Business & Strategy

ബഹ്റൈൻ എ.കെ.സി.സി യും, ആസ്റ്റർ മെഡിക്കൽ സെന്ററും ഈദ് ആഘോഷവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ആത്മവിശുദ്ധിയുടെ പെരുന്നാളും, ശരീര വിശുദ്ധിയുടെ വൃക്ക പരിശോധനയും കോർത്തിണക്കി ബഹ്റൈൻ എ.കെ.സി.സി. ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ഈദ് ആഘോഷവും ലോക കിഡ്നി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.എ കെ സി സി അംഗങ്ങളെ ആസ്റ്റർ മാർക്കറ്റിംഗ് മാനേജർ തേജസ് സ്വാഗതം ചെയ്തു. തുടർന്ന് അംഗങ്ങളുടെ യൂറിനും, രക്തവും, ആരോഗ്യ പരിശോധനക്കുശേഷം ഡോക്ടർമാരായ ഇസാ മുഹമ്മദ് ഷെരീഫും, ആശാ പ്രദീപും ചേർന്ന് വൃക്കയുടെ ആരോഗ്യം പരീക്ഷിക്കേണ്ടതിനെക്കുറിച്ചും ഭക്ഷണക്രമം നിയന്ത്രിക്കേണ്ടതിനെക്കുറിച്ചുള്ള ക്ലാസുകൾ അംഗങ്ങൾക്ക് നൽകി. […]
Read More

ജർമ്മൻ വിദേശകാര്യ മന്ത്രിയുമായി ബഹ്‌റൈൻ അംബാസഡർ മറ്റ് ജിസിസി അംബാസഡർമാരോടൊപ്പം കൂടിക്കാഴ്ച നടത്തി

ബെർലിനിൽ നടന്ന ഉന്നതതല യോഗത്തിൽ ജർമ്മനിയിലെ ബഹ്‌റൈൻ രാജ്യത്തിന്റെ അംബാസഡർ അഹമ്മദ് ഇബ്രാഹിം അൽ ഖറൈനീസ്, ഗൾഫ് സഹകരണ കൗൺസിലിന്റെയും ജോർദാനിലെ ഹാഷെമൈറ്റ് രാജ്യത്തിന്റെയും അംബാസഡർമാരുമായി ജർമ്മനിയുടെ വിദേശകാര്യ മന്ത്രി ഡോ. ജോഹാൻ വഡെഫുളുമായി കൂടിക്കാഴ്ച നടത്തി.യോഗത്തിനിടെ, ജിസിസി രാജ്യങ്ങളെയും നിരവധി അറബ് രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ചതിന് ജർമ്മനിയോട് അംബാസഡർമാർ നന്ദി അറിയിച്ചു. ഈ ആക്രമണങ്ങൾ സിവിലിയൻ സ്ഥലങ്ങളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും എണ്ണ, വാതക സൗകര്യങ്ങളെയും ബാധിച്ചതായി അവർ ചൂണ്ടിക്കാട്ടി. ഹോർമുസ് […]
Read More

ഇറാനിയൻ ആക്രമണം:145 മിസൈലുകളും 246 ഡ്രോണുകളും നശിപ്പിച്ചതായി ബിഡിഎഫ് ജനറൽ കമാൻഡ്

ബഹ്റൈനു നേരെ ഇറാൻ നടത്തുന്ന ആക്രമണത്തിന്റെ ഭാഗമായുള്ള മിസൈലുകളെയും ഡ്രോണുകളും , BDF ന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിടുന്നുണ്ടെന്ന് ബഹ്‌റൈൻ പ്രതിരോധ സേനയുടെ ജനറൽ കമാൻഡ് അറിയിച്ചു. ഇതുവരെ ബഹ്‌റൈനെ ലക്ഷ്യമിട്ട് പതിച്ച 145 മിസൈലുകളും 246 ഡ്രോണുകളും നശിപ്പിച്ചതായും സേന വ്യക്തമാക്കി.BDF ഉദ്യോഗസ്ഥരുടെ സേവനത്തിലും നേതൃത്വത്തിലും ജനറൽ കമാൻഡ് അഭിമാനം പ്രകടിപ്പിക്കുകയും രാജ്യത്തെ പ്രതിരോധിക്കുന്നതിൽ അവരുടെ സുസ്ഥിരമായ പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു.എല്ലാ പൊതുജനങ്ങളും അവരുടെ സ്വകാര്യ സുരക്ഷയ്ക്കായി പരമാവധി ജാഗ്രത പാലിക്കണമെന്ന് ജനറൽ […]
Read More

വോയ്സ് ഓഫ് ട്രിവാൻഡ്രം-ബഹ്‌റൈൻ ഫോറത്തിന്റെ പുസ്തക ശേഖരണ–വിതരണ പദ്ധതി “ബുക്ക് ഷെയർ–2026” ആരംഭിച്ചു

മനാമ: 2026 അധ്യയന വർഷത്തിന്റെ മുന്നോടിയായി വിദ്യാർത്ഥികൾക്ക് പഠന സഹായം ലഭ്യമാക്കുവാൻ “വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം (VOT) വനിത വിഭാഗം”, “ബുക്ക് ഷെയർ–2026” പദ്ധതി ആരംഭിച്ചു. ഉപയോഗം കഴിഞ്ഞ സ്കൂൾ പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. അറിവ് പങ്കുവെക്കുക എന്ന ലക്ഷ്യത്തിൽ, സാമൂഹിക പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികളുടെ പഠനത്തെ പിന്തുണയ്ക്കുന്നതിനും, പുസ്തകങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു. പുസ്തകങ്ങൾ കൈമാറുവാനും ആവശ്യങ്ങൾ അറിയിക്കുവാനും താൽപര്യമുള്ളവർ വി.ഒ.ടി […]
Read More

