Business & Strategy

വോയിസ് ഓഫ് ബഹ്‌റൈൻ മെയ് ദിനാഘോഷം സംഘടിപ്പിച്ചു.

വോയിസ് ഓഫ് ബഹ്‌റൈൻ  നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി   അസ്‌ക്കറിലെ ഒരു ലേബർ ക്യാമ്പിൽ  നൂറോളം തൊഴിലാളി സഹോദരങ്ങളോടൊപ്പം വോയിസ് ഓഫ് ബഹ്‌റൈൻ ഈ വർഷത്തെ മെയ്ദിനാഘോഷവും മധുര  പലഹാരങ്ങളും ഭക്ഷണവും നൽകി ആഘോഷിക്കുകയും ചെയ്ദുവോയിസ് ഓഫ്ബഹ്‌റൈൻ* പ്രസിഡൻറ് പ്രവീൺ കുമാർ ഉൽഘാടനം ചെയ്ത പരിപാടിയിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ആശംസ അറിയിക്കുകയും വൈസ് പ്രസിഡന്റ് മോഹൻദാസ് നന്ദി പറയുകയും ചെയ്തു.ഇതിന് വേണ്ടി സഹായസഹകരണങ്ങളും പ്രോൽസാഹനം നൽകിയ എല്ലാ സൻമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി.
Read More

ലിസ്റ്റീരിയ രോഗ ഭീതി; വിപണിയില്‍ നിന്ന് ചോക്കലേറ്റ് ഉല്പന്നങ്ങള്‍ തിരിച്ച്‌ വിളിച്ച്‌ കാഡ്ബറി

യുകെയിലെ വിപണിയില്‍ നിന്ന് ചോക്കലേറ്റ് ഉല്പന്നങ്ങള്‍ തിരിച്ച്‌ വിളിച്ച്‌ കാഡ്ബറി. ലിസ്റ്റീരിയ രോഗ ഭീതി കാരണമാണ് കമ്ബനി ഉല്പന്നങ്ങള്‍ പിന്‍വലിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.തിരിച്ചു വിളിച്ച ബാച്ചുകളില്‍ നിന്നുള്ള ചോക്കലേറ്റുകള്‍ വാങ്ങിയവര്‍ കഴിക്കരുതെന്ന മുന്നറിയിപ്പ് കാഡ്ബറി നല്‍കിയിട്ടുണ്ട്.അവ തിരികെ കമ്ബനിക്ക് തന്നെ നല്‍കിയാല്‍ പണം നല്‍കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. യുകെയിലെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ വാങ്ങിയവരോട് ഇവ കഴിക്കരുതെന്ന നിര്‍ദേശവും ഏജന്‍സി നല്‍കിയിട്ടുണ്ട്. കമ്ബനിയുടെ മറ്റ് ബാച്ച്‌ ഉല്പന്നങ്ങളില്‍ പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് […]
Read More

ഒരാൾക്ക് പരമാവധി നാല് സിംകാർഡുകൾ; നിയന്ത്രണം ഉടൻ

ന്യൂഡല്‍ഹി: വ്യക്തികള്‍ക്ക് അനുവദിക്കുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഒരാള്‍ക്ക് പരമാവധി നാല് സിം കാര്‍ഡ് മാത്രം ഉപയോഗിക്കാമെന്ന തരത്തിലേക്ക് പരിമിതപ്പെടുത്താനാണ് കേന്ദ്രനീക്കം.നേരത്തെ ഇത് ഒൻപതായിരുന്നു. പുതിയ ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ സിം കാര്‍ഡ് നല്‍കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കാനും രണ്ട് ലക്ഷം രൂപ പിഴ ചുമത്താനും നിയമമുണ്ട്.
Read More

തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്ക് ബദല്‍മാര്‍ഗം പരിശോധിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി സുപ്രീംകോടതിയെ അറിയിച്ചു. സമിതി അംഗങ്ങള്‍ ആരൊക്കെ ആകണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൂക്കിലേറ്റുന്നതിനെതിരെ അഡ്വ. ഋഷി മല്‍ഹോത്ര സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജി അവധിക്കുശേഷം ജൂലൈയില്‍ പരിഗണിക്കാന്‍ മാറ്റി. തൂക്കിലേറ്റുന്നത് ദീര്‍ഘസമയം നീണ്ട വേദനയ്ക്കും പീഡനത്തിനും കാരണമാകുമെന്നും വേദന കുറഞ്ഞ ബദല്‍മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.
Read More

നടന്‍ മനോബാല അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്തിരുന്നത്. എഴുനൂറോളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. 40 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്റായി സിനിമാ മേഖലയില്‍ എത്തിയ മനോബാല 1982 ല്‍ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ […]
Read More

ബഹറൈൻ കേരളീയ സമാജം ദേവ്ജി ജി സി സി കലോത്സവം സമാപിച്ചു. കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് മുഖ്യാഥിതിയായി

