കേരളത്തിൽ ജനങ്ങൾ അധിക നികുതി അടയ്ക്കേണ്ട, നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്ന് കെ. സുധാകരൻ
അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുകയാണ്. ഇതിനെതിരെ നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കും.അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിണറായി പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.മാധ്യമങ്ങൾ നിശബ്ദരാണെന്നും മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോടും പുച്ഛമാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മാധ്യമ വാർത്തകൾ കണ്ട് സമരത്തിനിറങ്ങുന്ന പാർട്ടിയല്ല കോൺഗ്രസ്. ഏറ്റവും ഒടുവിൽ തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാൻ പറഞ്ഞിരിക്കുകയാണ്. അത് സാധാരണക്കാരനെ വീണ്ടും ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. രാഷ്ട്രീയ പുനരധിവാസത്തിന് ലക്ഷങ്ങൾ ചെലവിട്ട് നിയമനങ്ങൾ നടത്തുകയാണ്. […]









