ബഹ്റൈനില്‍ ഭക്ഷ്യലഭ്യത സുരക്ഷിതം; വിപണിയില്‍ ആശങ്ക വേണ്ടെന്ന് അധികൃതരും വ്യാപാരികളും
ബഹ്റൈനില്‍ ഭക്ഷ്യലഭ്യത സുരക്ഷിതമെന്നും, വിപണിയില്‍ ആശങ്ക വേണ്ടെന്ന് അധികൃതരും വ്യാപാരികളും സംയുക്തമായി അറിയിച്ചു.നിലവിലെ സാഹചര്യങ്ങളില്‍ വിതരണ ശൃംഖലയെ ബാധിക്കുന്ന യാതൊരു തടസ്സങ്ങളുമില്ലെന്നും മാസങ്ങളോളം ആവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും അധികൃതർ വ്യക്തമാക്കി.ലോജിസ്റ്റിക്സ് സൗകര്യങ്ങളുടെ കരുത്തും ആഗോള വിപണികളില്‍ നിന്നുള്ള തടസ്സമില്ലാത്ത ചരക്ക് നീക്കവും വിപണിക്ക് ആത്മവിശ്വാസം നല്‍കുന്നതായി പ്രതിനിധി കൗണ്‍സിലിലെ കോസ്‌വെ സാമ്പത്തികകാര്യ സമിതി ചെയർമാൻ എംപി അഹമ്മദ് സബാഹ് അല്‍ സല്ലൂം പറഞ്ഞു. കിംഗ് ഫഹദ് കോസ്‌വെ വഴി ഉള്‍പ്പെടെയുള്ള ഇറക്കുമതി സുഗമമായി തുടരുകയാണ്. ഉപഭോക്താക്കള്‍ അനാവശ്യമായി […]