കുട്ടികളുടെ സർഗ്ഗശേഷിയും സംഘാടന മികവും തന്നെ അത്ഭുതപ്പെടുത്തിയെന്നും കുട്ടികളും സ്ത്രീകളുമടങ്ങുന്ന ബഹറൈൻ പ്രവാസി സമൂഹത്തിൻ്റെ സാമൂഹികവും,സാംസ്ക്കാരികവുമായ വളർച്ചക്ക് ബഹറൈൻ കേരളീയ സമാജം നൽകുന്ന നേതൃത്വപരമായ പങ്ക് അഭിനന്ദനാർഹമാണെന്നും മന്ത്രി. വീണ ജോർജ്ജ് പറഞ്ഞു. ഇന്ത്യൻ എംബസി സെക്കൻ്റ് സെക്രട്ടറി ഇജാസ് അസ്ലം, ദേവ്ജി ഗ്രൂപ്പ് ജോയിൻ ഡയറക്ടർ ജയദീപ് ഭരത്ജി, സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള.ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ .കലോത്സവം കൺവീനർമാരായ ബിനു വേലിയിൽ, നൗഷാദ് മുഹമ്മദ്, സമാജം ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. […]
Read More

ബഹറൈൻ കേരളീയ സമാജം പ്രഥമ വിശ്വകലാരത്ന അവാർഡ് സൂര്യ കൃഷ്ണമൂർത്തിക്ക്.

ഇന്ത്യൻ കലകളുടെ സവിശേഷതകളും സൗന്ദര്യവും ഇന്ത്യക്കകത്തും പുറത്തും പ്രചരിപ്പിക്കുകയും ഇന്ത്യൻ കലകളുടെ കസ്റ്റോഡിയൻമാരായി കലാഭിരുചിയുള്ള മനുഷ്യരുടെ മഹാപ്രസ്ഥാനം സൂര്യ എന്ന പേരിൽ ആരംഭിക്കുകയും ചെയ്ത സൂര്യ കൃഷ്ണ മൂർത്തിയുടെ ബഹുതല സ്പർശിയായ കലാ സേവനങ്ങളിലുള്ള ആദരവ് പ്രകടിപ്പിച്ചുക്കൊണ്ട് ബഹറൈൻ കേരളീയ സമാജം വിശ്വകലാരത്ന അവാർഡ് സമ്മാനിക്കുമെന്ന് ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള പത്ര സമ്മേളനത്തിൽ അറിയിച്ചു അറിയിച്ചു. പ്രശസ്ത നോവലിസ്റ്റ് ശ്രീ ബെന്യാമിൻ ചെയർമാനും ആർക്കിറ്റെക് പദ്മശ്രീ ശങ്കർ ,സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ […]
Read More

ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്ത മായി സംഘടിപ്പിക്കുന്ന ഇൻഡോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന് മെയ് 5ന് തിരി തെളിയും.

ആസാദികാ അമൃത് മഹോത്സവി’ന്റെയും, സമാജം 75 വർഷങ്ങൾ പിന്നിടുന്നതിൻ്റെയും ഭാഗമായാണ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും ചേർന്ന്, ഭാരതീയ കലകളുടെ പ്രചരണാർത്ഥം രണ്ടാമത് ഇൻഡോ ബഹ്‌റൈൻ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ദിവസമായ മെയ് 5 നു മുഖ്യാതിഥി ആയി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരനൊപ്പം ഇന്ത്യൻ അംബാസിഡർ ശ്രീ പിയുഷ് ശ്രീവാസ്‌തവ , ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല […]
Read More

പി സി ഡബ്ല്യൂ എഫ്‌ ബഹ്‌റൈൻ പൊന്നോത്സവ് 2കെ23 പോസ്റ്റർ പ്രകാശനം ചെയ്‌തു.

മനാമ: പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടയ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ ചാപ്റ്റർ ജൂൺ 9 ന് നടത്തുന്ന പൊന്നോത്സവ് 2കെ23 യുടെ പോസ്റ്റർ പ്രകാശനം ഡോക് ആൻഡ് ഡൈൻ റെസ്റ്റോറന്റിൽ വെച്ച് പ്രശസ്ത ഡോ: ശംസുദ്ധീൻ പൊന്നാനി നിർവ്വഹിച്ചു. കെ സി എ ഹാളിൽ വെച്ച് ജൂൺ 9 മൂന്ന് മണി മുതൽ തുടങ്ങുന്ന പൊന്നോത്സവ് 2കെ23യിൽ കുടുബ സംഗമം,പൊതുസമ്മേളനം,സ്നേഹാദരവ്‌,സംഗീതവിരുന്ന്,നാസിക് ഡോൾ, സിനിമാറ്റിക് ഡാൻസ്, മെഗാ ഒപ്പന,വില്ലടിച്ചാം […]
Read More

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷികം സംഘടിപ്പിച്ചു.

മനാമ:പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനം മാതൃകാപരം എന്ന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല പറഞ്ഞു. പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ഒന്നാം വാർഷികം ഉൽഘാടനം ചെയ്യവെയാണ്‌ അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം ബഹ്‌റൈൻ കാൾട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ബഹ്റിനിലെയും ഇന്ത്യയിലെയും പ്രമുഖരായ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് സമ്പുഷ്ടമായിരുന്നു. ചടങ്ങിൽ ഇന്ത്യൻ സമൂഹത്തെ നിയമപരമായി ഷാക്തീ കരിക്കുന്നതിനു ഏറ്റവും കൂടുതൽ പ്രയത്നിച്ച ബഹ്‌റൈൻ അഭിഭാഷകനായ അഡ്വ.തലാഖ്നെ ആദരിച്ചു.ചടങ്ങിൽ പി എൽ […]
Read More