Business & Strategy

ഇറാനിയൻ ആക്രമണം: 125 മിസൈലുകളും 212 ഡ്രോണുകളും നശിപ്പിച്ചതായി ബിഡിഎഫ് ജനറൽ കമാൻഡ്

ബഹ്റൈനിൽ നടന്നുവരുന്ന ഇറാനിയൻ ആക്രമണത്തിന്റെ ഭാഗമായുള്ള മിസൈലുകളെയും ഡ്രോണുകളും , BDF ന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിടുന്നുണ്ടെന്ന് ബഹ്‌റൈൻ പ്രതിരോധ സേനയുടെ ജനറൽ കമാൻഡ് അറിയിച്ചു. ഇതുവരെ ബഹ്‌റൈനെ ലക്ഷ്യമിട്ട് പതിച്ച 125 ബാലിസ്റ്റിക് മിസൈലുകളും 212 ഡ്രോണുകളും നശിപ്പിച്ചതായും സേന വ്യക്തമാക്കി.BDF ഉദ്യോഗസ്ഥരുടെ സേവനത്തിലും നേതൃത്വത്തിലും ജനറൽ കമാൻഡ് അഭിമാനം പ്രകടിപ്പിക്കുകയും രാജ്യത്തെ പ്രതിരോധിക്കുന്നതിൽ അവരുടെ സുസ്ഥിരമായ പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു.എല്ലാ പൊതുജനങ്ങളും അവരുടെ സ്വകാര്യ സുരക്ഷയ്ക്കായി പരമാവധി ജാഗ്രത പാലിക്കണമെന്ന് ജനറൽ […]
Read More

ബഹ്‌റൈനിൽ ഈദുൽ ഫിത്തർ അവധി ; സർക്കുലർ കിരീടാവകാശിയും പ്രധാനമന്ത്രിയും പുറത്തിറക്കി

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ന് ഈദ് അൽ-ഫിത്തർ അവധി ദിനങ്ങളെക്കുറിച്ചുള്ള സർക്കുലർ പുറത്തിറക്കി.രാജ്യത്തെ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും ഈദ് അൽ-ഫിത്തർ ദിനത്തിലും തുടർന്നുള്ള രണ്ട് ദിവസങ്ങളിലും അടച്ചിടുമെന്ന് സർക്കുലറിൽ പറഞ്ഞു.ഔദ്യോഗിക അവധി ദിനങ്ങൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആയതിനാൽ, രണ്ട് ദിവസം കൂടി അധിക അവധി ലഭിക്കും.
Read More

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് (സാമൂഹിക സഹായ ഡ്രൈവ്) ” കാരുണ്യത്തിന്റെ മാസം” സംരംഭം.

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് (സാമൂഹിക സഹായ ഡ്രൈവ്) ” കാരുണ്യത്തിന്റെ മാസം” സംരംഭത്തിന്റെ ഭാഗമായി ടുബ്ലി ഏരിയയിലെ 200ൽ പരം തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്തു.(ബഹ്‌റൈൻ പാർലമെന്റ് അംഗവും , വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി അംഗവുമായ ഡോ. മറിയം അൽ ദെയിൻ ഇഫ്താർ കിറ്റിന്റെ വിതരണം ഉദ്ഘാടനം ചെയ്തു.
Read More

അങ്കം കുറിക്കാൻ മുഖ്യമന്ത്രിയും ഒമ്പത് മന്ത്രിമാരും, സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്ത്

തിരുവനന്തപുരം: സിപിഎം 86 സീറ്റുകളിൽ മത്സരിക്കാൻ തീരുമാനം. 56 എംഎൽഎമാർ മത്സരരംഗത്തുണ്ട്. പിബിയിൽനിന്ന് പിണറായി മാത്രമാണ് മത്സരിക്കുന്നത്. ധർമടത്ത് പിണറായിയും പേരാവൂരിൽ കെ.കെ.ശൈലജയും മത്സരിക്കും. 9 മന്ത്രിമാരും മത്സരരംഗത്തുണ്ട്. സ്പീക്കർ എ.എൻ.ഷംസീറിനും എം.എം.മണിക്കും സീറ്റില്ല. പാലക്കാട് സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് തീരുമാനിക്കുമെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. പാലക്കാട്ട് സ്വതന്ത്രനായിരിക്കും മത്സരിക്കുമെന്നറിയുന്നു. കേരള കോൺ‍ഗ്രസുമായി ചർച്ചകൾ നടക്കുന്നു. കോവളത്ത് സിപിഎം മത്സരിക്കില്ല. മറ്റു പാർട്ടികളുടെ സീറ്റ് ഏറ്റെടുക്കില്ല. 5 സ്വതന്ത്ര സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർഥി പട്ടിക പൂർത്തിയാകും. […]
Read More

വോയിസ്‌ ഓഫ് ട്രിവാൻഡ്രം -ബഹ്‌റൈൻ ഫോറത്തിന്റെ ഇടപെടൽ;ശസ്ത്രക്രിയ കഴിഞ്ഞ പ്രവാസിക്ക് നാട്ടിൽ തുടർചികിത്സ

ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില ആശങ്കാജനകമായ സാഹചര്യത്തിൽ,പ്രവാസി മലയാളിയെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് യാത്രയാക്കാൻ “വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം” (VOT) യുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചു.സംഘടനയുടെ മുൻ എക്സിക്യൂട്ടീവ് അംഗമായിരുന്ന അദ്ദേഹം, അടുത്തിടെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാൽ ശസ്ത്രക്രിയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്കകൾ ഉയരുകയും, വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തിക്കണമെന്ന് ഉപദേശവും ലഭിച്ചു.ഇതിനെ തുടർന്ന് “വോയിസ്‌ ഓഫ് ട്രിവാൻഡ്രം- ബഹ്‌റൈൻ […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ്–ആറാദ് ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിൽ സജീവ സാന്നിധ്യമായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ.വൈ.സി.സി) ബഹ്‌റൈൻ സംഘടനയുടെ പതിമൂന്നാം സ്ഥാപകദിനത്തോടനുബന്ധിച്ച് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് ഹിദ്ദ്–ആറാദ് ഏരിയ കമ്മിറ്റി 20-ാമത് രക്തദാന ക്യാമ്പ് 2026 മാർച്ച് 14-ന് സംഘടിപ്പിച്ചു.മനുഷ്യത്വത്തിന്റെ മഹത്തായ മാതൃകയായി രക്തദാനത്തിനായി മുന്നോട്ടുവന്ന ദാതാക്കളെയും, ക്യാമ്പ് വിജയകരമായി ഏകോപിപ്പിച്ച ഹിദ്ദ്–ആറാദ് ഏരിയ കമ്മിറ്റി പ്രവർത്തകരെയും ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.2013-ൽ രൂപീകൃതമായ സംഘടന കഴിഞ്ഞ 13 വർഷങ്ങളായി “സാമൂഹിക നന്മയ്ക്ക് സമർപ്പിത യുവത്വം” […]
Read More

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐവൈസിസി) ബഹ്‌റൈൻ പതിമൂന്നാം വർഷത്തിലേക്ക്

ബഹ്റൈനിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കലാ-കായിക മേഖലകളിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന സംഘടനയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐവൈസിസി) ബഹ്‌റൈൻ പതിമൂന്നാം വർഷത്തിലേക്ക് കടക്കുന്നു. 2013-ൽ ആരംഭിച്ച ഈ സംഘടന കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ സേവനവും സഹകരണവും ഐക്യവും വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം എന്ന ആശയത്തിലൂന്നി യുവജനങ്ങളെ സമൂഹസേവനത്തിലേക്ക് കൂടുതൽ സജീവമായി ഉൾപ്പെടുത്തുകയും, പ്രവാസി സമൂഹത്തിനിടയിൽ ഐക്യവും […]
Read More

കെ പി എ ഇഫ്‌താർ മീറ്റ് 2026 സാമൂഹിക സാംസ്കാരിക ഐക്യദാർഡ്യ സംഗമ വേദിയായ്

കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് 2026 ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് സാംസ്കാരിക ഐക്യദാർഢ്യം സംഗമ വേദിയായി മാറി.ബഹ്‌റൈൻ സൽമാനിയ കെസിഎ ഓഡിറ്റോറിയത്തിൽ പ്രത്യേകമായി ക്രമീകരിച്ച ഹാളിൽ ഫെബ്രുവരി അവസാന വാരം നടന്ന ഇഫ്താര്‍ സംഗമത്തില്‍ ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 750 ൽ അധികം ആളുകൾ പങ്കെടുത്തു. കെ പി എ ഇഫ്താർ 2026 കമ്മിറ്റി ജനറൽ കൺവീനർ നവാസ് കുണ്ടറയുടെ ആമുഖത്തോടെ തുടങ്ങിയ ഇഫ്താർ സംഗമം […]
Read More

ബഹ്റൈനിൽ കെഎൻബിഎയുടെ രക്തദാന ക്യാമ്പ്; അൻപതോളം പേർ ക്യാമ്പിൽ രക്തം നൽകി.

ബഹ്റൈനിൽ കേരള നേറ്റീവ് ബോൾ അസോസിയേഷൻ (കെഎൻബിഎ) ബഹ്റൈൻ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. സൽമാനിയ മെഡിക്കൽ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ ഏകദേശം അൻപതോളം പേർ രക്തം ദാനം ചെയ്ത് ജീവദാനത്തിന്റെ മഹത്വം വീണ്ടും ഓർമിപ്പിച്ചു.ക്യാമ്പിന്റെ ഉദ്‌ഘാടനം ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു.   വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളായ ഇ വി രാജീവൻ, അൻവർ നിലമ്പൂർ, സെയ്ദ് ഹനീഫ, തോമസ് ഫിലിപ്പ്, ജയേഷ് താന്നിക്കൽ, തൻസീർ എന്നിവർ ക്യാമ്പ് സന്ദർശിച്ച് […]
Read More

ഇറാനിയൻ ആക്രമണവുമായി ബന്ധപ്പെട്ട ചിത്രീകരണത്തിനും വീഡിയോകൾ പ്രസിദ്ധീകരിച്ചതിനും ആഭ്യന്തര മന്ത്രാലയം ആറ് പേരെ അറസ്റ്റ് ചെയ്തു

ഇറാനിയൻ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ പോസ്റ്റ് ചെയ്തതിനും, അതിനോട് അനുഭാവം പ്രകടിപ്പിച്ചതിനും, ആക്രമണത്തിന്റെ ശത്രുതാപരമായ പ്രവൃത്തികളെ മഹത്വവൽക്കരിച്ചതിനും, തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനും, ബഹ്‌റൈൻ രാജ്യത്തിലെ സൈറ്റുകൾ ലക്ഷ്യമിടുന്നതിന് പ്രേരിപ്പിച്ചതിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷൻ, ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ആന്റി-സൈബർ ക്രൈം ഡയറക്ടറേറ്റ് ആറ് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനാഭിപ്രായം തെറ്റിദ്ധരിപ്പിക്കാനും, പൗരന്മാരിലും താമസക്കാരിലും ഭയം പടർത്താനും, സുരക്ഷയ്ക്കും പൊതു ക്രമത്തിനും ദോഷം വരുത്താനും സാധ്യതയുള്ള വീഡിയോകൾ അവരുടെ സോഷ്യൽ മീഡിയ […]
Read More