്മദൂട്ടി(45)ന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കാസർകോട് പുളിക്കൂർ സ്വദേശി അഷ്‌റഫിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇർഫാന ആണ് മുഹമ്മദ്‌ അഷ്‌റഫിന്റെ ഭാര്യ. ഇരട്ടക്കുട്ടികളടക്കം നാലു മക്കളുണ്ട്. നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായിയുടെ മൃതദേഹവും കണ്ടെത്തി. തകർന്നു വീണ കെട്ടിടത്തില്‍ നൗഷാദിനൊപ്പം മുറിയില്‍ താമസിച്ചിരുന്ന ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി (49) യുടെ മൃതദേഹം […]
Read More

ലാല്‍കെയേഴ്സ് മെഗാ ഇഫ്താര്‍ മീറ്റ് തൊഴിലാളികള്‍ക്കൊപ്പം

ബഹ്റൈന്‍ ലാള്‍കെയേഴ്സ് മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി സല്‍മാബാദില്‍ നടത്തിയ മെഗാ ഇഫ്താര്‍ മീറ്റില്‍ നാനൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. ലാല്‍ കെയേഴ്സ് പ്രസിഡണ്ട് എഫ്.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കോ ഓഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത് നന്ദിയും പറഞ്ഞു ഇന്ത്യന്‍ ക്ളബ്ബ് പ്രസിഡണ്ട് കെ.എം.ചെറിയാന്‍ , പ്രവാസി കമ്മീഷനംഗം സുബൈര്‍ കണ്ണൂര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മലബാര്‍ ഗോള്‍ഡ് പ്രതിനിധി യാസറിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാനിച്ച് ലാല്‍കെയേസിന്‍റെ ഉപഹാരം  […]
Read More

നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ തകർന്നു വീണു. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് സിയാൽ.

നെടുമ്പാശേരി വിമാന താവളത്തിന് സമീപം ഹെലികോപ്റ്റർ തകർന്നു വീണു . കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ആണ് തകർന്ന് വീണത്. പരിശീലന പറക്കലിനിടെയാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. പൈലറ്റ് ഉൾപ്പടെ മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു.
Read More

പി പി എഫ് സംഘടിപ്പിക്കുന്ന വെബിനാർ  മാർച്ച് 25ന് ശനിയാഴ്ച നടക്കും.

ലോക കാലാവസ്ഥാ ദിനവും ലോക ജല ദിനവും പ്രമാണിച്ച് കാലാവസ്ഥാ വ്യതിയാനവും നമ്മളും എന്ന വിഷയത്തിൽ പി പി എഫ് സംഘടിപ്പിക്കുന്ന വെബിനാർ  മാർച്ച് 25ന്  ശനിയാഴ്ച  വൈകീട്ട് 7.30 ന് നടക്കും. മാർച്ച് 22 ലോക ജല ദിനവും മാർച്ച് 23 ലോക കാലാവസ്ഥാ ദിനവും ആയി ആചരിക്കുകയാണ്. ഇത്തരം വിഷയങ്ങളിൽ ഒരു അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പി പി എഫ് വെബിനാർ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന കാലാവസ്ഥാ പ്രവർത്തകനും യു എൻ പരിസ്ഥിതി […]
Read More

രാഹുൽ ഗാന്ധിക്ക് അയോഗ്യത: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വം റദ്ദാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്‍റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്‍റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക് സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ […]
Read More