Business & Strategy

കരിപ്പൂരില്‍ ഈ വര്‍ഷത്തെ ആദ്യ സ്വര്‍ണവേട്ട; 68 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 68 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. ഒരു കിലോയിലധികം സ്വര്‍ണവുമായി മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷ് ആണ് പിടിയിലായത്. ഇയാളുടെ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.കസ്റ്റംസിനെ കബളിപ്പിച്ചാണ് മുനീഷ് എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുനീഷിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ആദ്യം സ്വര്‍ണം കടത്തിയെന്ന് ഇയാള്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ലഗേജുകള്‍ പരിശോധിച്ചപ്പോഴും കടത്തിയ സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയിലാണ് ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നാല് […]
Read More

ബഹ്റൈൻ നവകേരള മനാമ മേഖല സമ്മേളനം നടന്നു

ബഹ്റൈൻ നവകേരള മനാമ മേഖല സമ്മേളനം രാമത്ത് ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ കോ ഓർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ഷാജി മൂതല ഉദ്ഘാടനം ചെയ്തു. മനാമ മേഖലയിലെ വിവിധ യൂണിറ്റുകളിലെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തെ കേന്ദ്ര കമ്മിറ്റി സെക്രട്ടറി എ.കെ. സുഹൈൽ, പ്രസിഡന്റ് എൻ.കെ.ജയൻ എന്നിവർ ആശംസകൾ നേർന്നു. മേഖല കമ്മിറ്റി ഭാരവാഹികളായി എ.വി. പ്രസന്നൻ (രക്ഷാധികാരി) അഷ്‌റഫ്‌ കുരുത്തോലയിൽ (പ്രസിഡന്റ്) ജി.എം.സുനിൽ ലാൽ ( വൈസ് പ്രസിഡന്റ്) ആർ.ഐ.മനോജ് കൃഷ്ണൻ (സെക്രട്ടറി) യു.രാജ് കൃഷ്ണൻ (ജോ.സെക്രട്ടറി) […]
Read More

ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ല; സുപ്രധാന നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന സുപ്രധാന നിർദ്ദേശവുമായി കേന്ദ്രം. എല്ലാവർക്കും ആദ്യ ബൂസ്റ്റർ ഡോസ് നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സർക്കാർ അറിയിച്ചു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ചൊവ്വാഴ്ച 134 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,582 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിലെ […]
Read More

സമസ്ത ബഹ്‌റൈൻ മുഹറഖ് ഏരിയ വാർഷിക ജനറൽ ബോഡി മുഹറഖ് സമസ്ത ഓഫീസിൽ ചേർന്നു.

മനാമ: സമസ്ത ബഹ്‌റൈൻ മുഹറഖ് ഏരിയ വാർഷിക ജനറൽ ബോഡി മുഹറഖ് സമസ്ത ഓഫീസിൽ ചേർന്നു.ഏരിയ പ്രസിഡന്റ് എം കെ ബഷീർ മൗലവിയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി സമസ്ത ബഹ്‌റൈൻ കേന്ദ്ര വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രിതങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഏരിയ സെക്രട്ടറി നിസാമുദ്ധീൻ മാരായമംഗലം വാർഷിക റിപ്പോർട്ടും, ട്രഷറർ നസീം പൂനൂർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫീസർ ഷാഫി വേളത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടന്നു. കരീം കുളമുള്ളതിൽ അനുവാദകനും ഹാരിസ് […]
Read More

വോയ്‌സ് ഓഫ് ആലപ്പി’ ഔദ്യോഗിക ഉൽഘാടനം ഫെബ്രുവരി 10 ന്.

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി’ ഔദ്യോഗിക ഉൽഘാടനം ഫെബ്രുവരി 10 ന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സഗയ്യ BMC ഹാളിൽ കൂടിയ യോഗത്തിൽ വച്ച് പ്രോഗ്രാമിന്റെ വിജയത്തിനായി 80 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഡോ. പി.വി ചെറിയാൻ ചെയർമാനായും, സഈദ് റമദാൻ നദ്‌വി, കെ ആർ നായർ, അലക്സ് ബേബി തുടങ്ങിവർ വൈസ് ചെയർമാൻമാരുമായ വിവിധ കമ്മറ്റികൾ ഇതിനായി പ്രവർത്തിക്കും. വിനയചന്ദ്രൻ നായരെ പ്രോഗ്രാം കമ്മറ്റി കൺവീനറായും ജോയിൻ […]
Read More

ജനത കൾച്ചറൽ സെന്റർ പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

മനാമ .ജനതാ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരം ആഘോഷിച്ചു. മനാമ കെ സിറ്റി ഹാളിൽ നടത്തിയ പരിപാടിയിൽ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. മനോജ് വടകര, ജയരാജൻ,ഭാസകരൻ, പവിത്രൻ കളളി യിൽ, രജീഷ് സികെ, ഷൈജുവീ.പി ,ദിനേശൻ അരീക്കൽ,മനോജ് ഓർക്കാട്ടേരി,ജയപ്രകാശ്, തുടങ്ങിയവർ നവ വത്സര ആശംസകൾ നേർന്നു സംസാരിച്ചു.നികേഷ് വരപ്രത്ത് സ്വാഗതം പറഞ്ഞ പരിപാടിക്ക് സുരേന്ദ്രൻ,ജിബിൻ എന്നിവർ നേതൃത്വം നല്കി.
Read More

നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകാമായിരുന്നു; ഉമ്മൻ ചാണ്ടി സർക്കാരിന് പരോക്ഷ വിമർശനവുമായി കെ മുരളീധരൻ

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകാമായിരുന്നു.ഉമ്മൻ ചാണ്ടി സർക്കാരിന് പരോക്ഷ വിമർശനവുമായി കെ മുരളീധരൻ.4 വർഷം അതിനുള്ള സാഹചര്യമുണ്ടായിരുന്നു.അത് തന്റെ സ്വകാര്യ ദുഃഖമാണെന്നും മുരളീധരൻ വ്യക്തമാക്കി.എന്തുകൊണ്ട് സംസ്ഥാന സർക്കാർ അന്ന് ശുപാർശ ചെയ്തില്ല.ബിജെപിയും സിപിഐഎമ്മും ജനങ്ങളിലിറങ്ങി പ്രവർത്തിക്കാൻ തുടങ്ങി.കോൺഗ്രസ് ഇപ്പോഴും പുനഃസംഘടനയിൽ നിൽക്കുന്നു.പുനഃസംഘടന വൈകുന്നതിൽ അതൃപ്തിയുണ്ട്. ഇനിയൊരു തോൽവി താങ്ങാൻ കോൺഗ്രസിന് കരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിയുടെ അടിത്തട്ട് ശക്തമാക്കണം.അത് തന്റെ നിർദേശമാണ്. അടിയന്തരമായി താഴെ തട്ടിലുള്ള കമ്മിറ്റികൾ പുതുക്കണം. താഴെ തട്ടിൽ പുനഃസംഘടന അത്യാവശ്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് […]
Read More

ആദ്യ ഓവറിൽ ഹാട്രിക്ക്; 3 ഓവറിൽ 6 വിക്കറ്റ്:രഞ്ജി ട്രോഫിയിൽ റെക്കോർഡിട്ട് ജയദേവ് ഉനദ്കട്ട്

രഞ്ജി ട്രോഫിയിൽ റെക്കോർഡിട്ട് സൗരാഷ്ട്ര നായകൻ ജയദേവ് ഉനദ്കട്ട്. എലീറ്റ് ഗ്രൂപ്പ് സിയിൽ ഡൽഹിക്കെതിരെ ആദ്യ ഓവറിൽ ഹാട്രിക്ക് നേടിയ താരം തൻ്റെ ആദ്യ മൂന്നോവറിൽ 6 വിക്കറ്റ് വീഴ്ത്തി. 7 വിക്കറ്റ് നഷ്ടത്തിൽ 10 റൺസ് എന്ന നിലയിൽ തകർന്നടിഞ്ഞ ഡൽഹിയെ പിന്നീട് വാലറ്റമാണ് നാണക്കേടിൽ നിന്ന് രക്ഷിച്ചത്. നിലവിൽ ഡൽഹി 100 റൺസ് കടന്നിട്ടുണ്ട്.ഇന്നിംഗ്സിലെ മൂന്നാം പന്തിൽ ധ്രുവ് ഷോറെയെ (0) പുറത്താക്കിയാണ് ഉനദ്കട്ട് റെക്കോർഡ് നേട്ടം ആരംഭിച്ചത്. തൊട്ടടുത്ത പന്തുകളിൽ വൈഭവ് റാവൽ, […]
Read More

കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണമെന്ന് മുഖ്യമന്ത്രി; സംസ്ഥാന കലോത്സവത്തിന് തുടക്കമായി

കോഴിക്കോട് :കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 61-മത് സ്കൂള്‍ കലോത്സവം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ജാതിക്കും മതത്തിനും അതീതമാണ് കല. വാണിജ്യവത്കരണം കലയുടെ പല മൂല്യങ്ങളും ഇല്ലാതാക്കി. കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് മാതൃകയാകണം. കലയുടെ പുരോഗമനോന്മുഖമായ ലോകം കെട്ടിപടുക്കണം. സ്നേഹം കൊണ്ട് എല്ലാവരേയും ഒരുമിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.വെെവിധ്യങ്ങളുടെ പരിച്ഛേദമാണ് കലോത്സവം.അന്യം നിന്നുപോകുന്ന കലകളെ സംരക്ഷിക്കുന്നതിനും കലോത്സവം വേദിയാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുനാള്‍ നീളുന്ന കലോത്സവത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. മുഖ്യവേദിയായാ അതിരാണിപാടത്ത് (വിക്രം മെെതാനം)രാവിലെ പൊതുവിദ്യാഭ്യാസ […]
Read More

സജി ചെറിയാൻറെ സത്യപ്രതിജ്ഞ ; ഗവർണർ അനുമതി നൽകി

ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരി‍ൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക് . സജിചെറിയാന്‍റെ സത്യപ്രതിജ്ഞ നാളെ നടക്കും. ഗവർണർ അനുമതി നൽകി. നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. ഗവർണർ അറ്റോർണി ജനറലിനോടും നിയമപദേശം തേടിയിരുന്നു. ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാല്‍ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതിനല്‍കിയാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു. സജി ചെറിയാനെ അടിയന്തരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ഗവര്‍ണറുടെ നിയമോപദേഷ്ടാവ് ഡോ. […]
Read More