Business & Strategy

ന്യുമോണിയ;ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബംഗളൂരു: ന്യുമോണിയ ബാധയെ തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്‌‍സിജി ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടി ചികിത്സയിലുള്ളത്. ഉമ്മൻചാണ്ടിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചതായി മകന്‍ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
Read More

റിയാദ് തീപിടുത്തം: മരിച്ചവരിൽ രണ്ട് മലയാളികൾ, കൂടുതൽ വിവരങ്ങൾ

റിയാദ്: സഊദിയിലെ റിയാദിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരിൽ മലയാളികൾ രണ്ട് പേർ. ഇവർ ഉൾപ്പെടെ ആറു ഇന്ത്യക്കാരാണ് ദാരുണ അപകടത്തിൽ മരണപ്പെട്ടത്. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. നേരത്തെ നാല് ആളുകൾ മലയാളികൾ ആണെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, മലയാളികൾ രണ്ട് പേർ മാത്രമാണെന്നാണ് ഒടുവിൽ സ്ഥിരീകരിച്ചത്. മറ്റു നാല് പേരിൽ രണ്ട് തമിഴ്നാട് […]
Read More

ലോകത്തെ 100 വിമാനത്താവളങ്ങളിൽ നിന്നും ഹജ്ജ് തീർഥാടകരെ സൗദിയിലെ 6 വിമാനത്താവളങ്ങൾ വഴി എത്തിക്കും; സൗദിയ

ഹജ്ജ്‌ തീർഥാടകരെ ഈ വർഷം ആറു വിമാനത്താവളങ്ങൾ വഴി എത്തിക്കുമെന്ന് സൗദിയ അറിയിച്ചു. ജിദ്ദ, റിയാദ്, ദമാം, മദീന, തായിഫ്, യാമ്പു വിമാനത്താവളങ്ങൾ വഴിയാണ് തീർഥാടകരെ രാജ്യത്തെത്തിക്കുക. ലോകത്തെ 100 വിമാനത്താവളങ്ങളിൽ നിന്ന് ഹജ് തീർഥാടകരെ പുണ്യഭൂമിയിലെത്തിക്കും. സഊദിയ ഗ്രൂപ്പിനു കീഴിലെ സൗദിയ, ഫ്‌ളൈ അദീൽ, സൗദിയ പ്രൈവറ്റ് ഏവിയേഷൻ എന്നീ മൂന്നു വിമാന കമ്പനികൾ വഴി ലോക രാജ്യങ്ങളിൽ നിന്ന് 12 ലക്ഷത്തിലേറെ ഹജ് തീർഥാടകർക്ക് ഇത്തവണത്തെ ഹജിന് സൗദിയ യാത്രാ സൗകര്യം നൽകും.സൗദിയ ഗ്രൂപ്പിനു […]
Read More

ദിശ മലയാളം പാഠശാല അഡ്മിഷൻ ആരംഭിച്ചു

മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന “ദിശ” മലയാളം പാഠശാലയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവാസി മലയാളികളുടെ മക്കളുടെ മാതൃഭാഷാ പഠനത്തിന് മേൽനോട്ടം വഹിക്കുന്നത് മലയാളം മിഷൻ ആണ്. ഇതിന്റെ ബഹ്‌റൈൻ ചാപ്റ്ററിന്റെ മേൽനോട്ടത്തിലുള്ള പഠന കേന്ദ്രമാണ് ദിശ മലയാളം പാഠശാല. മെയ്‌ മൂന്നാം വാരം മുതലാണ് ക്ലാസുകൾ ആരംഭിക്കുക. നിലവിൽ മുല്ല, കണിക്കൊന്ന ഒന്നും രണ്ടും, സൂര്യകാന്തി ഒന്നും രണ്ടും ക്ലാസുകളിലേക്കാണ് അഡ്മിഷൻ നൽകുന്നത്. […]
Read More

സൗദിയിൽ റൂമിൽ അഗ്നിബാധ 4 മലയാളികളടക്കം 6 ഇന്ത്യക്കാർ മരണപ്പെട്ടു

റിയാദ്: സൗദിയിലെ റിയാദിൽ തീപിടുത്തത്തിൽ ആറു ഇന്ത്യക്കാർ മരണപ്പെട്ടു. ഇവരിൽ നാല് പേര് മലയാളികൾ ആണ്. ഇന്ന് രാവിലെ മൃതദേഹങ്ങൾ മോർച്ചറിയിൽ എത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് പ്രകാരം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയിലാണ് ആറു പേര്‍ മരിച്ചത്. മരിച്ചവരില്‍ രണ്ടുപേര്‍ മലപ്പുറം ജില്ലക്കാരാണ്. ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളാണ് മറ്റു രണ്ടുപേര്‍. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. മരണപെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് […]
Read More

കേരള സ്റ്റോറി തീവ്രവാദം തുറന്നുകാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി; കോൺഗ്രസിനെതിരെയും കുറ്റപ്പെടുത്തൽ

തീവ്രവാദം തുറന്നുകാട്ടുന്ന സിനിമയാണ് കേരള സ്റ്റോറി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിനെതിരായ ചിത്രത്തിനെയാണ് കോൺഗ്രസ് എതിർക്കുന്നതെന്നും വോട്ടുനേടാനായി തീവ്രവാദത്തോട് മൃതുസമീപനമാണ് അവർ കാണിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെല്ലാരിയിൽ വെച്ച് നടത്തിയ പരിപാടിക്കിടെയായിരുന്നു മോദിയുടെ സിനിമയെ കുറിച്ചുള്ള പരാമർശം. ‘ഭീകര ഗുഢാലോചനയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് കേരളാ സ്‌റ്റോറി. ഇത് തീവ്രവാദത്തിന്റെ വൃത്തിക്കെട്ട സത്യം കാണിക്കുന്നുണ്ട്. വോട്ടുബാങ്കിന് വേണ്ടി ഭീകരതേയും തീവ്രവാദ പ്രവണതയേയും തുറന്നുകാട്ടുന്ന ചിത്രങ്ങളെ കോൺഗ്രസ് എതിർക്കുകയാണ്. കോൺഗ്രസാണ് സിനിമക്കെതിരായി […]
Read More

