പ്രവാസ ലോകത്തെ പൊന്നോണത്തിനായി വിപണികൾ ഒരുക്കം തുടങ്ങി
പ്രവാസ ലോകത്തെ പൊന്നോണത്തിനായി വിപണികൾ ഒരുക്കം തുടങ്ങി. പച്ചക്കറി, വാഴയില, പൂക്കൾ അടക്കം ഓണവിപണി ലക്ഷ്യമിട്ടുള്ള വിഭവങ്ങൾ കേരളത്തിൽ നിന്ന് വരും ദിവസങ്ങളിൽ കടൽ കടക്കും. ഗൾഫിലെയും കേരളത്തിലെയും മൊത്ത വ്യാപാരികൾ സാധനങ്ങൾ കയറ്റി അയയ്ക്കാനുള്ള അവസാന വട്ട തയാറെടുപ്പിലാണ്. ചേന, ചേമ്പ്, കാച്ചിൽ, ഏത്തക്കായ, വെള്ളരി അടക്കം പെട്ടെന്നു കേടു വരാത്ത പച്ചക്കറികളുമായുള്ള കണ്ടെയ്നർ തിങ്കളാഴ്ച കൊച്ചി തുറമുഖത്തു നിന്നു കപ്പൽ കയറും. 21ന് സാധനങ്ങൾ ദുബായ് കടപ്പുറത്ത് എത്തും. അധികം ദിവസം ഇരിക്കാത്ത പച്ചക്കറികൾ […]









