ദുബായ്-കണ്ണൂർ എയർ ഇന്ത്യാ എക്‌സ്പ്രസ് സർവിസ് നവംബർ 1 മുതൽ.
ദുബൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് തുടങ്ങുന്നു. നവംബർ ഒന്നിന് കേരളപ്പിറവി ദിനം മുതലാണ് സർവിസ്. ആഴ്ചയിൽ നാലു ദിവസമാണ് ദുബൈ-കണ്ണൂർ സർവിസ്. ആദ്യ ദിനങ്ങളിൽ ദുബൈയിൽനിന്ന് കണ്ണൂരിലേക്ക് 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അഞ്ചു കിലോ അധിക ബാഗേജും അനുവദിക്കും. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരിലേക്ക് പറക്കുക. വൈകീട്ട് യു.എ.ഇ സമയം 6:40ന് പുറപ്പെടുന്ന IX 748 വിമാനം കണ്ണൂരിൽ ഇന്ത്യൻ സമയം 11: 50ന് […]









