നാടൻ പന്തുകളി ടൂർണമെന്റിന്റെ സംഘടിപ്പിച്ചു.
കോട്ടയം നെറ്റീവ് ബോൾ അസോസിയേഷൻ ബഹറിൻ സംഘടിപ്പിച്ച കോട്ടയത്തിന്റെ തനത് കായിക വിനോദമായ, 400 വർഷങ്ങളുടെ പാരമ്പര്യമുള്ള നാടൻ പന്തുകളി ടൂർണമെന്റിന്റെ ഫൈനൽ 11-11-2022 വെള്ളിയാഴ്ച Kanoo Garden ഗാർഡന് സമീപമുള്ള KNBA ഗ്രൗണ്ടിൽ വച്ച് നടന്നു. ചിങ്ങവനവും മീനടവും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ ചിങ്ങവനം ടീം വിജയികളായി. കഴിഞ്ഞ ഒരു മാസക്കാലമായി വിവിധ ലീഗ് മത്സരങ്ങളും സെമി ഫൈനൽ മത്സരങ്ങളും നടന്നുവരികയായിരുന്നു. മത്സരത്തെ തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വച്ച് വിജയികൾക്കുള്ള സമ്മാനങ്ങളും വ്യക്തിഗത ട്രോഫികളും നൽകി. […]