നിയമ സഹായത്തിന്റെ സാന്ത്വന സ്പർശം:പ്രവാസി ലീഗൽ സെൽ ‘കണക്റ്റിംഗ് പീപ്പിൾ’ ശ്രദ്ധേയമായി.
നിയമപരമായ വിഷയങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രവാസികൾക്ക് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ (പിഎൽസി) ബഹ്‌റൈൻ ചാപ്റ്ററിന്റെ ‘കണക്റ്റിംഗ് പീപ്പിൾ’ എന്ന പരിപാടിയുടെ – രണ്ടാം ഭാഗം സെപ്തംബർ 23-ന് ശനിയാഴ്ച വൈകീട്ട് 8 മണി മുതൽ ഉമൽ ഹസം കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്നു. പിഎൽസി ബഹ്റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത് സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയിൽ പിഎൽസി ഗ്ലോബൽ പ്രസിഡന്റ് ജോസ് എബ്രഹാം ഓൺലൈനിൽ ഡൽഹിയിൽ നിന്നും സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. […]









