Business & Strategy

കേരളത്തിൽ കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കാനും അവബോധം ശക്തിപ്പെടുത്താനും ഇന്നലെ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലകളുടെ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.ക്രിസ്മസ് ന്യൂയര്‍ ആഘോഷങ്ങളില്‍ പ്രത്യേക ശ്രദ്ധവേണമെന്നും ആള്‍ക്കുട്ടത്തില്‍ മാസ്‌ക്ക് ഉപയോഗിക്കണമെന്നുമാണ് പ്രധാന നിര്‍ദ്ദേശം . വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും എന്നും വീണാ ജോർജ് പറഞ്ഞു.
Read More

വിമാന സർവീസുകൾക്ക് നിയന്ത്രണമില്ല, ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തത്കാലം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. എന്നാൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പരിശോധന. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്റീനിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു . ചൈനയേയും ജപ്പാനിനേയും ഉലച്ച കൊവിഡ് തരംഗം രാജ്യത്ത് എത്താതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്ര […]
Read More

സിദ്ദിഖ് കാപ്പന് ജാമ്യം;അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാം. കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിനാണ് യുഎപിഎ കേസില്‍ സിദ്ധിഖ് കാപ്പന് ജാമ്യം ലഭിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. യുഎപിഎ കേസില്‍ സെപ്റ്റംബര്‍ ഒമ്ബതിനാണ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇ.ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയില്‍ മോചിതനായില്ല. കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഹത്രാസില്‍ കലാപം […]
Read More

വിമാനത്തിനുള്ളിൽ ഇന്‍റർനെറ്റ് സേവനം ലഭ്യമക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: എല്ലാ വിമാനങ്ങളിലും ഇന്‍റർനെറ്റ് സേവനം ലഭ്യമക്കാനൊരുങ്ങി സൗദി അറേബ്യ. 2025 ഓടെ മിഡിൽ ഈസ്റ്റിലേയും നോർത്ത് ആഫ്രിക്കയിലേയും എല്ലാ വിമാനങ്ങളിലും ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.ഇതിനായി എസ്.ടി.സിയും സ്കൈ ഫൈവ് അറേബ്യയും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പുവച്ചു.വിമാന യാത്രക്കാർക്ക് ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുൻനിര എയർ ടു ഗ്രൗണ്ട് സേവന ദാതാക്കളായ സ്കൈ ഫൈവും എസ്.ടി.സിയും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പുവച്ചത്.പദ്ധതി പൂർത്തിയാകുന്നതോടെ മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലകളിലെ വിമാന യാത്രക്കാർക്ക് […]
Read More

പ്ലഷർ റൈഡേഴ്‌സ് റൈഡ് സംഘടിപ്പിച്ചു.

ബഹ്‌റൈന്റെ 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, പ്ലഷർ റൈഡേഴ്‌സ് , റൈഡ് സംഘടിപ്പിച്ചു.ബഹ്‌റൈൻ മാളിൽ നിന്ന് 150 കിലോമീറ്റർ ദൂരമുള്ള റൈഡ് ആണ് സംഘം ഫ്ലാഗ് ഓഫ് ചെയ്തത് . പെറ്റ്‌കോ വേൾഡുമായി സഹകരിച്ച് സംഘ൦ അനിമൽ വെൽഫെയർ സെന്റർ സന്ദർശികുകയും വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണങ്ങൾ വിതരണം ചെയുകയും ചെയ്തു. അജിത് പിള്ള,അരുൺ രഘുവരൻ,അനൂപ് സൈമൺ,ജെയ്‌സൺ വർഗീസ് ,അരുൺ ഗോപാലകൃഷ്ണൻ രഞ്ജിത്ത് വി നായർ ,പ്രസാദ് കെ മേനോൻ, നിതിൻ ജേക്കബ്,ഉമേഷ് ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Read More

ബഹ്‌റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ് മദ് അബ്ദുൽ വാഹിദ് അൽ ഖറാത്തയ്ക് സമസ്ത ബഹ്റൈൻ സ്വീകരണം നൽകി.

