ഐ വൈ സി സി ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം മനോജ് വടകരക്ക്
ഐ വൈ സി സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് ഗൾഫ് മേഖലയിൽ നിസ്വാർത്ഥമായ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിക്ക് നൽകി വരുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു.സാമൂഹിക പ്രവർത്തകനും, പ്രവാസിയും,മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന ധീര രക്ത സാക്ഷി ഷുഹൈബ് എടയന്നൂർ സ്മരണാർത്ഥമാണ് ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം നൽകിവരുന്നത്.ബഹ്‌റൈൻ പ്രവാസലോകത്ത് നിശബ്ദ സേവനം നടത്തി, മൃതദേഹങ്ങൾ സംസ്കരിക്കുവാനും, കോവിഡ്കാലത്തടക്കം മരിച്ചവരെ മാതാചാര പ്രകാരം സംസ്‌കരിക്കാനും നേതൃത്വം കൊടുത്തു.സൽമാനിയ […]