Business & Strategy

ഇന്ത്യന്‍ ക്ലബ്ബ് സംഘടിപ്പിച്ച റാപ്പിഡ് ചെസ് ടൂര്‍ണമെന്റ് വന്‍ വിജയമെന്ന് ഭാരവാഹികൾ

ബഹ്‌റൈൻ ഇന്ത്യന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചെസ് ടൂര്‍ണമെന്റില്‍ അമേച്വര്‍,ഫിഡേ റേറ്റഡ് എന്നീ കാറ്റഗറികളിലായി 15 രാജ്യങ്ങളില്‍ നിന്നായി 250 ലധികം പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. അമേച്വര്‍ കാറ്റഗറിയില്‍ ഇന്ത്യയില്‍ നിന്നുള്ള ദിലീപ് എസ്. നായരും ഫിഡേ റേറ്റഡ് കാറ്റഗറിയില്‍ മൊറോക്കയില്‍ നിന്നുള്ള ടിസിര്‍ മുഹമ്മദും ചാമ്പ്യന്മാരായി. ഇവര്‍ക്കുള്ള സമ്മാനം ബെഹറിന്‍ ചെസ് ഫെഡറേഷന്‍ പ്രസിഡന്റ് ഖാലിദ് ബര്‍ഹനുദ്ദീന്‍ അല്‍-അവാദി, ജനറല്‍ സെക്രട്ടറി അല്‍- ബര്‍ഷൈദ് ഇബ്രാഹിം,ഇന്ത്യക്ലബ്ബ് ജനറല്‍ സെക്രട്ടറി സതീഷ് ഗോപിനാഥ്,പ്രസിഡന്റ് കെ.എം.ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് […]
Read More

അദ്ധ്യാപക പരിശീലന ശില്പ ശാല നാളെ (23 .02 .2023 )

മനാമ :സിജി (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ)ബഹ്‌റൈൻ ചാപ്റ്റർ അധ്യാപക പരിശീലന ശിൽപശാല നാളെ നടക്കും .കെസിഎ ഹാൾ-സെഗയയിൽ 23 ഫെബ്രുവരി വ്യാഴാഴ്ച വൈകീട്ട് വൈകുന്നേരം 6:30 മുതൽ രാത്രി 9:00 വരെ നടക്കുന്ന ശില്പശാല അധ്യാപകർക്കുള്ള നെക്സ്റ്റ്ജെൻ പരിശീലനം പരിപാടികൾ ഉൾക്കൊള്ളുന്നതാണ്.നവ ശീലങ്ങൾ,ഗുണപരമായ അദ്ധ്യാപക-ശിഷ്യ ബന്ധം, ഭാവി വിദ്യാഭ്യാസ രീതികൾ എന്നിവയെ അടിസ്‌ഥാനമാക്കി രണ്ടു മണിക്കൂർ നടക്കുന്ന സെഷൻ, സിജി ഇന്റർനാഷണൽ കരിയർ കോർഡിനേറ്ററും സൗദി യാമ്പൂ ഇൻഡസ്ട്രിയൽ കോളേജ് അദ്ധ്യാപകനും ആയ […]
Read More

ഒരു കേടിയോളം വിലയുള്ള സ്വര്‍ണം പൂശിയ വസ്ത്രങ്ങൾ ധരിച്ചെത്തിയ യാത്രക്കാരന്‍ കരിപ്പൂരിൽ പിടിയിൽ.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബൈയില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയതായി പൊലീസ് അറിയിച്ചു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ വടകര സ്വദേശിയായ മുഹമ്മദ് സഫ്‌വാനാണ് പിടിയിലായത്.വിപണി വിലയനുസരിച്ച് ഇതിന് ഒരു കോടിയോളം വിലവരുമെന്നും ഈ വര്‍ഷം മാത്രം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് പിടികൂടുന്ന 12-ാമത്തെ കേസാണിതെന്നും പൊലീസ് പറഞ്ഞു. ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയില്‍ നിന്നാണ് സഫ്‌വാന്‍ വന്നത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി വിമാനത്താവള ടെര്‍മിനലിന് പുറത്തിറങ്ങിയ […]
Read More

തുമ്പക്കുടം കുടുബ സംഗമം 2023 നടത്തി

തുമ്പമൺ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സൗദി ചാപ്റ്ററിന്റെ 2023 വർഷത്തെ കുടുംബ സംഗമവും നാലാമത് വാർഷികവും വെള്ളിയാഴ്ച 5 മണി മുതൽ ജുഫൈർ മാർവിഡാ ടവേഴ്സിൽവച്ച് നടത്തുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ അസോസിയേഷന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെയും തുടർന്നുള്ള പ്രവർത്തനങ്ങളുടെയും അവലോകനവും വാർഷിക റിപ്പോർട്ടും കണക്കവതരണവും നടന്നു. പ്രോഗ്രാം കൺവീനാറായിരുന്ന മോൻസിയുടെ മാതാവ് നാട്ടിൽ നിന്നും വന്ന ഗ്രേസി ബാബുവിനെ അസോസിയേഷൻ ആദരിച്ചു. ചരിത്രമുറങ്ങുന്ന തുമ്പമൺ ദേശത്തിന്റെ പ്രത്യേകതയെ പറ്റി സൗദി കോർഡിനേറ്റർ റെന്നി അലക്സ് […]
Read More

സുബി സുരേഷിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.

ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Read More

നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു.

കൊച്ചി ∙ തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ േനടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് (34) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മികിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്ക് വരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി. സിനിമാല എന്ന ഹാസ്യ പരിപാടിയിൽ സുബിയുടെ […]
Read More

എം.ശിവശങ്കർ ഉൾപ്പെട്ട കൂടുതൽ പദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ ;ഇ ഡി

ലൈഫ് മിഷൻ കോഴ കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെതിരെ അന്വേഷണം വ്യാപിപ്പിക്കാൻ ഇ.ഡി. ആദ്യ ഘട്ടത്തിൽ കോഴ കേസുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഈ വിവരങ്ങൾ അടിസ്ഥാനമാക്കി ശിവശങ്കർ ഉൾപ്പെട്ട മറ്റ് സർക്കാർ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം.കോടതിയിൽ കൈമാറിയ കസ്റ്റഡി എക്സ്റ്റെൻഷൻ റിപ്പോർട്ടിലാണ് കൂടുതൽ അന്വേഷണം നടത്തുന്നതിനായുള്ള വിവരങ്ങൾ ലഭിച്ചതായി ഇ.ഡി ചൂണ്ടിക്കാണിച്ചത്. കേസിൽ ശിവശങ്കർ ഉൾപെട്ടതിന്റെ ആഴം വലുതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നക്ക് ജോലി നൽകിയതെന്ന് കെ […]
Read More

തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂകമ്പം; 6.3 തീവ്രത ! കെട്ടിടങ്ങൾക്കു നാശനഷ്ടം.

അന്റാക്യ: തുര്‍ക്കി–സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍6.3 തീവ്രത രേഖപ്പെടുത്തി. തെക്കൻ തുർക്കി നഗരമായ അന്റാക്യയ്ക്ക് സമീപമാണ്പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാത്രി എട്ടോടെയായിരുന്നു സംഭവം. കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ആളപായമുണ്ടോയെന്ന്വ്യക്തമല്ല. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ 40,000-ല്‍ അധികം പേരാണ്മരിച്ചത്.
Read More

കോഴിക്കോട് നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു.

കോഴിക്കോട്: മദ്യം ബലമായി നൽകി നഴ്സിങ് വിദ്യാർഥിനിയെ കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. ഇവർ ഒളിവിലാണ്. പ്രതികളെ പിടിക്കാൻ ഊർജിതമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് നഗരത്തിൽ ശനിയാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം ഉണ്ടായത്. സുഹൃത്തുക്കളായ രണ്ടു പേർ ചേർന്ന് അവർ താമസിക്കുന്ന മുറിയിലെത്തിച്ചാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. മുറിയിൽവച്ച് നിർബന്ധപൂർവം മദ്യം നൽകിയ ശേഷമായിരുന്നു പീഡനമെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ഞായറാഴ്ച രാവിലെ പെൺകുട്ടിയെ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. പെൺ കുട്ടി എറണാകുളം […]
Read More

ഫ്‌ളോറിൻ മത്തിയാസിനും സിജു ജോർജിനും കാൻസർ കെയർ ഗ്രൂപ്പ് യാത്രയയപ്പ് നൽകി.

മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിച്ചു വരുന്ന കാൻസർ കെയർ ഗ്രൂപ്പ്, ബഹ്‌റൈനിൽ നിന്നും യാത്ര തിരിക്കുന്ന രണ്ട് പ്രമുഖ വ്യക്തിത്വങ്ങൾക്കാണ് യാത്രയയപ്പും ആദരവും നൽകിയത്. ഗ്രൂപ്പിന്റെ സജീവ അംഗവും സാമൂഹിക പ്രവർത്തകയുമായ ഫ്‌ളോറിൻ മത്തിയാസിനും ഗൾഫ് മാധ്യമം ബഹ്‌റൈൻ ബ്യൂറോ ചീഫ് സിജു ജോർജിനും ബഹ്‌റൈൻ മീഡിയ സിറ്റിയിലെ , ബി എം സി ഹാളിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട്‌ ഡോ: പി. വി. ചെറിയാൻ അധ്യക്ഷത […]
Read More