ലോകത്തിന്റെ പ്രധാന ശക്തികളിലൊന്നാണ് ഇന്ത്യ; ലോക ജനസംഖ്യയുടെ ഭൂരിഭാഗം പിന്തുണയും മോദിക്കുണ്ട്; നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ
ന്യൂഡല്‍ഹി: ലോക ജനസംഖ്യയുടെ ഭൂരിഭാഗം പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്ന് നൊബേല്‍ കമ്മിറ്റി ഡെപ്യൂട്ടി അധ്യക്ഷന്‍ അസ്ലേ തോജേ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത് യുദ്ധത്തിന്റെ കാലമല്ല’ എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയായിരുന്നു അസ്ലേ തോജേ സംസാരിച്ചത്. ലോകത്തിന്റെ പ്രധാന ശക്തികളിലൊന്നായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന നേതാവാണ് മോദിയെന്നും സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും തോജെ പറഞ്ഞു. ഇന്ത്യയെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും തോജെ പറഞ്ഞു. […]









