Business & Strategy

പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്സ്പ്രസും മെട്രോയും സമര്‍പ്പിച്ച്‌ നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അമ്മ ഹീരാബെന്നിന്റെ ദേഹവിയോഗത്തെ തുടര്‍ന്നുള്ള ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടയിലും പ്രധാനമന്ത്രി വികസന കാര്യത്തില്‍ നിന്നും വിട്ടുനിന്നില്ല.ഗാന്ധിനഗറിലിരുന്ന് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ റെയില്‍വേ വികസനത്തിനാണ് പച്ചക്കൊടി കാണിച്ചത്. ബംഗാളിനായി വന്ദേ ഭാരത് എക്‌സ്പ്രസും മെട്രോയുമാണ് നല്‍കിയത്.ഹൗറയില്‍ നിന്ന് ന്യൂ ജല്‍പൈഗുരിയിലേക്കുള്ള വന്ദേഭാരതിന്റെ ഫ്ളാഗ് ഒഫ്, വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി നിര്‍വഹിച്ചത്. ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്നിഹിതയായിരുന്നു. മോദിയുടെ അമ്മയുടെ വേര്‍പാടില്‍ മമത ദുഖം രേഖപ്പെടുത്തി. ദയവായി കുറച്ച്‌ വിശ്രമിക്കൂവെന്നാണ് മോദിയോട് മമത ആവശ്യപ്പെട്ടത്. ”അമ്മയുടെ […]
Read More

ശൈത്യകാലം ആരംഭിച്ചതോടെ ബഹ്റൈനിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നു : ശ്രദ്ധ പുലർത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ

ബഹ്‌റൈനിൽ ശൈത്യകാലം ആരംഭിച്ചതിനാൽ പകർച്ചവ്യാധികൾക്കെതിരെ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ .ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകൾ  മാസ്ക് ധരിക്കണം എന്ന് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം ആരംഭിച്ചതോടെ ആശുപത്രികളിലും ക്ലിനിക്കുകളിലും നിരവധി ആളുകളാണ് പനിയും മറ്റ് അനുബന്ധ അസുഖങ്ങളും ബാധിച്ച് എത്തുന്നത്.അസുഖബാധിതരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർത്ഥികളുമാണ്. അതിനാൽ ലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം ചികിത്സ തേടണം എന്നും , മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു
Read More

ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന റിപ്പോർട്ട്: മരുന്ന് നിർമ്മാണ യൂണിറ്റ് അടച്ചിടാൻ നിർദേശം

ഉസ്ബകിസ്ഥാനിൽ ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച കുട്ടികൾ മരിച്ചുവെന്ന റിപ്പോർട്ടിന് പിന്നാലെ മരുന്ന് നിർമ്മാണ യൂണിറ്റ് അടച്ചിടാൻ നിർദേശം. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക്കിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനയുടെ ഫലം കിട്ടും വരെ യൂണിറ്റ് അടച്ചിടാനാണ് കേന്ദ്രം നിർദേശം നൽകിയത്. വിദേശകാര്യ മന്ത്രാലയം ഉസ്ബക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ടിൻറെ കൂടുതൽ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. മരുന്ന് നിർമ്മാണ കമ്പനിയുടെ ഉസ്ബകിസ്ഥാനിലെ പ്രതിനിധികൾക്കെതിരെ കേസെടുത്തതായാണ് സൂചന ഇവർക്ക് ആവശ്യമായ നിയമ സഹായം […]
Read More

ഇന്ന് ജി.സി.സി വന്യ ജീവി ദിനം: പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധം എന്ന് ബഹ്റൈൻ

ജിസിസി വന്യജീവി ദിനത്തിൽ വന്യജീവികളുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിനും പ്രതിജ്ഞാബദ്ധമെന്ന് ബഹ്‌റൈൻ അറിയിച്ചു. പരിസ്ഥിതിയുടയും വന്യജീവികളെയും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ബഹ്റൈൻ തുടർന്നും നടപ്പിലാക്കും എന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ചെയർമാനും ബഹ്റൈൻ രാജാവിന്റെ വ്യക്തിഗത പ്രതിനിധിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു.ബഹ്‌റൈനിലെ പ്രകൃതി വിഭവങ്ങളും വന്യജീവികളെയും സംരക്ഷിക്കുന്നതിനായി രാജാവിന്റെയും പ്രധാനമന്ത്രിയും നേതൃത്വത്തിൽ സർക്കാർ സ്വീകരിച്ച പരിപാടികളും പദ്ധതികളും അദ്ദേഹം വ്യക്തമാക്കി.. ജിസിസി രാജ്യങ്ങൾക്കൊപ്പം നിലവിലുള്ള എല്ലാ പരിസ്ഥിതി കരാറുകളിലും ബഹ്‌റൈൻ ഒപ്പുവെച്ചതായും […]
Read More

