Business & Strategy

വയനാടിനെ വിറപ്പിച്ച കടുവയെ പിടികൂടി ;ഇന്ന് രാവിലെയാണ് കടുവയെ പിടികൂടിയത്

വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റിയ ശേഷം. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.വന്യജീവി സങ്കേതത്തിലെത്തിയ ശേഷമായിരിക്കും ആന്റിഡോസ് നൽകുക. ദിവസങ്ങളായി നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ചത്.
Read More

അഭിമാന നേട്ടത്തിൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് .തുടർച്ചയായ രണ്ടാം വർഷവും പഞ്ചനക്ഷത്ര പദവി ലഭിച്ചു

ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പഞ്ചനക്ഷത്ര പദവി .അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് റേറ്റിങ് സംഘടനയായ സ്കൈട്രാക്സാണ് മികച്ച ഗുണനിലവാരത്തിന് ബഹ്റൈന്‍ വിമാനത്താവളത്തിന് ഈ ബഹുമതി നല്‍കിയത്. ഒരു വിമാനത്താവളത്തിന് സ്കൈട്രാക്സ് നല്‍കുന്ന ഉയര്‍ന്ന ഗുണനിലവാര പദവിയാണ് പഞ്ചനക്ഷത്ര പദവി. മികച്ച യാത്രാനുഭവം നല്‍കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ പിന്തുടരുന്നതിന് വിമാനത്താവളം പ്രതിജ്ഞാബദ്ധമാണെന്നതിന്റെ തെളിവാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലഭിച്ച അംഗീകാരമെന്ന് ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്ബനി ചെയര്‍മാന്‍ സായിദ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു. […]
Read More

അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് : ബഹ്റൈൻ സെമിഫൈനലിൽ

അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ബഹ്റൈൻ സെമി ഫൈനലിൽ കടന്നു. ഇറാഖിലെ ബസ്രയിൽ ഇന്നലെ ബഹ്‌റൈനും കുവൈത്തുമായി നടന്ന മത്സരം സമനിലയിൽ ആണ് അവസാനിച്ചത്. അടുത്ത തിങ്കളാഴ്ച നടക്കുന്ന സെമിഫൈനലിൽ ഒമാനെയാണ് ബഹ്റൈൻ നേരിടുക. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും ഖത്തറിനും എതിരായ രണ്ട് വിജയങ്ങളിൽ നിന്ന് 7 പോയിന്റും കുവൈത്തിനെതിരായ സമനിലയിൽ നിന്നും ബഹ്‌റൈൻ ഗ്രൂപ്പിൽ ഒന്നാമതാണ്. നിലവിലെ ചാമ്പ്യൻമാരായ ബഹ്റൈൻ കിരീടം ലക്ഷ്യമിട്ടാണ് പോരാട്ടത്തിനിറങ്ങുന്നത്.
Read More

ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു;

എല്ലാ മനുഷ്യരേയും ഒന്നായി കാണുന്ന ശബരിമല രാജ്യത്തിന് മാതൃക: മന്ത്രി കെ. രാധാകൃഷ്ണൻ ജാതിക്കും മതത്തിനും ഭാഷയ്ക്കും പ്രദേശത്തിനും അതീതമായി എല്ലാ മനുഷ്യരേയും ഒന്നായി കാണുന്ന ശബരിമല രാജ്യത്തിനാകെ മാതൃകയായ പുണ്യഭൂമിയാണെന്ന് പട്ടികജാതി-പട്ടികവർഗ, പിന്നാക്കക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. 2023ലെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഹരിവരാസനം പുരസ്‌കാരം. […]
Read More

ഹാർട്ട്‌ ബഹ്‌റൈൻ കൂട്ടായ്മ അൽ ഹിലാൽ ഹോസ്പിറ്റലിൽ വച്ച് കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ഒരുമിക്കാൻ ഒരു സ്നേഹ തീരം എന്ന ആപ്ത വാക്യവുമായി ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളിൽ തങ്ങളുടേതായ പ്രവർത്തനം കാഴ്ചവെച്ചു മുന്നേറുന്ന ഹാർട്ട്‌ ബഹ്‌റൈൻ കൂട്ടായ്മ Al Hilal Hospital ൽ വച്ച് കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരായ ലിംനേഷ് അഗസ്റ്റിൻ, ജിൻസി ബാബു വിധികർത്താക്കളായ മത്സരത്തിന് ഹാർട്ട്‌ അംഗവും ചിത്രകാരനുമായ ഹരിദാസ് നേതൃത്വം നൽകി. വിജയികൾക്ക് അടുത്ത ആഴ്ച്ച Baan Saeng Thai Restaurant ൽ വച്ച് നടത്തുന്ന ഗ്രാൻഡ് ഇവന്റ്ൽ സമ്മാനങ്ങൾ […]
Read More

ബി ടി സി ഒ ടൂർണമെന്റിൽ 300 വിക്കറ്റും 2000 റൺസും നേടുന്ന ആദ്യ താരമായി ശ്യാം രാജ്.

