സിപിഎം–ബിജെപി സംഘർഷം; ഇരുപക്ഷത്തുമുള്ള ആറു പേർക്ക് മർദനമേറ്റു.
തിരുവന്തപുരം : സിപിഎം–ബിജെപി സംഘർഷത്തിൽ യുവമോർച്ച–ആർഎസ്എസ് നേതാക്കളായ നാലു പേർക്കും രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർക്കും മർദനമേറ്റു. ഞായർ രാത്രി 11 മണിയോടെ സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫിസിനു മുന്നിലായിരുന്നു സംഘർഷം. മർദനമേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. യുവമോർച്ച കള്ളിക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്(24) സെക്രട്ടറി ശ്രീലാൽ(28)മണ്ഡലം കമ്മിറ്റി അംഗം ജ്യോതിഷ്(22) ആർഎസ്എസ് ഖണ്ഡ് സഹ കാര്യവാഹക് വിഷ്ണു(26) എന്നിവർ കാട്ടാക്കട യിലെ സ്വകാര്യ ആശുപത്രിയിലും ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റ് കമ്മിറ്റി അംഗം മനു(28) ദീപു(26) എന്നിവർ […]