ദമ്മാമിൽ നിന്ന് ചെന്നൈയിലേക്ക് ഗൾഫ് എയർ ചാർട്ടേഡ് വിമാനം

മനാമ: ബഹ്‌റൈനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്തു ഭാരതി അസോസിയേഷൻ, ദി ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ച്, ദമ്മാമിൽ നിന്ന് ചെന്നൈയിലേക്ക് ഗൾഫ് എയർ ചാർട്ടേഡ് വിമാനം ക്രമീകരിച്ചു. ബഹ്‌റൈൻ വിമാനത്താവളം താൽക്കാലികമായി അടച്ചതിനെത്തുടർന്ന്, വിവിധ കാരണങ്ങളാൽ അടിയന്തരമായി സ്വന്തം നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി ഇരു അസോസിയേഷനുകളും സംയുക്തമായിട്ടാണ് ക്രമികരണം ഒരുക്കിയത്.നാട്ടിൽ പോകാൻ ആവിശ്യകാർ ഏറെ ഉണ്ടായിരുന്നിട്ടും പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവർക്ക് മുൻഗണന നൽകി വിമാനം പൂർണ്ണമായും ബുക്ക് ചെയ്ത്. ദമ്മാമിലേക്കുള്ള ബസ് ഗതാഗതവും […]
Read More

ഈദ് ദിനത്തിൽ ഭക്ഷണവിതരണം നടത്തി പടവ് കുടുംബ വേദി

മനാമ : ഈദ് ദിനത്തിൽ ഭക്ഷണ വിതരണം നടത്തി പടവ് ചാരിറ്റി വിംഗ്, സഹല, ട്യൂബ്ലി, താഷൻ, എന്നീ മൂന്ന്‌ ലേബർ ക്യാമ്പുകളിലാണ് ഭക്ഷണ വിതരണം നടത്തിയത്, ബഹ്‌റൈ നിലെ സാമൂഹിക പ്രവർത്തകൻ ശ്രീ ബഷീർ അമ്പലയി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡണ്ട് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം , ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, അഷ്റഫ് വടകര എന്നിവർ പങ്കെടുത്തു.
Read More

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഈദുൽ ഫിത്തർ പ്രാർത്ഥന നടത്തി

മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഈദുൽ ഫിത്തർ പ്രാർത്ഥനകൾ നടത്തി. സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് ഡോ. റാഷിദ് ബിൻ മുഹമ്മദ് അൽ ഹജേരി ആണ് ഈദ് പ്രഭാഷണം നടത്തിയത്. രാജ്യം നേരിടുന്ന സാഹചര്യങ്ങൾക്കിടയിലും, സുരക്ഷയുടെയും സ്ഥിരതയുടെയും അനുഗ്രഹങ്ങൾക്ക് സന്തോഷവും നന്ദിയും പ്രകടിപ്പിക്കാനുള്ള അവസരമായി ഇത്തവണത്തെ ഈദ് മാറുന്നു എന്ന് ഷെയ്ഖ് ഡോ. അൽ ഹജേരി വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തിൽ ബഹറിനെ സംരക്ഷിച്ച എല്ലാ സൈനികരെയും അദ്ദേഹം ചടങ്ങിൽ അഭിനന്ദിക്കുകയും […]
Read More

മോദിയും അമിത് ഷായും രണ്ട് തവണ എത്തും; കേരളത്തിൽ വൻനിര പ്രചാരണത്തിന്

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിയും ദേശീയ നേതാക്കളുമടക്കം വൻ നിരയെത്തുമെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രണ്ട് തവണ പ്രചാരണത്തിനെത്തുമ്പോൾ ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മൂന്ന് തവണ എത്തും. സ്ഥാനാർഥികളുടെ പത്രികാ സമർപ്പണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എത്തുമ്പോൾ കാസർഗോട്ട് ഡൽഹി മുഖ്യമന്ത്രിയും കണ്ണൂരില്‍ മണിപ്പുർ മുഖ്യമന്ത്രിയും കൊല്ലത്തും കാഞ്ഞിരപ്പള്ളിയിലും ​ഗോവ മുഖ്യമന്ത്രിയും എത്തും. ഇതുവരെ രണ്ടു ഘട്ടങ്ങളിലായി […]
Read More

മാസപ്പിറ കണ്ടു, കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

കൊച്ചി: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസപ്പിറ കണ്ടു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും പെരുന്നാൾ വെള്ളിയാഴ്ചയാണ്. ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ളിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തുടങ്ങിയവരാണ് അറിയിച്ചത്.
Read More

ചെറിയ പെരുന്നാള്‍; ബഹ്‌റൈനിൽ 300 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഹമദ് രാജാവ്

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ബഹ്റൈനിൽ 300 തടവുകാര്‍ക്ക് ഭരണാധികാരി പൊതുമാപ്പ് നല്‍കി വിട്ടയക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ബഹ്റൈനിലെ ജയില്‍ കഴിയുന്ന തടവുകാരും , ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവരും,ബദൽ ശിക്ഷ പദ്ധതിക്ക് വിധേയരായവർക്കും ആണ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ പൊതുമാപ്പ് നല്‍കിയത്.രാജ്യത്തിന്റെ സമഗ്ര വികസനത്തിൻ്റെ ഭാഗമായി , മാപ്പ് നൽകിയ തടവുകാർ സമൂഹത്തിന് സംഭാവന നൽകുന്നതിനും സമൂഹത്തിലേക്ക് പുനഃസംഘടിപ്പിക്കുന്നതിനും അവസരം നൽകുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
Read More