Business & Strategy

ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി.

ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കോഴിക്കോട് വടകര മണിയൂർ ചെമ്പാട് കുഴിപ്പറമ്പിൽ നൗഷാദാണ് മരിച്ചത്. ജിദാലിയിലെ ഇലക്ട്രിക്കൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.മുതദേഹം സൽമാനിയ ഹോസ്പിറ്റലിലെ മേർച്ചയിറിയിലേക്ക്മാറ്റി.മറ്റു നടപടിക്രമങ്ങൾ ബഹ്‌റൈൻ കെഎംസിസി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.
Read More

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സൽമാബാദ്‌ അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സൽമാബാദ്‌ അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു 24/2/2023 രാവിലെ 8 മണി മുതൽ 1 മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം പ്രസിഡന്റ് പ്രമോദ് മോഹന്റെയും ആക്ടിങ് സെക്രട്ടറി സരിത വിനോജിന്റെ യും നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 350 ഓളം രജിസ്ട്രേഷൻ നടക്കുകയും, ഈ സേവനം ഉപയോഗിക്കാൻ കഴിഞ്ഞു എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഹമദ് ടൗൺ കോൺസ്റ്റിട്യൂൺസി മെമ്പർ ഓഫ് പാര്ലമെന്റ് […]
Read More

സിജു ജോർജിനു യാത്രയയപ്പ് നൽകി

കോഴിക്കോട്ടേയ്ക്ക് ജോലിമാറ്റം ലഭിച്ചു ബഹ്‌റൈനിനോട് വിട പറയുന്ന ഗൾഫ് മാധ്യമം സീനിയർ റിപ്പോർട്ടർ സിജു ജോർജ്ജിന് ഐ സി എഫ് ബഹ്‌റൈൻ ഹൃദ്യമായ യാത്രയയപ്പ് നൽകി. പ്രസിഡണ്ട്‌ സൈനുദ്ധീൻ സഖാഫി ഐ സി എഫ് വേണ്ടി മൊമെന്റോ സമ്മാനിച്ചു. എം.സി. അബ്ദുൽ കരീം ആമുഖ ഭാഷണം നടത്തി. അബൂബക്കർ ലത്തീഫി, മുസ്തഫ ഹാജി, സിയാദ് വളപട്ടണം തുടങ്ങിയവർ സംബന്ധിച്ചു. സിജു ജോർജ് മറുപടി പ്രസംഗം നടത്തി. ഷമീർ പന്നൂർ സ്വാഗതവും നിസാർ എടപ്പാൾ നന്ദിയും പറഞ്ഞു.
Read More

ജോയ് ആലുക്കാസിന്റെ 305.84 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി.

കൊച്ചി: പ്രമുഖ സ്വര്‍ണവ്യാപാരികളായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ജോയ് ആലുക്കാസ് വർഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹവാല വഴി ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് മാറ്റുകയും പിന്നീട് ഈ കള്ളപ്പണം ജോയ് ആലുക്കാസ് വർഗീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ദുബൈയിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിക്കുകയും ചെയ്തതിനാണ് ഇത്. 1999 ലെ ഫെമ സെക്ഷൻ നാല് ലംഘിച്ചതിന് സെക്ഷൻ 37എ പ്രകാരമാണ് നടപടിയെന്ന് ഇഡി അറിയിച്ചു. പ്രമുഖ ജ്വല്ലറി […]
Read More

ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെനേതൃത്വത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ പിയൂഷ് ശ്രീ വാസ്തവയുടെ അധ്യക്ഷതയിൽ ചേർന്ന ഓപ്പൺ ഹൗസിൽ എംബസി കോൺസുലർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു . പരാതി പരിഹാര പ്രക്രിയയിൽ 60 ഓളം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു. എൽഎംആർഎയ്ക്കും മറ്റ് പ്രാദേശിക അധികാരികൾക്കും അംബാസഡർ നന്ദി പറയുകയും നിരവധി കോൺസുലാർ, തൊഴിൽ പ്രശ്നങ്ങൾ വിജയകരമായി പരിഹരിക്കുന്നതിന് എംബസിയുമായി സഹകരിച്ചതിന് ഇന്ത്യൻ പ്രവാസി സമൂഹത്തെയും സംഘടനകളെയും അംബാസഡർ അഭിനന്ദിക്കുകയും ചെയ്തു. ഓപ്പൺ ഹൗസിലുടെ നിരവധിപ്പേരുടെ […]
Read More

ചെമ്മീൻ നാടകം ഇന്ന് അരങ്ങേറുന്നു.

ബഹറിൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ അഭിമുഖ്യത്തിൽ മാഗ്നം ഇമ്പ്രിന്റ്, ഇന്ത്യൻ ഡിലൈറ്റ് ഹോട്ടൽ സംയുക്തമായി തകഴി ശിവശങ്കരാപിള്ളയുടെ വിശ്വ വിഖ്യാത നോവലായ “ചെമ്മീൻ ” നാടകം ഇന്ന് ഫെബ്രുവരി 24 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് സമാജം ഡയമണ്ട് ജുബിലീ ഹാളിൽ അരങ്ങേറുന്നു.1995 ൽ തകഴിയിൽ നിന്നും നോവൽ നേരിട്ട് കൈപറ്റി നാടകാവിഷ്കാരവും, സംവിധാനവും നിർവ്വഹിച്ച ത് പ്രശസ്ത നാടക പ്രവർത്തകൻ ബേബിക്കുട്ടൻ തൂലികയാണ്.നാട്ടിൽ 2000 ത്തിൽ പരം വേദികളിൽ ആണ് ഈ നാടകം […]
Read More

ബഹ്‌റൈൻ വൈദ്യുതി, ജല മന്ത്രി ജർമ്മൻ അംബാസഡറെ സ്വീകരിച്ചു

ബഹ്‌റൈൻ വൈദ്യുതി, ജല മന്ത്രി യാസർ ബിൻ ഇബ്രാഹിം ഹുമൈദാൻ ബഹ്‌റൈനിലെ ജർമ്മൻ അംബാസഡർ ക്ലെമെൻസ് ഹാച്ചിനെ സ്വീകരിക്കുകയും വികസന മേഖലകളിലുടനീളം ദൃഢമായ ഉഭയകക്ഷി ബന്ധങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു.വൈദ്യുതി, ജലം എന്നീ മേഖലകളിൽ സംയുക്ത ബന്ധം വികസിപ്പിക്കുന്നതിനും സംയുക്ത സഹകരണം വിപുലീകരിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ താൽപര്യം മന്ത്രി ഊന്നിപ്പറഞ്ഞു.ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെ അംബാസഡർ ഹച്ച് അഭിനന്ദിച്ചു, വെള്ളം, വൈദ്യുതി മേഖലകൾ വികസിപ്പിക്കാനുള്ള ബഹ്‌റൈൻ ശ്രമങ്ങളെ അംബാസഡർ അഭിനന്ദിച്ചു.
Read More

ബിബിസിക്ക് സ്ഥാപിത താല്പര്യമെന്ന് ; കേന്ദ്രമന്ത്രി വി. മുരളീധരൻ

മാധ്യമ പ്രവർത്തനം ഉത്തരവാദിത്ത രഹിതമായാൽ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായി എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.ബിബിസി വിഷയത്തിൽ പ്രതികരിക്കുവായിരുന്നു അദ്ദേഹം. ബിബിസിയുടെ ഗൂഡലക്ഷ്യം മറച്ചു വെക്കാനാവില്ല എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. ഇന്ത്യയുടെ പരമോന്നത കോടതി തീർപ്പ് കല്പിച്ച കാര്യങ്ങൾ വീണ്ടും പറയുകയാണ് ഇവർ ചെയ്തത്. ഏതു കൊടി കെട്ടിയ കൊമ്പൻ ആയാലും ഈ കാര്യം അനുവദിക്കാനാവില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.സ്ഥപിതമായ താല്പര്യത്തിലാണ് ബിബിസി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. […]
Read More

സീറോ മലബാർ സൊസൈറ്റി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

മനാമ : സിംസ് ബാറ്റ്മിന്റെൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി നടത്തപ്പെടുന്ന വിൻസന്റ് ചീരൻ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ബാറ്റ്മിന്റെൻ ടൂർണമെന്റ് ഫെബ്രുവരി 25 മുതൽ നടത്തപ്പെടുന്നു. 4 ടീമുകളിലായി നാൽപതോളം അംഗങ്ങൾ പങ്കെടുക്കും. ടൂർണമെന്റിന്റെ ഔപചാരികമായ ഉത്ഘാടന൦ ശനിയാഴ്ച വൈകുന്നേരം 6:30ന് ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി (സിംസ് ) പ്രസിഡന്റ് ബിജു ജോസഫിന്റെ അധ്യക്ഷതയിൽ കൂടുന്ന മീറ്റിങ്ങിൽ വച്ച് ബഹ്‌റൈൻ മീഡിയാ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് നിർവ്വഹിക്കും. വൈസ് പ്രസിഡന്റ് ജോജി കുര്യൻ, […]
Read More

സയീദ് അക്തർ മിർസ ; കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ മേധാവി.

തിരുവനന്തപുരം: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ മേധാവി സയീദ് അക്തർ മിർസ. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ കൂടിയാണ് സയീദ് അക്തർ മിർസ. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ക്ഷണം താൻ സന്തോഷപൂർവ്വം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞ പദവിയിലേക്കാണ് സയീദ് അക്തർ മിർസ എത്തുന്നത്.കേരളത്തിലാണ് നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നതെങ്കിലും ദേശീയതലത്തിൽ പ്രാധാന്യമർഹിക്കുന്ന സ്ഥാപനമാണ് കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. ഇന്നു തന്നെ കോട്ടയത്തേക്ക് പോകും. ജീവനക്കാരുമായും വിദ്യാർത്ഥികളുമായും നേരിട്ട് […]
Read More