Business & Strategy

അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി നടി ഖുശ്ബു.

സ്വന്തം പിതാവ് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബു. ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് എട്ടാം വയസ്സില്‍ താന്‍ ലൈംഗികമായും ശാരീരികമായും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഖുശ്ബു തുറന്നുപറഞ്ഞത്. തന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയിട്ടുള്ളതെന്നും താരം പറഞ്ഞു. ‘ ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ പീഡിപ്പിക്കപ്പെടുമ്പോള്‍ അവരുടെ ജീവിതത്തിലാണ് മുറിവേല്‍ക്കുന്നത്. വളരെ മോശമായ ഒരു ദാമ്പത്യത്തിലൂടെയാണ് എന്റെ അമ്മ കടന്നുപോയിട്ടുള്ളത്. ഭാര്യയേയും മകളേയും തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമായി കരുതിയിരുന്ന […]
Read More

തിരുവല്ല നഗരസഭ തിരിച്ചുപിടിച്ച് യുഡിഎഫ്; അനു ജോർജ് നഗരസഭാ അധ്യക്ഷയാവും

തിരുവല്ല നഗരസഭയുടെ ഭരണം തിരികെ പിടിച്ചെടുത്ത് യുഡിഎഫ്. ഒൻപത് മാസങ്ങൾക്ക് ശേഷമാണ് എൽഡിഎഫിൾ നിന്നും യുഡിഎഫ് ഭരണം തിരിച്ചെടുത്തത്. യുഡിഎഫ്–17, എൽഡിഎഫ്–15 എന്ന രീതിയിലാണ് നിലവിലെ കക്ഷിനില. എൽഡിഎഫിലെ ലിൻഡ തോമസിനെ തോൽപ്പിച്ച യുഡിഎഫിലെ അനു ജോർജ് നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി, എസ്ഡിപിഐ പ്രതിനിധികൾ  വോട്ടെടുപ്പിൽ പങ്കടുത്തില്ല. യുഡിഎഫ് 16, എൽഡിഎഫ് 15, ബിജെപി 6, എസ്ഡിപിഐ 1, സ്വതന്ത്രൻ 1 എന്നായിരുന്നു യുഡിഎഫ് ഭരിച്ചിരുന്നപ്പോൾ തിരുവല്ല നഗരസഭയിലെ കക്ഷിനില. ഇതിനിടെ യുഡിഎഫിൽ നിന്നും കൂറുമാറി […]
Read More

മുസ്ലിം ലീഗ് കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങുന്നു.

കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷം പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ മുസ്ലിം ലീഗ് പിന്തുണക്കും. അതിനാലാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചത്. മതേതര കക്ഷികൾ ഒന്നിക്കണം എന്നതാണ് ലീഗ് നിലപാടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ‘മുസ്ലിം ലീഗ് എന്നും മതേതര കക്ഷികളുമായി […]
Read More

അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനി‌ടെ അപകടം; ഗുരുതര പരിക്ക്, വാരിയെല്ല് ഒടിഞ്ഞു.

ഹൈദരാബാദ്: മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് സിനിമാ ചിത്രീകരണത്തിനിടെ അപകടത്തില്‍ ഗുരുതരപരുക്കേറ്റു. വലതുഭാഗത്ത് വാരിയെല്ല് പൊട്ടി. പേശികള്‍ക്കും സാരമായ പരുക്കുണ്ട്. ഹൈദരാബാദില്‍ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. ഷൂട്ടിങ് നിര്‍ത്തിവച്ച് ബച്ചനെ ഉടന്‍ എഐജി ആശുപത്രിയിലെത്തിച്ചു. സിടി സ്കാന്‍ എടുത്തശേഷം മുംബൈയിലേക്ക് മടങ്ങി. ഡോക്ടര്‍മാര്‍ പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചെന്ന് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു. ‘ശരീരം ചലിപ്പിക്കാന്‍ കഴിയാത്തത്ര വേദനയുണ്ട്. ശ്വാസമെടുക്കുമ്പോഴും വേദനയാണ്. ഏതാനും ആഴ്ചകള്‍ ബെഡ് റെസ്റ്റ് തന്നെ വേണ്ടിവരും. വേദനസംഹാരികളുടെ ബലത്തിലാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.’ എണ്‍പതുകാരനായ […]
Read More

