Business & Strategy

പി.കെ. ബിജുവിനെ ബഹ്റൈൻ പ്രതിഭ നേതാക്കൾ സ്വീകരിച്ചു

ഒക്ടോബർ 6 ന് വെളളിയാഴ്ച വൈകുന്നേരം 6.30 മണിക്ക് ബഹ്റൈൻ പ്രതിഭ സി.പി.ഐ.എം. മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ അംഗവുമായിരുന്ന സഖാവ് കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണം നടത്തുന്നു. മുഖ്യ പ്രഭാഷണം നടത്താൻ എത്തിച്ചേർന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ പി.കെ. ബിജുവിനെ ബഹ്റൈൻ പ്രതിഭ നേതാക്കൾ ബഹ്റൈൻ എയർ പോർട്ടിൽ സ്വീകരിച്ചു
Read More

സന്തോഷ് കീഴാറ്റൂരിന്റെ ‘പെൺ നടൻ ‘ ഇന്ന് ബഹ്‌റൈനിൽ അരങ്ങേറു൦

മനാമ: ബഹ്‌റൈൻ മലയാളി ഫോറം മീഡിയാ രംഗുമായി ചേർന്ന് സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്മരണ റേഡിയോ നാടകമത്സരത്തിന്റെ അവാർഡ് വിതരണ ചടങ്ങ് നാളെ നടക്കും. ഇതോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജാം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത അഭിനേതാവ് സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ഏകപാത്ര നാടകമായ ‘പെൺ നടൻ ‘ അവതരിപ്പിക്കും. നൂറിലധികം വേദികളിൽ അവതരിപ്പിച്ച നാടകം ഇതാദ്യമായാണ് ബഹ്റൈനിൽ അരങ്ങേറുന്നത്. വൈകീട്ട് കൃത്യം 7.30ന് തന്നെ നാടകം ആരംഭിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സുപ്രസിദ്ധ നാടകനടൻ […]
Read More

നാടൻപന്തുകളി ഫൈനൽ മത്സരം ഒക്ടോബർ 13 ന്

മനാമ: കെ.എൻ.ബി.എ കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് കിഴക്കേപറമ്പിൽ ജെയിംസ് കുരിയാക്കോസ് മെമ്മോറിയൽ എവറോളിങ് ട്രോഫിക്കുവേണ്ടിയുള്ള നാടൻപന്തുകളി മത്സരം സെപ്റ്റംബർ 8 മുതൽ നടന്നുവരികയാണ്. ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉത്ഘാടനം നിർവഹിച്ച മത്സരങ്ങൾ പ്രശസ്ത നാടൻപന്തുകളികാരൻ കെ .ഇ ഈശോ ഇരാച്ചേരിൽ പന്തുവെട്ടി തുടക്കംകുറിച്ചത്. കെ.എൻ.ബി.എ പ്രസിഡന്റ് മോബി കുരിയാക്കോസ് അധ്യക്ഷതവഹിച്ച ഉത്ഘാടനസമ്മേളത്തിൽ കെ.എൻ.ബി.എ ചെയർമാൻ രഞ്ജിത്ത് കുരുവിള സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ഷോൺപുന്നൂസ് നന്ദിപറയുകയും ചെയ്തു. […]
Read More

നേപ്പാളില്‍ ഒരു മണിക്കൂറിനിടെ നാലു ഭൂചലനങ്ങള്‍; വിറച്ച് ഉത്തരേന്ത്യ

ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനത്തില്‍ വിറച്ച് ഉത്തരേന്ത്യ. റിക്ടര്‍ സ്‌കെയിലില്‍ 6.2 വരെ തീവ്രത രേഖപ്പെടുത്തിയ ശക്തമായ നാലു ഭൂചലനങ്ങളാണ് ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഒരു മണിക്കൂറിനിടെ നേപ്പാളിലുണ്ടായത്. നാശനഷ്ടത്തിന്റെ വിവരങ്ങള്‍ വ്യക്തമല്ല. ഉച്ചയ്ക്ക് 2.25നായിരുന്നു ആദ്യ ഭൂചലനം. ഇത് റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയെന്ന് നാഷനല്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഇതിനു പിന്നാലെ 2.51ന് 6.2 രേഖപ്പെടുത്തിയ വലിയ ചലനമുണ്ടായി. 3.6, 3.1 തീവ്രത രേഖപ്പെടുത്തിയ രണ്ടു തുടര്‍ ചലനങ്ങള്‍ കൂടി 3.06നും […]
Read More

പ്രഭാഷകനും മോട്ടിവേഷൻ സ്പീക്കറുമായ ഉനൈസ്‌ പാപ്പിനിശ്ശേരി ബഹ്‌റൈനിലെത്തുന്നു.

മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിച്ചേരുന്ന പ്രമുഖ വാഗ്മിയും മോട്ടിവേഷൻ സ്പീക്കറുമായ ഉനൈസ്‌ പാപ്പിനിശ്ശേരിയുടെ വിവിധ പരിപാടികൾക്ക്‌ അൽ ഫുർഖാൻ സെന്റർ രൂപം നൽകി.ഒക്‌ടോബർ അഞ്ചാം തീയ്യതി വ്യാഴാശ്ച രാത്രി വെസ്റ്റ്‌ റിഫ ഷൈഖ ഹെസ്സ ഇസ്ലാമിക്‌ സെന്ററിൽ നടക്കുന്ന പ്രവർത്തക സംഗമത്തിൽ അദ്ദേഹം സംബന്ധിക്കും. ആറാം തീയ്യതി വെള്ളിയാഴ്ച രാത്രി 7 മണിക്ക്‌ മനാമ കെഎംസിസി ഹാളിൽ നടക്കുന്ന കുടുംബ സംഗമത്തിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും.അൽ ഫുർഖാൻ മദ്‌റസ വാർഷിക പരീക്ഷയിൽ അഞ്ചാം തരം […]
Read More

ഐഎസ് ഭീകരൻ ഷാനവാസ് കേരളത്തിലുമെത്തി; ചിത്രങ്ങൾ കണ്ടെടുത്തതായി പൊലീസ്

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായി ഡൽഹി പൊലീസ്. വനമേഖലയിൽ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും ഡൽഹി സ്പെഷ്യൽ സെൽ വ്യക്തമാക്കി. ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഇഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി പരിശീലനം നടത്തിയതായും ഡൽഹി പൊലീസ് സ്പെഷൽ സെൽ വൃത്തങ്ങൾ അറിയിച്ചു.എൻഐഎ തലയ്ക്ക് വിലയിട്ട ഐ എസ് ഭീകരൻ മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാൻ ഇന്നാണ് ഡൽഹിയിൽ […]
Read More

വൈദ്യശാസ്ത്ര നൊബേൽ 2 പേർക്ക്; നേട്ടം കോവിഡ് പ്രതിരോധ ഗവേഷണത്തിന്

സ്റ്റോക്ക്ഹോം: 2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെ‌യ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി. കോവിഡ്–19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്. കോവിഡ് വാക്സീൻ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സീൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി. നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ […]
Read More

അത്യാധുനിക സൗകര്യങ്ങളുമായി ഷിഫ അല്‍ ജസീറ ആശുപത്രി ഐപി വിഭാഗം പ്രവര്‍ത്തനം തുടങ്ങി.

മനാമ: ബഹ്‌റൈന്‍ ആതുരസേവന മേഖലയിലെ പ്രമുഖ സ്ഥാപനമായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സമ്പൂര്‍ണ ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി. കിടത്തി ചികിത്സാ വിഭാഗത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചതെന്ന് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ലേബര്‍ ആന്‍ഡ് ഡെലിവറി, നിയോനറ്റോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി, വിപുലമായ ഓപ്പറേഷന്‍ തിയേറ്ററുകള്‍, എന്‍ ഐസിയു, ഐസിയു, പോസ്റ്റ്ഓപ്പറേറ്റീവ് വാര്‍ഡുകള്‍, പ്രൈവറ്റ് / സ്യൂട്ട് റൂമുകള്‍, ജനറല്‍ വാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രത്യേക വിഭാഗങ്ങള്‍ […]
Read More

ഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം; എം.ശ്രീശങ്കറിന് വെള്ളി, ജിന്‍സണ്‍ ജോണ്‍സണ് വെങ്കലം

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടവുമായി മലയാളി അത്ലറ്റുകള്‍. പുരുഷ ലോങ്ജംപിൽ  മലയാളി താരം എം.ശ്രീശങ്കർ വെള്ളി മെ‍ഡൽ നേടി. 8.19 മീറ്റർ ചാടിയാണ് താരം നേട്ടം സ്വന്തമാക്കിയത്. 1500 മീറ്റർ ഓട്ടമത്സരത്തിൽ മറ്റൊരു മലയാളി താരം ജിൻസൺ ജോൺസൺ വെങ്കലവും കരസ്ഥമാക്കി. 1500 മീറ്ററിൽ അജയ്‌ കുമാർ സരോജിലൂടെ വെള്ളി മെഡലും ഇന്ത്യയ്ക്കാണ്. വനിതകളുടെ 1500 മീറ്റർ ഓട്ടമത്സരത്തിൽ ഹർമിലാൻ ബെയ്ൻസും വെള്ളി മെ‍ഡൽ‌ നേടി. ഇന്ന് നടന്ന 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സിലും ഷോട്ട് പുട്ടിലും ഇന്ത്യക്ക് സ്വർണം […]
Read More

കരുവന്നൂരിൽ പുതിയ പോര്‍മുഖം ; ഇ പിയുടെ തുറന്നുപറച്ചിലിൽ പുകഞ്ഞ് സിപിഎം, ഒറ്റപ്പെട്ട ശബ്ദമല്ലെന്ന് വിലയിരുത്തൽ

കരുവന്നൂരിൽ ഇപി ജയരാജൻ നടത്തിയ തുറന്നുപറച്ചിലിൽ നീറിപ്പുകഞ്ഞ് സിപിഎം. പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിൽ ഏറ്റെടുക്കാനോ പരസ്യ പ്രതികരണത്തിനോ നേതൃത്വം തയ്യാറായിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശബ്ദമല്ല അതെന്ന തിരിച്ചറിവിലാണ് തുടര്‍ നടപടികൾ. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന് വീടുകയറി പ്രചാരണം അടക്കമുള്ള നടപടികൾക്കും തുടക്കമായിട്ടുണ്ട്. സഹകരണത്തിൽ തോറ്റാൽ കാൽചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുമെന്ന തിരിച്ചറിവിലാണ് സിപിഎം ഇഡിയുടെത് രാഷ്ട്രീയ പ്രേരിത ഇടപെടലെന്ന നിലയിൽ ആരോപണം ആവര്‍ത്തിച്ചുയർത്തിയിരുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പറഞ്ഞ നിലപാടിന് വിരുദ്ധമായി കരുവന്നൂരിൽ […]
Read More