Business & Strategy

അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് : ഫൈനൽ പ്രതീക്ഷയുമായി ബഹ്റൈൻ ഇന്നിറങ്ങും

അറേബ്യന്‍ ഗള്‍ഫ് കപ്പിന്റ സെമിഫൈനല്‍ പോരാട്ടത്തിന് ബഹ്റൈന്‍ ഇന്നിറങ്ങും.ഇറാഖിലെ ബസ്റ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒമാനാണ് ബഹ്റൈെന്റ എതിരാളികള്‍. വൈകീട്ട് 8.15നാണ് ബഹ്റൈന്‍-ഒമാന്‍ മത്സരം.രണ്ടു ജയവും ഒരു സമനിലയുമായി ബി ഗ്രൂപ് ചാമ്ബ്യന്മാരായാണ് ബഹ്റൈന്‍ സെമിയിലേക്ക് ഇടം നേടിയത്. എ ഗ്രൂപ്പില്‍നിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയില്‍ എത്തിയ ഒമാനും രണ്ട് വിജയവും ഒരു സമനിലയുമാണ് ഗ്രൂപ് ഘട്ടത്തില്‍ സ്വന്തമാക്കിയത്.വെള്ളിയാഴ്ച നടന്ന അവസാന ഗ്രൂപ് മത്സരത്തില്‍ കുവൈത്തിനെതിരെ സമനില (1-1) നേടി ആണ് നിലവിലെ ചാമ്പ്യൻമാരായ ബഹ്റൈന്‍ […]
Read More

കേരളത്തിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്; കാസർഗോഡ് ജിബിജി സ്ഥാപന ഉടമ കസ്റ്റഡിയിൽ

കേരളത്തിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്.ഇത്തവണ കാസർഗോഡ് ജിബിജി എന്ന സ്ഥാപനമാണ് നിക്ഷേപ തട്ടിപ്പ് നടത്തിയത്. കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയും ചെയർമാനുമായ വിനോദ് കുമാർ പോലീസ് കസ്റ്റഡിയിൽ. ഉടമയെ കൂടാതെ മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും. നാല് ജില്ലകളിലായി 5500ൽ അധികം നിക്ഷേപകർ ഈ തട്ടിപ്പിന് ഇരയായെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടുതൽപേർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. കാസർഗോഡ് […]
Read More

ആലപ്പി ഫെസ്റ്റ് 2023 – ലോഗോ പ്രകാശനം നടത്തി.

വോയ്‌സ് ഓഫ് ആലപ്പി (ആലപ്പുഴ ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈൻ) സംഘടിപ്പിക്കുന്ന ആലപ്പി ഫെസ്റ്റ് 2023 ന്റെ ലോഗോ പ്രകാശന൦ നടത്തി. വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരികളായ കെ ആർ നായർ, ജിജു വർഗീസ് എന്നിവർ ചേർന്ന് ആലപ്പി ഫെസ്റ്റ് 2023 ന്റെ പ്രോഗ്രാം ചെയർമാൻ ഡോ. പി വി ചെറിയാന് കൈമാറിക്കൊണ്ട് ലോഗോ പ്രകാശനം നടത്തിയത് . ആലപ്പുഴക്കാരുടെയും, ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരുടെയും വിവിധ കലാപ്രകടനങ്ങളോടെ ‘ആലപ്പി ഫെസ്റ്റ് 2023’ വളരെ വിപുലമായി നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് […]
Read More

ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു.

10 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായി തുടരുന്ന എറണാകുളം പറവൂർ ഏഴിക്കര അറുതിങ്കൽ വീട്ടിൽ ജയകൃഷ്ണൻ ഷാജി (34) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഈസ ടൗണിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂണിലിവർ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ജയകൃഷ്ണൻ അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ സുമി,ഏകമകൻ ദേവ് ഇരുവരും നാട്ടിലാണ്. പിതാവ്: ഷാജി. മാതാവ്: പ്രിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്
Read More

ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് പള്ളി നിർമിക്കാനൊരുങ്ങി ദുബായ്

ലോകത്തെ ആദ്യ ത്രീഡി പിൻ്റഡ് മുസ്ലിം പള്ളി നിർമിക്കാനൊരുങ്ങി ദുബായ്. 2000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പള്ളിയിൽ ഒരേസമയം 600 പേരെ ഉൾക്കൊള്ളാനാവും. ഈ ഒക്ടോബറിൽ പള്ളിയുടെ നിർമാണം ആരംഭിക്കും. 2025ലാവും പണി പൂർത്തിയാക്കുക. അടുത്ത നാല് മാസത്തിനുള്ളിൽ ഘടന നിർമിക്കും. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ആണ് നിർമാണത്തിനു മുൻകൈ എടുക്കുന്നത്.      
Read More

നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു; 40ലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തു.

കാഠ്മണ്ഡു | നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകര്‍ന്നു വീണു. 72 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. 40ലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. കൂടുതല്‍ പേര്‍ മരിച്ചതായാണ് സൂചന.  രക്ഷാ പ്രവര്‍ത്തനം ഊർജിതമായി പുരോഗമിക്കുകയാണ്. 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സെന്‍ട്രല്‍ നേപ്പാളില്‍ സ്ഥിതി ചെയ്യുന്ന പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകര്‍ന്നത്. വിമാനത്തിലെ ആരെങ്കിലും രക്ഷപ്പെട്ടതായി അറിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. തര്‍ന്ന് വീണ വിമാനത്തിന് തീപിടിച്ചിട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് […]
Read More

മകരവിളക്ക് തൊഴുത് അയ്യപ്പഭക്തർ.