മൈത്രി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

മനാമ: മൈത്രി ബഹ്‌റൈൻ രക്ഷാധികാരിയും ,പൊതു പ്രവർത്തകനുമായ നിസാർ കൊല്ലം, മൈത്രി എക്സിക്യൂട്ടീവ് അംഗം അൻസാരി എന്നിവരുടെ സഹോദരൻ കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് കോയിപ്പുറത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞ് മുസ്ലിയാരുടെ മകൻ ഹാരീസ് എന്നിവരുടെ (മുൻ ബഹ്‌റൈൻ പ്രവാസി ) വേർപ്പാടിൽ മൈത്രി ബഹ്റൈൻ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. സഹോദരങ്ങൾ നിസാർ കൊല്ലം (മൈത്രി രക്ഷാധികാരി ), അൻസാരി കൊല്ലം (മൈത്രി എക്സിക്യൂട്ടീവ് മെമ്പർ ),നാസറുദ്ധീൻ ,നിസാമുദ്ധീൻ, (ബഹ്‌റൈൻ ), അബ്ദുൽ ജബ്ബാർ.പരേതനായ സിറാജുദ്ധീൻ […]
Read More

2023 ഫോർമുല 1 ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്‌സിൽ ചാമ്പ്യനായി മാക്‌സ് വെർസ്റ്റാപ്പൻ

ചാമ്പ്യൻ മാക്‌സ് വെർസ്റ്റപ്പൻ………… ബഹ്‌റൈനിൽ കുറിച്ചത് തന്റെ ആദ്യ വിജയവും, ഒപ്പം ആദ്യ സീസണിലെ ഓപ്പണിംഗ് വിജയവും.
Read More

സൗദിയിൽ പെട്രോൾ പമ്പിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു.

അൽ മിത്നബ് ഗവർണറേറ്റിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അൽ മിത്‌നബ് സിവിൽ ഡിഫൻസ് സ്ഥലത്തെത്തിയാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ ഇടപെടൽ മൂലം തീ ഉടൻ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. മരണപ്പെട്ട വ്യക്തിയെ കുറിച്ചോ അപകടത്തിൽ പെട്ട് പരിക്കേറ്റവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവർ ഏത് രാജ്യക്കാരാണെന്നും അറിവായിട്ടില്ല.
Read More

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേഡീസ് വിങ്ങ് രൂപീകരിച്ചു.

പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേഡീസ് വിങ്ങ് രൂപീകരിച്ചു.സൽമാനിയ കലവറ റെസ്റ്റോറന്റിൽ നടന്ന യോഗ ത്തിൽ ലേഡീസ് വിങ്ങ് പ്രസിഡന്റ് ആയി ഷീലു വർഗീസിനെയും സെക്രട്ടറി ആയി ബിൻസി റോയിയെയും തെരഞ്ഞെടുത്തു. കൂടാതെ ജോയിന്റ് സെക്രട്ടറിയായി പ്രിൻസി അജിയെയും, സിജി തോമസ്, ലിഞ്ചു അനു, ശുഭ ബിനോയ്, സജീന നൗഫൽ എന്നിവരെ കോ-ഓർഡിനേറ്റർമാരായും ആണ് തെരഞ്ഞെടുത്തത്. ആഷാ ജി നായർ, മഞ്ചു മനോജ്, ബീന വർഗീസ്, വത്സല സജീവ്, കുസുമം […]
Read More

ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ബഹ്റൈൻ പ്രതിഭ സനദ് യൂനിറ്റും റിഫ മേഖല ഹെൽപ് ലൈനും സംയുക്തമായി സനദ് ആസ്റ്റർ ക്ലിനിക്കിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാസിം മഞ്ചേരി അദ്ധ്യക്ഷനായ യോഗത്തിൽ ക്യാമ്പിൻ്റെ ഉത്ഘാടനം പ്രതിഭ രക്ഷാധികാരി അംഗവും ലോകകേരളസഭാ അംഗവുമായ സുബൈർ കണ്ണൂർ നിർവ്വഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രതീപ് പതേരി, പ്രസിഡണ്ട് ജോയ് വെട്ടിയാടൻ, മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, പ്രതിഭ നേതാവും ലോക കേരള സഭ അംഗവുമായ സി.വി. നാരായണൻ, റിഫ മേഖല സെക്രട്ടറി മഹേഷ്, രക്ഷാധികാരി ചന്ദ്രൻ […]
Read More

അമിത്ഷാ മാർച്ച് 12ന് തൃശ്ശൂരിലെത്തും; തേക്കിൻകാട് മൈതാനത്ത് ബിജെപി പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മാർച്ച് 12ന് തൃശ്ശൂരിലെത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനാണ് സന്ദർശനത്തെ പറ്റിയുള്ള സ്ഥിരീകരണം നൽകിയത്. മാർച്ച് 5 ന് നടക്കേണ്ട അമിത്ഷായുടെ തൃശ്ശൂർ സന്ദർശനമാണ് 12 ലേക്ക് മാറ്റിയത്. അന്നേ ദിവസം, തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അമിത്ഷാ അഭിസംബോധന ചെയ്യും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ അവിടുത്തെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത് അമിത് ഷായാണ്. അതിനാലാണ് മാർച്ച് അഞ്ചാം തീയതി തൃശൂരിൽ നടത്താനിരുന്ന പരിപാടി […]
Read More