Business & Strategy

സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു.

സുപ്രിം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറായിരുന്നു. 1927 ഏപ്രിൽ 30നാണ് ജനനം. 1950 നവംബര്‍ 14-നാണ് ഫാത്തിമ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968-ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് […]
Read More

പ്രസ്താവനകളല്ല വികസനം.പത്ര സമ്മേളനത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അസത്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതു൦; യു.പി.പി

  ഇന്ത്യന്‍ സ്കൂളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ കാവല്‍ ഭരണസമിതി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അസത്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് യു.പി.പി ആരോപിച്ചു.കഴിഞ്ഞ ജനറല്‍ വാര്‍ഷിക ബോഡി യോഗത്തില്‍ യു.പി.പി യുടെ പിന്തുണ നേടിയാണ് സ്കൂളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനുളള തീരുമാനം എടുത്തത്.ആ ഒരു തീരുമാനം യാഥാര്‍ത്ഥ്യം ആകും മുന്‍പ് എങ്ങിനെ ഭരണസമിതിയുടെ നേട്ടമായി ചിത്രീകരിക്കും? പത്ത് വര്‍ഷത്തോളം ഘഡുക്കള്‍ അടച്ച് തീരുന്‍പോള്‍ സോളാര്‍ പാനല്‍ സ്കൂളിന് സ്വന്തമാകും എന്ന് പറയുന്നതിനൊപ്പം […]
Read More

വനിതാ സംഗമവും പാ രന്റിംഗ് ക്ലാസും സംഘ ടിപ്പിച്ചു.

ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ വനിതകളുടെ സംഗമവും പാരന്റിംഗ് ക്ലാസും പ്രതിഭ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.ദീപ്തി രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അശ്വിനി സജിത് അധ്യക്ഷയായിരുന്നു. പ്രശസ്ത കൗൺസിലിങ് സൈക്കോളജിസ്റ്റും പിജിഫ് ന്റെ ജനറൽ സെക്രട്ടറിയുമായ വിമല ട്രീസ തോമസ് പാരന്റ്റിങ് ക്ലാസ് കൈകാര്യം ചെയ്തു. ചടങ്ങിൽ ബഹ്‌റൈൻ പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ്, മേഖല വനിതവേദി ചാർജുള്ള സഖാവ് സുജിത രാജൻ, ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി […]
Read More

നടന്‍ വിനോദ് തോമസ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കാറിനുള്ളില്‍

സിനിമ സീരിയല്‍ താരത്തെ  കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടിഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹംകണ്ടെത്തിയത്. മീനടം കുറിയന്നൂര്‍ വിനോദ് തോമസ് (47) ആണ് മരിച്ചത്. രാത്രിഎട്ടരയോടയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11ന് വിനോദ് ബാറിനുള്ളില്‍എത്തിയിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ആരും പുറത്തിറങ്ങാതെ വന്ന സാഹചര്യത്തില്‍പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി എസ്എച്ച്ഒസുവര്‍ണ്ണകുമാറിന്റെ നേതൃത്തത്തിലുള്ള പൊലീസ് സംഘം സ്ഥത്തെത്തിതുടര്‍നടപടി സ്വീകരിച്ചു. അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ […]
Read More

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു; 12 പേരുടെ ഇടക്കാല ഹരജി തള്ളി

കൊച്ചി : അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈന്‍റെ ശിക്ഷ നടപ്പാക്കുന്നത് ഹൈകോടതി മരവിപ്പിച്ചു. അതേസമയം, 12 പ്രതികളുടെ ഇടക്കാല ഹരജി കോടതി തള്ളി. മണ്ണാർകാട് എസ്.സി/എസ്.ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈകോടതി നടപടി. ശിക്ഷ മരവിപ്പിച്ച സാഹചര്യത്തിൽ ഹുസൈന് ജാമ്യം ലഭിക്കും. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യൂ ജില്ല പരിധിയിൽ പ്രവേശിക്കരുതെന്ന നിബന്ധനയും കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. കുറ്റകൃത്യത്തിന്‍റെ ആദ്യ ഘട്ടത്തിൽ മധുവിനെ ആൾക്കൂട്ടം നടത്തിച്ചു കൊണ്ടു പോകുമ്പോൾ […]
Read More

ബഹ്റൈനിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം

വരുന്ന വ്യാഴാഴ്ച രാജ്യത്ത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു.കാറ്റുമൂലം തിരമാല ഉയരാനും അന്തരീക്ഷ താപനില താഴാനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read More

അപകടം;ബഹ്റൈനിൽ ഏഷ്യൻ തൊഴിലാളി മരിച്ചു.മൂന്ന് പേർക്ക് പരിക്ക്.

