ഇനി ബാഗേജിന് കാത്തുനില്‍ക്കണ്ട, ക്യൂവിലും നില്‍ക്കണ്ട;എയര്‍ ഇന്ത്യ ‘എക്‌സ്പ്രസ് എഹെഡ്’ സര്‍വീസ് വരുന്നു…
യാത്രക്കാര്‍ക്കായി ‘എക്‌സ്പ്രസ് എഹെഡ്’ എന്ന പേരില്‍ പുതിയ സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ. ചെക്ക് -ഇന്‍ കൗണ്ടറില്‍ നീണ്ട ക്യൂ നില്‍ക്കുന്നതും ബാഗേജിനായി കാത്തുനില്‍ക്കുന്നതും ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് ചെറിയ തുക നല്‍കി പ്രയോജനപ്പെടുത്താവുന്ന സേവനമാണ് ‘എക്‌സ്പ്രസ് എഹെഡ്’. എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്യുന്നത് മുതല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെയുള്ള യാത്ര സുഗമമാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിലും സേവനങ്ങളില്‍ ആനുകൂല്യം നല്‍കുന്നതുമാണ് എക്‌സ്പ്രസ് എഹെഡ്. എക്‌സ്പ്രസ് എഹെഡ് യാത്രക്കാര്‍ക്കായി പ്രത്യേക ചെക്ക് ഇന്‍ കൗണ്ടറുകളായിരിക്കും […]









