Business & Strategy

ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്തംബർ 29ന്.

ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്തംബർ 29ന് , 7.30ന് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ശ്രീവാസവൻ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ പ്രമുഖ മജീഷ്യൻ സാമ്രാജു൦ സംഘവും അവതരിപ്പിക്കുന്ന മാജിക്ക് ഷോയും നടക്കും. സെപ്റ്റംബർ 30 നു 7 മണിക്ക് സമാജം നവരാത്രി പരിപാടികളുടെ ഉത്ഘാടനവും നടക്കും . ബഹ്‌റൈനിലെ ഇന്ത്യൻ […]
Read More

ഏജന്റ് ചതിച്ചു: മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ദുരിതത്തിൽ.

റിയാദ്: വിസ ഏജന്റിന്റെ ചതിയിൽപെട്ട് സഊദിയിൽ നിരവധി ഇന്ത്യക്കാർ ദുരിതത്തിലായതായി റിപ്പോർട്ട്. ജിദ്ദയിൽ ദുരിതത്തിലായ തൊഴിലാളികളിൽ നിരവധി മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നസ്മാ ഇന്റർനാഷനൽ എന്ന ട്രാവൽ ഏജൻ്റിൻ്റെ കീഴിൽ എത്തിയവരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ഒരു മാസത്തോളമായി ജോലിയോ താമസമോ ഇല്ലാതെ കഷ്ടപ്പെടുകയാണിവർ. എയർപോർട്ടിൽ ഡ്രൈവർ ജോലിയുൾപ്പെടെയുള്ള തസ്തികകളിലേക്ക് 1800 റിയാൽ വരെ ശമ്പളം നൽകാമെന്നായിരുന്നു ഇവർക്ക് ട്രാവൽ ഏജൻ്റ് നൽകിയിരുന്ന വാഗ്ദാനം. കേരളത്തിലെ നിരവധി ട്രാവൽ ഏജന്റുമാർ വഴി മുംബെയിലെ നസ്മാ […]
Read More

നാച്ചോ – ബഹ്‌റൈൻ പ്രഥമ കർഷകശ്രീ പുരസ്കാരം വർഗീസ് തരിയന്.

ബഹ്‌റൈനിൽ ഭക്ഷ്യ ഉൽപ്പന്ന രംഗത്ത് തനത് മുദ്ര പതിപ്പിച്ച നാച്ചോ ഫുഡ്‌ പ്രോഡക്ടസ് പ്രവാസലോകത്ത് ആദ്യമായി അവതരിപ്പിച്ച കർഷകശ്രീ അവാർഡ് നിശ സെപ്തംബറിന് 24 നാണ് സംഘടിപ്പിച്ചത്. നാച്ചോ പ്രഥമ കർഷകശ്രീ /യായി വർഗീസ് തരിയനെ തെരഞ്ഞെടുത്തു, ശ്രീമതി ജെസ്മി ഹസീത്, ശ്രീമതി അബിത സഗീർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ അവാർഡുകൾ സമ്മാനിച്ച് സംസാരിച്ചു. മത്സരത്തിന്റെ ചീഫ് ജഡ്ജ് ശ്രീ മാർട്ടിൻ വഡുഘേ വിധിനിർണയം അവലോകനം ചെയ്തു. […]
Read More

നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍; അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസിലാണ് അറസ്റ്റ്.

കൊച്ചി: യൂട്യൂബ് ചാനല്‍ അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ശ്രീനാഥ് ഭാസിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ 22-ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ പോലീസില്‍ പരാതി ലഭിക്കുന്നത്. കൊച്ചിയില്‍ ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും […]
Read More

വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരവുമായി റിയാദ് അന്താരാഷ്ട്ര പുസ്തക മേള; കേരളത്തിൽ നിന്ന് ഡി സി ബുക്ക്സും.

റിയാദ്: വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരവുമായി റിയാദ് അന്താരാഷ്ട്ര പുസ്തക മേള ഈ ​മാ​സം 29 മു​ത​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു വ​രെ റി​യാ​ദ് ​ഫ്ര​ണ്ട് മാ​ളി​ൽ നടക്കും. സൗ​ദി സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം ഒരു​ക്കു​ന്ന മേ​ള​യി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു​ള്ള പ്ര​സാ​ധ​ക​രും എത്തും. പുസ്തകമേളയിൽ കേരളത്തിൽ നിന്ന് ഡി.സി ബുക്ക്സും ഹരി​തം, പൂ​ർ​ണ, ഒ​ലി​വ് എ​ന്നീ നാ​ലു പ്ര​മു​ഖ പ്ര​സാ​ധ​ക​രും എ​ത്തും. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 11 മു​ത​ൽ അ​ർ​ധ​രാ​ത്രി 12വ​രെ​യാ​ണ് മേ​ള. അ​റ​ബി, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം തു​ട​ങ്ങി നി​ര​വ​ധി ഭാ​ഷ​ക​ളി​ലെ പു​സ്ത​ക​ങ്ങ​ളു​ണ്ടാ​വും. […]
Read More

ബഹ്റൈനിലേക്ക് വരുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എംബസി.