മനാമ: മലിനജല ടാങ്കറിന്റെ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്നാണ് ബഹ്റൈനിലെ വെസ്റ്റ് എക്കറിൽ അപകടം നടന്നത്.ഏഷ്യൻ തൊഴിലാളിയാണ് മരിച്ചത്.മൂന്ന് പേർക്ക് പരിക്ക് പറ്റി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സിവിൽ ഡിഫൻസ് ആവശ്യമായനടപടികൾ സ്വീകരിച്ച് വരുന്നു.
Read More

ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി കലൂര്‍ ഷാജി ബഹ്റൈനില്‍ അന്തരിച്ചു. ബഹ്റൈനിലെ ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനാണ്. ഹൃദയ സ്തഭനമാണ് മരണ കാരണം. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ ഭാഗമായി കമ്പനി അധികൃതരുമായി ചേര്‍ന്ന് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഹെല്‍പ്പ് ലൈന്‍ ടീം നടപടി ക്രമങ്ങള്‍ നടത്തി വരുന്നതായി ബി കെ എസ് എഫ് ഹെല്‍പ്പ്‌ലൈന്‍ ഭാരവാഹികള്‍ അറിയിച്ചു. ഭാര്യ: സിംജ. മക്കള്‍: അദ്വൈത, ദത്താത്രേയ.
Read More

വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറത്തിന് പുതിയ ഭരണസമിതി

വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം 2023-2025 വർഷകാലയളവിലെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.03/11/2023 വെള്ളിയാഴ്ച സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഹാളിൽ നടന്ന യോഗത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. യോഗത്തിൽ സംഘടനയുടെ മെൻഡർ ആയി അജയൻ ഉത്രാട൦,പ്രസിഡണ്ടായി സിബി കുര്യൻ,വൈസ് പ്രസിഡന്റ്‌ ഷംനാദ്,സെക്രട്ടറി അരവിന്ദ്,ജോയിൻ സെക്രട്ടറി സിരാജ് മണമ്പൂർ,ട്രഷറർ രാസുൽ സുലൈമാൻ,മെമ്പർഷിപ് സെക്രട്ടറി അനുഷ്‌മ പ്രശോബ്,മെമ്പർഷിപ് സെക്രട്ടറി ഷിബു നളിനം,മെമ്പർഷിപ് സെക്രട്ടറി സരിത വിനോജ്,അസിസ്റ്റന്റ് ട്രഷറർ ഷബീർ സൈനു, ചാരിറ്റി വിംഗ് സെക്രട്ടറി രജീല ആമിന,ചാരിറ്റി വിംഗ് സെക്രട്ടറി […]
Read More

കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു.

നടന്‍ കലാഭവന്‍ ഹനീഫ് കൊച്ചിയില്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. അര്‍ബുദത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ ഹനീഫ് നൂറിലധികം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. മട്ടാഞ്ചേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം നാളെ രാവിലെ പതിനൊന്നരയോടെ സംസ്കരിക്കും. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതം. അതിനുംവളരെ മുന്‍പ് പഠനകാലത്ത് തന്നെ മിമിക്രിയിലൂടെ കലാരംഗത്ത് സാന്നിധ്യമറിയിച്ചിരുന്നു ഹനീഫ്. 90ല്‍ പുറത്തിറങ്ങിയ ചെപ്പ് കിലുക്കണ ചങ്ങാതിയും പിന്നാലെയെത്തിയ സന്ദേശത്തിലും ഗോഡ്ഫാദറിലൂടെയും തുടര്‍ന്ന സിനിമായാത്രയില്‍ പ്രേക്ഷകരെ ചിരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ക്ക് ഹനീഫ് നടനായി. കാസര്‍കോട് […]
Read More