കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ കുഴഞ്ഞുവീണ് മരിച്ചു.
കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ കുഴഞ്ഞുവീണ് മരിച്ചു.കണ്ണൂരിലെ മയ്യിൽ കുറ്റിയാട്ടൂർ സ്വദേശി വി.സി ശിവപ്രസാദാണ്(58) മരിച്ചത്. കഴിഞ്ഞ ദിവസം മനാമയിലെ ഓഫിസിൽനിന്ന് പുറത്തിറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യിയുകയായിരുന്നു.ഭാര്യ: പ്രീതി. മക്കൾ: വൈഷ്ണവ്, വൈഭവ്. സഹോദരങ്ങൾ: ലീന, മണി.