കരിപ്പൂരില്‍ സ്വര്‍ണവേട്ട; 1162 ഗ്രാം സ്വര്‍ണമിശ്രിതാവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 1162 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. സ്വര്‍ണ മിശ്രിതം 4 ക്യാപ്‌സ്യൂളായാണ് കടത്താന്‍ ശ്രമിച്ചത്. ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്.
Read More

ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി; പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം: തൊണ്ണൂറാമത് ശിവഗിരി മഹാ തീർത്ഥാടനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്‌തു. എല്ലാവരും ഒന്നാണെന്ന് ഗുരു പകർന്നു നൽകിയ സന്ദേശം ​ലോകത്തിന് മുഴുവൻ മാതൃകയെന്ന് രാജ്നാഥ് സിങ് പറഞ്ഞു.കേരളത്തിലെ പരിപാവനമായ ഭൂമിയാണ് ശിവഗിരി. ഭക്തിയും,തത്വചിന്തയും, സാഹിത്യവുമെല്ലാം സമ്മേളിക്കുന്ന സ്ഥലമാണ് ശിവഗിരിയെന്നും ശിവഗിരിയിൽ വീണ്ടും എത്താൻ കഴിഞ്ഞത് സൗഭാഗ്യം അദ്ദേഹം പറഞ്ഞു.ഗുരുദേവൻ സാംസ്‌കാരിക ഏകത്വം രാജ്യത്തു നടപ്പിലാക്കിയ വ്യക്തിയാണ്. ഭാരതത്തിലെ ജനങ്ങളെ സ്വാധീനിച്ചു. അദ്ദേഹത്താൽ സ്വാധീനിക്കപ്പെട്ട വലിയൊരു സമൂഹം രാജ്യത്തിനു പുറത്തുമുണ്ട്. ഏകത ഭാവം ശിവഗിരിയിൽ […]
Read More

ആചാരപൂര്‍വം സംസ്‌കാര ചടങ്ങുകള്‍; ഒരു പുത്രന്റെ എല്ലാ കടമകളും നിറവേറ്റിയ ചാരിതാര്‍ത്ഥ്യത്തോടെ നരേന്ദ്രമോദി

ഗാന്ധിനഗര്‍: അമ്മ ഹീരാബെന്നിന്റെ ഭൗതിക ദേഹം വിധിപോലെ സംസ്‌കരിച്ച്‌ പ്രധാനമന്ത്രി അതിവേഗം ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങുന്നു. അമ്മയെ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിച്ചിരുന്ന നരേന്ദ്രമോദിക്ക് അവസാന നിമിഷങ്ങളിലും അമ്മയ്‌ക്കൊപ്പം അടുത്തിരിക്കാനുള്ള സൗഭാഗ്യമുണ്ടായി. ഒരു പുത്രനെന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് നരേന്ദ്രമോദി സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിച്ചത്. ആശുപത്രിയില്‍ നിന്നും റയ്‌സാന്‍ വസതിയിലേയ്‌ക്കാണ് ഭൗതിക ദേഹം എത്തിച്ചത്. നരേന്ദ്രമോദിയും സഹോദങ്ങളും ബന്ധുമിത്രാദികളും ചേര്‍ന്നാണ് സംസ്‌കാര പൂര്‍വ ചടങ്ങുകള്‍ നടത്തിയത്. അമ്മയുടെ ഭൗതിക ദേഹം തോളിലേറ്റിയാണ് നരേന്ദ്രമോദി ബന്ധുക്കള്‍ക്കൊപ്പം ശ്മശാനഭൂമിയിലേക്ക് […]
Read More

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന്ഗുരുതര പരുക്ക്.

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന്ഗുരുതര പരുക്കേറ്റുവെന്നാണ് പുറത്ത് വരുന്ന വിവരം. ഡൽഹിയിൽ നിന്ന്വീട്ടിലേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻഅതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടിമറിഞ്ഞ് തീ പിടിക്കുകയായിരുന്നു. ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ നിലവിൽഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ്ആശുപത്രി അധികൃതർ.
Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു.

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു. 99 വയസായിരുന്നു. അഹമ്മദാബാദിലെ യു എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. രണ്ടു ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. 1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗർ ആണ് സ്വദേശം. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽതന്നെ വിവാഹം കഴിച്ചു. ആറു മക്കളിൽ മൂന്നാമാനാണ് […]
Read More

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു.

സാവോ പോളോ ∙ ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്താൽ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ. തന്റെ ആദ്യ പ്രഫഷനൽ ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജഴ്സി അണിയുമ്പോൾ പെലെയ്ക്ക് പ്രായം വെറും പതിനാറു […]
Read More