തിലാവ-2026′ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം സമാപിച്ചു
ഐ.സി.എഫ്. സംഘടിപ്പിച്ച ‘തിലാവ-2026’ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം സമാപിച്ചു. പ്രവാസ ലോകത്തെ മദ്റസ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബൃഹത്തായ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു. ഖുർആൻ പാരായണത്തിന്റെ മഹത്വവും പ്രാധാന്യവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് വിശുദ്ധ ഖുർആനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മദ്റസ, റീജിയൺ, ചാപ്റ്റർ, നാഷണൽ എന്നീ നാല് ഘട്ടങ്ങളിലായി നടന്ന കഠിനമായ മത്സരങ്ങൾക്ക് ശേഷമാണ് ഇന്റർനാഷണൽ ഗ്രാൻഡ് ഫിനാലെ അരങ്ങേറിയത്.മത്സരത്തിന്റെ ഉദ്ഘാടനം ഈജിപ്തിലെ ജാമിഅ അൽ […]