ബഹ്‌റൈൻ ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻറെ ടൂർണമെൻറ്കളിൽ 300 വിക്കറ്റും 2000 റൺസും എന്ന അപൂർവ ഓൾറൗണ്ടിംഗ് നേട്ടം കൈവരിക്കുന്ന ആദ്യ താരമായി സച്ചിൻ ക്രിക്കറ്റ് ക്ലബ്ബിൻറെ ശ്യാം രാജ്. ഹിദ്ദ് പ്രീമിയർ ലീഗ് – 2023 ടൂർണമെന്റിൽ ബി യു സി സി ക്രിക്കറ്റ് ടീമിനെതിരെ അഞ്ചുവിക്കറ്റ് നേട്ടം കൊയ്തപ്പോഴാണ് ശ്യാം രാജ് ഈ നേട്ടം കൈവരിച്ചത്. ശ്യാമിന്റെ മികച്ച പ്രകടനത്തിൽ മത്സരം സച്ചിൻ ക്രിക്കറ്റ് ക്ലബ് എട്ട് വിക്കറ്റിന് വിജയിച്ചു. ബി ടി സി […]
Read More

സിയ ഫാത്തിമ ചികിത്സാ ഫണ്ട്ലേക്ക് കെപിഎഫ് 2 ലക്ഷം രൂപ കൈമാറി

മനാമ: എസ്‌. എം. എ രോഗം ബാധിച്ച വടകര ചോറോട് പഞ്ചായത്തിലെ സിയ ഫാത്തിമ മോളുടെ ചികിത്സക്കായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ നടത്തിയ “ദി വൺഡേ ചലഞ്ച് ” ശ്രദ്ധേയമായി. ഒറ്റ ദിവസം കൊണ്ട് 204500 (രണ്ട് ലക്ഷത്തിനാലായിരത്തി അഞ്ഞൂറ് ) രൂപ സമാഹരിക്കാൻ കെ.പി.എഫ് ന് കഴിഞ്ഞു. പ്രസ്തുത തുക ചാരിറ്റിവിംഗ് കൺവീനർ സവിനേഷ് കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർക്ക് കൈമാറി. […]
Read More

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

ബഹ്‌റൈനിലെ കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തു നിറഞ്ഞു നിന്ന കൊല്ലം ഓച്ചിറ സ്വദേശി ലാലു എസ് ശ്രീധരന്റെ ആകസ്മിക നിര്യാണത്തില്‍ കെ.പി.എ ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തി. ലാലിൻറെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും അനുശോചന സന്ദേശത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ പ്രസിഡെന്‍റ് നിസാര്‍ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.
Read More

തിരുവാഭരണ ഘോഷയാത്രാ ഇന്ന് ശബരിമലയിൽ എത്തും; മകരവിളക്ക് ശനിയാഴ്ച

ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ ഭക്തജന ലക്ഷങ്ങൾക്ക് ഇരട്ടി സായൂജ്യമേകി ജനുവരി 14ന് ശനിയാഴ്ച പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധനയും വിശേഷാൽ മകരസംക്രമ പൂജയും ശനിയാഴ്ചയാണ്. തിരുവാഭരണ ഘോഷയാത്രാ സംഘത്തെ വൈകീട്ട് 5.30ന് ശരംകുത്തിയിൽവെച്ച് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണപ്പെട്ടി കൊടിമര ചുവട്ടിൽവെച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ, ബോർഡ് മെമ്പർ അഡ്വ. എം.എസ് ജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഔദ്യോഗികമായി […]
Read More

കോട്ടയം കുറവിലങ്ങാട് കെഎസ്ആർടിസിയും കാറും കൂട്ടിയടിച്ച് നിരവധി പേർക്ക് പരിക്ക്

കോട്ടയത്ത് എം.സി റോഡിൽ കുറവിലങ്ങാട് കോഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു .പരിക്കേറ്റവരിൽ 4 പേരെ കോട്ടയം കാരിത്താസ് ആശുപത്രിയിലും 8 പേരെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിച്ചു.. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.അപകടത്തിൽ 3 സ്ത്രീകൾ അടക്കം 12 യാത്രക്കാർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. 3 പേരുടെ നില അതീവ ഗുരുതരമാണ്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. എം.സി റോഡിൽ കുറവിലങ്ങാട് നിന്നും കുത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി […]
Read More