പരുക്കേറ്റപ്പോൾ ഭയന്നു, ഇപ്പോൾ ലോക കിരീടമാണ് സ്വപ്നമെന്ന് നെയ്‌മർ
ഖത്തർ ലോകകപ്പിൽ സെർബിയക്കെതിരായ ആദ്യ മത്സരത്തിനിടെ പരുക്കേറ്റ നെയ്‌മർ പിന്നീട് ഇന്നലെ ദക്ഷിണ കൊറിയക്കെതിരായ പ്രീ ക്വാർട്ടറിലാണ് കളിച്ചത്. തിരിച്ചുവരവിൽ കളിയിലെ താരമായും നെയ്‌മർ മാറി. സെർബിയക്കെതിരെ പരുക്കേറ്റപ്പോൾ താൻ ഏറെ ഭയന്നു എന്ന് നെയ്‌മർ പറഞ്ഞു. പരുക്കേറ്റ ദിവസത്തെ രാത്രി ഏറെ പ്രയാസമായിരുന്നു. സംശയങ്ങൾ, പേടി. ഞാൻ നന്നായി കളിക്കുകയായിരുന്നു. നല്ല സീസണായിരുന്നു. എന്നിട്ട് അങ്ങനെ ഒരു പരുക്കേറ്റത് എന്നെ വിഷമിപ്പിച്ചു. എൻ്റെ കുടുംബത്തിനറിയാം. പക്ഷേ, എല്ലാം നന്നായി വന്നു. അന്ന് രാവിലെ 11 മണിവരെ […]