ബഹ്റൈനിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടി പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി. മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബഹ്റൈനിലെത്തിയ നിരവധി സന്ദര്‍ശകരെ കഴിഞ്ഞ ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ വെച്ചുതന്നെ മടക്കി അയച്ച സാഹചര്യത്തിലാണ് മനാമയിലെ ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. ബഹ്റൈനിലേക്ക് സന്ദര്‍ശകരായെത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് ബഹ്റൈന്‍ എയര്‍പോര്‍ട്ട്സ് അതോറിറ്റിയില്‍ നിന്ന് ലഭിച്ച അറിയിപ്പുകള്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രദ്ധിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. അറിയിപ്പ് പ്രകാരം ബഹ്റൈനിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ താമസത്തിനുള്ള രേഖകള്‍ കാണിക്കണം. ഹോട്ടല്‍ […]
Read More

ബഹ്റൈൻ സി.എസ് ഐ ദക്ഷിണ കേരള മഹായിടവക ഈ വർഷത്തെ വി.ബി.എസ് നടത്തി.

കുഞ്ഞുങ്ങളുടെ മാനസിക ശാരീരിക ആത്മീയ ഉല്ലാസം ലക്ഷ്യമാക്കി ബഹ്റൈൻ സി.എസ് ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വർഷത്തെ വി.ബി.എസ് സെപ്റ്റംബർ 17 മുതൽ 24 വരെ വിവിധ കാര്യപരിപാടികളോടെ നടത്തുകയുണ്ടായി. 17 ന് സഭാ വികാരി റവ.ഫാ. ഷാബു ലോറൻസ് ഉദ്ഘാടനം ചെയ്ത വി.ബി.എസിൽ അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളുമായി നിരവധി പേർ പങ്കെടുത്തു. “താങ്ക് യു ജീസസ് ” എന്ന വിഷയത്തിലൂന്നി ഫാ. ഷാബു ലോറൻസ് നേതൃത്വം നൽകിയ ക്ലാസുകളിലെ പാട്ടുകളും, അഭിനയ ഗാനങ്ങളും , […]
Read More

ബഹ്റൈനിൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഓ​വ​ർ​ടൈം അ​ല​വ​ൻ​സ് നി​ർ​ത്ത​ലാ​ക്കാ​ൻ നി​ർ​ദേ​ശം.

മ​നാ​മ: ഓ​വ​ർ​ടൈം അ​ല​വ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കാ​ൻ സി​വി​ൽ സ​ർ​വി​സ് ബ്യൂ​റോ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി. പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.ഓ​വ​ർ​ടൈം ജോ​ലി ചെ​യ്താ​ൽ പ​ക​രം അ​വ​ധി ന​ൽ​കാ​നും അ​ല​വ​ൻ​സ് ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​നു​മാ​ണ് നി​ർ​ദേ​ശം. മെ​ഡി​ക്ക​ൽ രം​ഗം ഒ​ഴി​കെ എ​ല്ലാ സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ലും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്.ശ​മ്പ​ള​ത്തി​നാ​യു​ള്ള ചെ​ല​വു​ക​ൾ പു​ന​ര​വ​ലോ​ക​നം ചെ​യ്ത് യു​ക്തി​സ​ഹ​മാ​ക്ക​ണ​മെ​ന്നും ജൂ​ലൈ​യി​ൽ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
Read More

മത്സരിക്കാനുറച്ച് തരൂര്‍; രാഹുലുമായി പട്ടാമ്പിയില്‍ കൂടിക്കാഴ്ച നടത്തി.

പാലക്കാട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ശശി തരൂര്‍ എം.പി. എത്തി. യാത്ര പാലക്കാട്ടേക്ക് കടന്നതിന് പിന്നാലെയാണിത്. തിങ്കളാഴ്ച രാവിലെയാണ് പട്ടാമ്പിയിലെ സ്വകാര്യ ഹോട്ടലിലേക്ക് തരൂര്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്ക് തെരഞ്ഞെടുപ്പുമായി ബന്ധമൊന്നുമില്ലെന്ന് തരൂര്‍ പറഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് അശോക് ഗഹ്ലോത്തിനോടുള്ള ഹൈക്കമാന്‍ഡിന്റെ അതൃപ്തി കടുക്കുന്നതിനിടെയാണ് തരൂര്‍-രാഹുല്‍ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ആരും ഔദ്യോഗികസ്ഥാനാര്‍ഥിയല്ലെന്നും ചിലരുടെ എതിര്‍പ്പിനെ കാര്യമായി എടുക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു. ”നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് അതിന് അംഗീകാരം […]
Read More

മുൻ മന്ത്രി ആര്യാടന്‍ മുഹമ്മദ് ‍അന്തരിച്ചു; മരണം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ

കോഴിക്കോട് : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണ് അന്ത്യം. കോണ്‍ഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുന്‍ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടന്‍ മുഹമ്മദ്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. എഴുപത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനാണ് ഇപ്പോള്‍ തിരശ്ശീല വീണിരിക്കുന്നത്.മികച്ച പാര്‍ലമെന്റേറിയനും പ്രഭാഷകനും വായനക്കാരനുമായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ കാലമായി ആര്യാടന്‍ മുഹമ്മദ് രാഷ്ട്രീയ ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. മലപ്പുറം നിലമ്പൂരില്‍ […]
Read More