ബഹ്‌റൈൻ പ്രവാസികൾക്ക് ആശ്വാസ വാർത്ത; കേരളത്തിലേക്ക് ദമ്മാം വഴി സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയർ
മാർച്ച് 29 ന് ബഹ്റൈനിൽ നിന്നും തിരുവനന്തപുരത്തേക്കും 30 ന് തിരിച്ച് തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലേക്കും സർവീസുകൾ പ്രഖ്യാപിച്ചു.കൂടാതെ കൊച്ചിയിൽ നിന്നും ദമാം വഴി ബഹ്റൈനിലേക്ക് സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയർ .മാർച്ച് 27,29 ഏപ്രിൽ 1 തീയതികളിൽ കൊച്ചിയിൽ നിന്നും 28 ന് ദില്ലിയിൽ നിന്നുമാണ് ബഹ്റൈനിലേക്ക് സർവീസുകൾ . ഗൾഫ് എയർ കേരളത്തിലേക്കും തിരിച്ചും സർവീസുകൾ പ്രഖ്യാപിച്ചത് പ്രവാസികൾക്ക് വലിയൊരു ആശ്വാസമായിരിക്കുകയാണ്. ടിക്കറ്റുകൾ എയർലൈനിൻ്റെ വെബ് സൈറ്റുകളിൽ നിന്നും ബുക്ക് ചെയ്യാവുന്നതാണ്.ദമാമിലേക്കും തിരിച്ചുമുള്ള ബസ്സുകളുടെ […]









