ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷ ഫെയർ ജനവരി 15,16 തിയ്യതികളിൽ
വിദ്യാഭ്യാസ മേഖലയിലെ 75 വർഷത്തെ മികവുറ്റ സേവനം പൂർത്തിയാക്കുന്ന ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷ ഫെയർ സംഘടിപ്പിക്കുന്നു. ജനുവരി 15, 16 തീയതികളിലാണ് മെഗാ ഫെയർ നടക്കുക.1950ൽ സ്ഥാപിതമായ ഇന്ത്യൻ സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ അതിന്റെ സമ്പന്നമായ പൈതൃകത്തെ ആദരിക്കുകയും, നേട്ടങ്ങൾ ആഘോഷിക്കുകയും, ഭാവിയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരി 15നു പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയോടെയാണ് സാംസ്കാരിക ആഘോഷങ്ങൾ ആരംഭിക്കുന്നത്. […]









