Business & Strategy

ഒമിക്രോണ്‍ XXB.1.5 വേരിയന്‍റിന്‍റെ ആദ്യ കേസ് ഗുജറാത്തില്‍, അതീവ ജാഗ്രതയില്‍ സംസ്ഥാനങ്ങള്‍

ന്യൂയോര്‍ക്കില്‍ കോവിഡ് വൈറസ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണമായ ഒമിക്‌റോണ്‍ വേരിയന്റായ ‘XXB.1.5’ ന്റെ ആദ്യ കേസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തു.ഗുജറാത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 41% ‘XXB.1.5’ ആണ്.ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ സമീപ സംസ്ഥാനങ്ങളടക്കം ശക്തമായ ജാഗ്രതയിലാണ്. പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം.
Read More

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിൻറെ നിര്യാണത്തിൽ ബഹ്റൈൻ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിൻറെ നിര്യാണത്തിൽ ബഹ്റൈൻ അനുശോചനം അറിയിച്ചു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ , കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുശോചന സന്ദേശം അയച്ചു.ഇന്ത്യൻ പ്രധാനമന്ത്രിക്കും കുടുംബത്തിനും വിയോഗം താങ്ങാനുള്ള ശക്തി ഉണ്ടാവട്ടെ എന്നും രാജാവ് തന്റെ അനുശോചനത്തിൽ രേഖപ്പെടുത്തി.
Read More

60 കഴിഞ്ഞവരും കൊവിഡ് മുന്നണി പ്രവർത്തകരും കരുതൽഡോസ് വാക്സിൻ എടുക്കണം; മുഖ്യമന്ത്രി

60 വയസുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കൊവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗം നിർദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിൽ ഉണ്ട്. ആവശ്യത്തിന് ഓക്സിജൻ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്ക്, പി […]
Read More

വഴിയിൽ പതിയിരിക്കുന്ന മരണം; കഴിഞ്ഞ വർഷം ഇന്ത്യയിൽ 4,12,432 റോഡപകടങ്ങളിൽ 1,53,972 പേർ മരിച്ചതായി കണക്കുകൾ

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനു പിന്നാലെ രാജ്യത്തെ റോഡുകളിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ 4,12,432 റോഡപകടങ്ങളുണ്ടായെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽ 1,53,972 പേർക്ക് ജീവഹാനിയുണ്ടായി. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3,84,448 പേർക്ക് പരിക്കേറ്റുവെന്നും വ്യക്തമാകുന്നു. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് 2021 ൽ റോഡപകടങ്ങളിൽ 12.6 ശതമാനം വർധനവുണ്ടായി. അപകടങ്ങളിലെ മരണങ്ങളിൽ 16.9 ശതമാനം വർധനവും പരിക്കേൽക്കുന്നതിൽ […]
Read More

ബഹ്‌റൈനിന്റെ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതി വിജയകരമെന്ന് ധനമന്ത്രി

ബഹ്റൈനിലെ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിക്കുള്ളിലെ 27 പരിപാടികളിൽ ഇരുപത്തിയൊന്നും പൂർത്തിയായതായി ധന-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു., ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും ,കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. 2022 വർഷത്തിന്റെ മൂന്നാം പാദം വരെ എണ്ണ ഇതര ജിഡിപി 7 ദശാംശം 2 ശതമാനം വളർച്ച […]
Read More

പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്സ്പ്രസും മെട്രോയും സമര്‍പ്പിച്ച്‌ നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അമ്മ ഹീരാബെന്നിന്റെ ദേഹവിയോഗത്തെ തുടര്‍ന്നുള്ള ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടയിലും പ്രധാനമന്ത്രി വികസന കാര്യത്തില്‍ നിന്നും വിട്ടുനിന്നില്ല.ഗാന്ധിനഗറിലിരുന്ന് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ റെയില്‍വേ വികസനത്തിനാണ് പച്ചക്കൊടി കാണിച്ചത്. ബംഗാളിനായി വന്ദേ ഭാരത് എക്‌സ്പ്രസും മെട്രോയുമാണ് നല്‍കിയത്.ഹൗറയില്‍ നിന്ന് ന്യൂ ജല്‍പൈഗുരിയിലേക്കുള്ള വന്ദേഭാരതിന്റെ ഫ്ളാഗ് ഒഫ്, വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി നിര്‍വഹിച്ചത്. ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്നിഹിതയായിരുന്നു. മോദിയുടെ അമ്മയുടെ വേര്‍പാടില്‍ മമത ദുഖം രേഖപ്പെടുത്തി. ദയവായി കുറച്ച്‌ വിശ്രമിക്കൂവെന്നാണ് മോദിയോട് മമത ആവശ്യപ്പെട്ടത്. ”അമ്മയുടെ […]
Read More