ബഹ്‌റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കറായ് തിരഞ്ഞെടുക്കപ്പെട്ട അഹ് മദ് അബ്ദുൽ വാഹിദ് അൽ ഖറാത്തയ്ക് സമസ്ത ബഹ്റൈൻ ഇർശാ ദുൽ മുസ് ലിമീൻ മദ്റസ സ്വീകരണം നൽകി.സ്വീകരണ സംഗമത്തിൽ ജാസിം അൽ സബ്ത്ത് , അബ്ദുല്ല ബക്കർ, മുഹമ്മദ് റാഷിദ്, അഹ്‌മദ് ഇബ്റാഹിം, അഹ്‌മദ് ഇസ്മായിൽ, ഹസൻ സബ്ത്, ഇബ്രാഹിം മത്താർ, ഇസ്മായിൽ ഹസൻ എന്നീ ബഹ്‌റൈൻ സ്വദേശി പ്രമുഖർ. സന്നിഹിതരായി , സമസ്ത ബഹ്റൈൻ ജന: സെക്രട്ടറി വി.കെ. കുഞ്ഞന്മദ് ഹാജി അദ്ധ്വ ക്ഷത വഹിച്ച […]
Read More

പത്മശ്രി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരെ പന്തളം പ്രവാസി ഫോറം ആദരിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ ചെയർമനായി ചുമതയുള്ള പത്മശ്രി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് പന്തളം പ്രവാസി ഫോറം ആദരം നൽകി. കേരള സംഗീത നാടക അക്കാദമിയുട ചെയർമാനായി ചുമതല ഏൽക്കുകയും ‘വാദ്യകലയിൻ’ 60 വർഷത്തെ മികച്ച സംഭാവനകൾ ചെയ്ത പത്മശ്രീ മട്ടന്നൂർ ശങ്കരാൻകുട്ടി മരാർക്ക് പന്തളം പ്രവാസി ഫോറം പ്രസിഡന്റ് ശ്രീ അജി പി ജോയി, സജീഷ് പന്തളവും ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു.
Read More

സൗദിയിലെ ഇന്ത്യന്‍ അംബാസഡറായി ഡോ. സുഹൈല്‍ അജാസ് ഖാനെ നിയമിച്ചു

നിലവില്‍ ലബനണിലെ ഇന്ത്യന്‍ അംബാസഡറാണ് ഡോ. സുഹൈല്‍ അജാസ് ഖാൻ. നേരത്തെ ജിദ്ദയില്‍ കോണ്‍സലായും റിയാദില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവര്‍ത്തിച്ചിരുന്നു. ഡോ. സുഹൈല്‍ അജാസ് ഖാന്‍ എത്രയും വേഗം അംബാസഡറായി ചുമതല ഏറ്റെടുക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Read More

മലയാളിയായ ദേശീയ സൈക്കിൾ പോളോ താരം നിദ ഫാത്തിമ നാഗ്പൂരിൽ അന്തരിച്ചു

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. സംസ്ഥാന സൈക്കിള്‍ പോളോ ടീമില്‍ അംഗമായ ദേശീയ താരം  നിദ ഫാത്തിമ (10)യാണ് മരിച്ചത്. ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനിയാണ്. നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാനായി ഡിസംബർ 20നാണ് നിദ റാത്തിമ നാഗ്പൂരിലെത്തിയത്.ഇന്നലെ രാത്രി ഛർദ്ദിച്ച് കുഴഞ്ഞു വീണ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നു രാവിലെയായിരുന്നു മരണം. കേരള സൈക്കിൾ പോളോ അസോസിയേഷൻ അണ്ടർ–14 താരമാണ് നിദ ഫാത്തിമ. കോടതി ഉത്തരവിലൂടെയാണ് നിദ […]
Read More

അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയ്ക്ക് ബഹ്‌റൈനിൽ സ്വീകരണം നൽകി

ഡിസംബർ 24ന് നടക്കുന്ന ക്രിസ്മസ് ശുശ്രൂഷകൾക്കും, ഡിസംബർ 30 തിന് നടക്കുന്ന ഇടവക സംഗമവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കുമായി ബഹ്‌റൈനിൽ എത്തിച്ചേർന്ന ഇടവകയുടെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയ്ക്ക് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ഏലിയാസ് ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോയിന്റ് ട്രസ്റ്റി പോൾസൺ വർക്കി, മാനേജിങ് കമ്മറ്റി ഭാരവാഹികൾ, ഇടവക ജനങ്ങൾ ഉൾപ്പെടെയുള്ളവർ ചേർന്ന് […]
Read More