ശരണമന്ത്രണങ്ങളാൽ മുഖരിതമായ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദർശിച്ച് അയ്യപ്പഭക്തർ. മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തരുടെ ശ്വാസത്തിന് പോലും ശരണമന്ത്രത്തിന്റെ ഒരേ താളമായി മാറിയ ഭക്തിനിർഭരമായ മുഹൂർത്തങ്ങൾക്കാണ് ശബരിമല സാക്ഷ്യം വഹിച്ചത്.മൂന്ന് തവണ കർപ്പൂരവും ദീപങ്ങളും സന്നിധാനത്ത് തെളിയുകയും പൊന്നമ്പല മേട്ടിൽ ദീപാരാധന നടക്കുകയും ചെയ്തതോടെ ഭക്തരുടെ മനസും കണ്ണും നിറഞ്ഞു. പ്രകൃതി ആരാധന കൂടിയായ മകരവിളക്ക് ദർശിച്ചതോടെ ഭക്തലക്ഷങ്ങൾക്ക് പുതുജന്മം നേടിയതുപോലുള്ള സംതൃപ്തി ലഭിച്ചു. ശരണമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മകരവിളക്ക് ദർശനത്തിനായി ഭക്തലക്ഷങ്ങളാണ് […]
Read More

ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിനായുള്ള അംഗീകൃത പേയ്‌മെന്റ് ചാനലുകൾ എൽ.എം. ആർ.എ പ്രഖ്യാപിച്ചു

ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട ഫീസിന് അംഗീകൃത പേയ്‌മെന്റ് ചാനലുകൾ പ്രഖ്യാപിച്ചു. പണമിടപാട് മെഷീനുകളിലൂടെയും ഓൺലൈൻ പേയ്‌മെന്റ് ചാനലുകളിലൂടെയും ഇപ്പോൾ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതാണ്. പേയ്‌മെന്റ് പ്രക്രിയ സുഗമമാക്കുന്നതിനും ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാമിനായി ലഭ്യമായ പേയ്‌മെന്റ് ഓപ്ഷനുകൾ വർദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഇത് നടപ്പിലാക്കുന്നത്. എൽഎംആർഎയുടെ സിത്ര ശാഖയിൽ സ്ഥിതി ചെയ്യുന്ന ക്യാഷ് ഡിസ്പെൻസിങ് മെഷീനുകൾ വഴിയും വിവിധ ഗവർണേറ്റുകളിലെ ഏതെങ്കിലും അംഗീകൃത രജിസ്ട്രേഷൻ സെന്ററുകൾ വഴിയും ബഹ്‌റൈൻ ഫിനാൻസിംഗ് കമ്പനി ശാഖകൾ […]
Read More

ഇന്ത്യയിൽ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലം

രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലം.രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ലയായി കൊല്ലത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചു.ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ അട്ടിമറിയ്ക്കാനും, മൂല്യങ്ങൾ തകർക്കാനുമുള്ള ശ്രമങ്ങളെ ഇല്ലാതാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി.10 വയസ്സിനുമുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരിക്കാൻ കഴിഞ്ഞതോടെയാണ് രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ലയെന്ന ഖ്യാതി കൊല്ലത്തിന് ലഭിക്കുന്നത്. നാടിന്റെ പൊതു ചരിത്രത്തിന് നേരെ പിടിച്ച കണ്ണാടിയാണ് കൊല്ലമെന്ന് മുഖ്യമന്ത്രി. ഭരണനിർവ്വഹണം ഭരണഘടനയ്ക്ക് അനിരൂപകരണം ആകണം.അല്ലാത്ത പക്ഷം […]
Read More

ബഹ്റൈനിലെ ചരിത്ര പ്രദേശങ്ങൾ ലോക പൈതൃക സൈറ്റായി രജിസ്റ്റർ ചെയ്യാനുള്ള പദ്ധതികളുമായി ബഹ്റൈൻ സർക്കാർ

ബഹ്‌റൈനിലെ പഴയ തലസ്ഥാനമായ റാസ് റുമാൻ മുതൽ നൈം വരെ വ്യാപിച്ചുകിടക്കുന്ന വാണിജ്യ കെട്ടിടങ്ങളും പാർപ്പിട കേന്ദ്രങ്ങളും ലോക പൈതൃക സൈറ്റായി രജിസ്റ്റർ ചെയ്യാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് ബഹ്റൈൻ. ഈ പദ്ധതിയുടെ ഭാഗമായി ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് നാലായി തരം തിരിച്ചിട്ടുണ്ട്. വസ്തുവകകളുടെ അവസ്ഥ, ചരിത്രപരമായ മൂല്യം, നിർമ്മാണ സാമഗ്രികൾ എന്നിവ ഇതിലൂടെ മനസിലാക്കാൻ സാധിക്കും. യുനെസ്‌കോ നോമിനേഷന്റെ താത്കാലിക പട്ടികയിൽ ഹവാർ ഐലൻഡ്‌സ്, അവാലി ഓയിൽ സെറ്റിൽമെന്റ് എന്നിവയ്‌ക്കൊപ്പം കഴിഞ്ഞ […]
Read More