ജപ്പാനിൽ വൻ ഭൂചലനം; 6.5 തീവ്രത, കെട്ടിടങ്ങൾ തകർന്നു

ടോക്കിയോ: ജപ്പാനിലെ മധ്യപടിഞ്ഞാറൻ ദ്വീപായ ഹോൺഷുവിന് സമീപം ഇഷിക്കാവയിൽ വൻ ഭൂചലനം.  6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഉച്ചയ്‌ക്ക് 2.42 ആണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ പ്രദേശത്തെ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഇഷിക്കാവയിലെ സുസു സിറ്റിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൂടുതൽ ആളപായം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് സർക്കാർ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ജപ്പാൻ കാലാവസ്ഥ ഏജൻസിയുടെ കണക്കനുസരിച്ച് 12 കിലോമീറ്റർ താഴ്ചയിൽ (7 മൈൽ) ആണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ ആദ്യം 6.3 തീവ്രത രേഖപ്പെടുത്തിയ […]
Read More

വിഷം കഴിച്ച് ചികിത്സയിലായിരുന്ന ട്രാൻസ്മെൻ പ്രവീൺ നാഥ് മരിച്ചു.

തൃശൂർ: ട്രാൻസ്മെൻ പ്രവീൺ നാഥ് അന്തരിച്ചു. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ പ്രവീൺ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നും ബോഡി ബിൽഡിങ്ങിലേക്ക് കടന്നുവന്ന ആദ്യ വ്യക്തിയായിരുന്നു പ്രവീൺ. ബോഡി ബിൽഡറായിരുന്ന പ്രവീൺ 2021ൽ മിസ്റ്റർ കേരള മത്സരത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ജേതാവായിരുന്നു. 2022ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ്ങിന്റെ ഫൈനലിലും പ്രവീൺ മത്സരിച്ചിരുന്നു. പാലക്കാട് നെന്മാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. ട്രാൻസ്‌വുമൺ റിഷാന ഐശുവുമായുള്ള വിവാഹ […]
Read More

ഐവൈസി ഇന്റർനാഷണൽ ഭാരവാഹികളെ പ്രഖ്യാപിച്ചു ,നിസാർ കുന്നുംകുളത്തിങ്കൽ ചെയർമാൻ,ബേസിൽ നെല്ലിമറ്റം ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി.

നിസാർ കുന്നുംകുളത്തിങ്കൽ ചെയർമാൻ,ബേസിൽ നെല്ലിമറ്റം ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി. മനാമ:ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെയർമാനായി നിസാർ കുന്നുംകുളത്തിങ്കലിനെയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ബേസിൽ നെല്ലിമറ്റത്തെയും തിരഞ്ഞെടുത്തു.ഫിറോസ് നങ്ങാരത്ത് ആണ് ട്രഷറർ, സൽമാനുൽ ഫാരിസ്,ജിതിൻ പരിയാരം,എബിയോൺ അഗസ്റ്റിൻ വൈസ് ചെയർമാൻമാരും,ഹരി ഭാസ്കർ സംഘടനയുടെ ഔദ്യോഗിക വ്യക്താവ്. ഫാസിൽ വട്ടോളി,സുനിൽ ചെറിയാൻ,റംഷാദ് അയിലക്കാട്,നിധീഷ് ചന്ദ്രൻ എന്നിവരാണ് മറ്റ് ജനറൽ സെക്രട്ടറിമാർ. നാല് വിങ്ങുകൾക്കും കോഡിനേറ്റർ മാരെയും തിരഞ്ഞെടുത്തു. […]
Read More

ദാറുൽ ഈമാൻ കേരള മദ്രസയിൽ പുതിയ അക്കാദമിക വർഷം നാളെ (വെള്ളിയാഴ്ച, 5/5/2023) ആരംഭിക്കും

മദ്രസ എഡ്യുക്കേഷൻ ബോർഡിന്​ കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദാറുൽ ഈമാൻ കേരള മദ്രസകൾ നാളെ (വെള്ളിയാഴ്ച, 5/5/2023) തുറക്കും. മദ്രസകളിലേക്ക് അഡ്മിഷൻ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. നാല്​ വയസ്സ്​ മുതലുള്ള കുട്ടികൾക്കാണ്​ അഡ്​മിഷൻ നൽകുക. ലോവർ മുതൽ ഒമ്പതാം ക്ലാസ്​ വരെയുള്ള മദ്രസയിൽ മികവുറ്റ പഠനാന്തരീക്ഷമാണ്​ ഒരുക്കിയിട്ടുള്ളത്​. കഴിവുറ്റ അധ്യാപകർ, സ്​കൂൾ പഠനത്തെ ബാധിക്കാത്ത സമയ ക്രമം, ബഹ്​റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം, ഖുർആൻ പഠനത്തിന്​ ​പ്രത്യേക ശ്രദ്ധ, പാഠ്യേതര പ്രവർത്തനങ്ങൾക്ക്​ പ്രോൽസാഹനം, കുട്ടികളുടെ […]
Read More