ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ്–ആറാദ് ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിൽ സജീവ സാന്നിധ്യമായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ.വൈ.സി.സി) ബഹ്‌റൈൻ സംഘടനയുടെ പതിമൂന്നാം സ്ഥാപകദിനത്തോടനുബന്ധിച്ച് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് ഹിദ്ദ്–ആറാദ് ഏരിയ കമ്മിറ്റി 20-ാമത് രക്തദാന ക്യാമ്പ് 2026 മാർച്ച് 14-ന് സംഘടിപ്പിച്ചു.മനുഷ്യത്വത്തിന്റെ മഹത്തായ മാതൃകയായി രക്തദാനത്തിനായി മുന്നോട്ടുവന്ന ദാതാക്കളെയും, ക്യാമ്പ് വിജയകരമായി ഏകോപിപ്പിച്ച ഹിദ്ദ്–ആറാദ് ഏരിയ കമ്മിറ്റി പ്രവർത്തകരെയും ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.2013-ൽ രൂപീകൃതമായ സംഘടന കഴിഞ്ഞ 13 വർഷങ്ങളായി “സാമൂഹിക നന്മയ്ക്ക് സമർപ്പിത യുവത്വം” […]