ശൈത്യകാലം ആരംഭിച്ചതോടെ ബഹ്റൈനിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നു : ശ്രദ്ധ പുലർത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ

ബഹ്‌റൈനിൽ ശൈത്യകാലം ആരംഭിച്ചതിനാൽ പകർച്ചവ്യാധികൾക്കെതിരെ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ .ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകൾ  മാസ്ക് ധരിക്കണം എന്ന് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം ആരംഭിച്ചതോടെ ആശുപത്രികളിലും ക്ലിനിക്കുകളിലും നിരവധി ആളുകളാണ് പനിയും മറ്റ് അനുബന്ധ അസുഖങ്ങളും ബാധിച്ച് എത്തുന്നത്.അസുഖബാധിതരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർത്ഥികളുമാണ്. അതിനാൽ ലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം ചികിത്സ തേടണം എന്നും , മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു
Read More

ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന റിപ്പോർട്ട്: മരുന്ന് നിർമ്മാണ യൂണിറ്റ് അടച്ചിടാൻ നിർദേശം

ഉസ്ബകിസ്ഥാനിൽ ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച കുട്ടികൾ മരിച്ചുവെന്ന റിപ്പോർട്ടിന് പിന്നാലെ മരുന്ന് നിർമ്മാണ യൂണിറ്റ് അടച്ചിടാൻ നിർദേശം. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക്കിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനയുടെ ഫലം കിട്ടും വരെ യൂണിറ്റ് അടച്ചിടാനാണ് കേന്ദ്രം നിർദേശം നൽകിയത്. വിദേശകാര്യ മന്ത്രാലയം ഉസ്ബക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ടിൻറെ കൂടുതൽ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. മരുന്ന് നിർമ്മാണ കമ്പനിയുടെ ഉസ്ബകിസ്ഥാനിലെ പ്രതിനിധികൾക്കെതിരെ കേസെടുത്തതായാണ് സൂചന ഇവർക്ക് ആവശ്യമായ നിയമ സഹായം […]
Read More

ഇന്ന് ജി.സി.സി വന്യ ജീവി ദിനം: പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധം എന്ന് ബഹ്റൈൻ

ജിസിസി വന്യജീവി ദിനത്തിൽ വന്യജീവികളുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിനും പ്രതിജ്ഞാബദ്ധമെന്ന് ബഹ്‌റൈൻ അറിയിച്ചു. പരിസ്ഥിതിയുടയും വന്യജീവികളെയും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ബഹ്റൈൻ തുടർന്നും നടപ്പിലാക്കും എന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ചെയർമാനും ബഹ്റൈൻ രാജാവിന്റെ വ്യക്തിഗത പ്രതിനിധിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു.ബഹ്‌റൈനിലെ പ്രകൃതി വിഭവങ്ങളും വന്യജീവികളെയും സംരക്ഷിക്കുന്നതിനായി രാജാവിന്റെയും പ്രധാനമന്ത്രിയും നേതൃത്വത്തിൽ സർക്കാർ സ്വീകരിച്ച പരിപാടികളും പദ്ധതികളും അദ്ദേഹം വ്യക്തമാക്കി.. ജിസിസി രാജ്യങ്ങൾക്കൊപ്പം നിലവിലുള്ള എല്ലാ പരിസ്ഥിതി കരാറുകളിലും ബഹ്‌റൈൻ ഒപ്പുവെച്ചതായും […]
Read More

കരിപ്പൂരില്‍ സ്വര്‍ണവേട്ട; 1162 ഗ്രാം സ്വര്‍ണമിശ്രിതാവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 1162 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. സ്വര്‍ണ മിശ്രിതം 4 ക്യാപ്‌സ്യൂളായാണ് കടത്താന്‍ ശ്രമിച്ചത്. ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്.
Read More