ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ സൺഡേ സ്കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ കുട്ടികളുടെ ഗ്രാജുവേഷൻ സെറിമണി നടന്നു.
ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന സൺഡേ സ്കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ പഠനം പൂർത്തിയാക്കിയ കുട്ടികളുടെ ഗ്രാജുവേഷൻ സെറിമണി പതിനൊന്നാം തീയതി ശനിയാഴ്ച പള്ളിയിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. ഇടവക വികാരി റവ. ഫാ. റോജൻ രാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിസ്റ്റർ റോസ്‌ലിൻ തോമസ്, (പ്രിൻസിപ്പാൾ, സേക്രഡ് ഹാർട്ട് സ്കൂൾ), മുഖ്യാതിഥി ആയിരുന്നു. റവ. ഫാ. ജോൺസ് ജോൺസൻ (ഇടവകയുടെ പുതിയ വികാരി), ഇടവകയുടെ സെക്രട്ടറി സന്തോഷ് ആൻഡ്രൂസ് ഐസക്, അജയ് […]









