പ്രവാസി സംരംഭകർക്കായുള്ള ലോൺ മേള മാർച്ച് 7,8 തീയ്യതികളിൽ നടക്കും.
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകർക്കായി ലോൺ മേള – മാർച്ച് 7,8 തീയ്യതികളിൽ നടക്കുമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. നോര്‍ക്ക റൂട്ട്‌സ്, കാനറ ബാങ്ക്, ആസ്റ്റര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കല്‍പകഞ്ചേരി മൈല്‍സ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പ്രവാസി സംരംഭകര്‍ക്കായി ലോണ്‍ മേള സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 7,8 തീയ്യതികളില്‍ മലപ്പുറം ജില്ലയിലെ കടുങ്ങാത്തുകുണ്ട് മൈല്‍സില്‍ വച്ചാണ് ലോണ്‍ മേള. സംരംഭങ്ങള്‍ തുടങ്ങാനോ വിപുലീകരിക്കാനോ താല്‍പര്യമുളള മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കും പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, […]