Business & Strategy

ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിൽ പ്രവാസി വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു

ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിൽ പ്രവാസി വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു. കുവൈറ്റിൽ നഴ്‌സായ ജേക്കബ് വർഗീസിനാണ് സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചത്. നഴ്സിംഗ് പഠനത്തെ തുടർന്ന് പോസ്റ്റ് ബിഎസ്സി പഠനത്തിനായി ബാംഗ്ളൂരിലുള്ള കോളജിൽ ചേർന്ന ജേക്കബ് അഡ്മിഷൻ സമയത്ത്‌ മുഴുവൻ രേഖകളും കോളജിൽ സമർപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കം ഒറിജിനൽ സെർട്ടിഫിക്കറ്റുകൾ തിരികെ ചോദിച്ചപ്പോൾ രണ്ടു വർഷത്തെ മുഴുവൻ ഫീസും നൽകിഎങ്കിൽ മാത്രമേ സെർട്ടിഫിക്കറ്റുകൾ തിരികെ നൽകൂ എന്ന നിലപാടിനെ തുടർന്നാണ്‌ ജേക്കബ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാർത്ഥികളുടെ അസ്സൽ […]
Read More

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സാമൂഹിക സഹായ ഡ്രൈവ്. “ബീറ്റ് ദി ഹീറ്റ് 2026” സംരംഭത്തിന് തുടക്കം കുറിച്ചു.

മനാമയിൽ 100 താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് പഴങ്ങൾ, മധുരപലഹാരങ്ങൾ, വെള്ളം എന്നിവ വിതരണം ചെയ്തു. ബഹ്‌റൈനിലുടനീളം വേനൽക്കാലം അവസാനം വരെ വിതരണം തുടരുമെന്ന് പ്രതിനിധികൾ അറിയിച്ചു.വിതരണത്തിൽ ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ജെംഷി മൊഹിദീൻ, മുഹമ്മദ് ബാഷ എന്നിവർ പങ്കെടുത്തു.
Read More

പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹു. മുഖ്യമന്ത്രി വി ഡി സതീശനുമായി ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.പ്രവാസികാര്യ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്.പ്രവാസി ക്ഷേമം, പുനരധിവാസം, സാമൂഹ്യസുരക്ഷ, ആരോഗ്യപരിരക്ഷ, തൊഴിൽ, നിക്ഷേപം, പുനഃസംയോജനം തുടങ്ങിയ പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സർക്കാരിന്റെ നയപ്രഖ്യാപനത്തിലും സംസ്ഥാന ബജറ്റിലും ഉൾപ്പെടുത്തണമെന്നും പ്രവാസി സമൂഹത്തിന്റെ ദീർഘകാല ആവശ്യങ്ങൾ പരിഗണിക്കുന്ന സമഗ്ര പ്രവാസി നയരൂപീകരണം നടത്തണമെന്നും പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.പ്രവാസികളിൽ നിന്നും ശേഖരിച്ച […]
Read More

ഫ്‌ലീറ്റ് വിപുലീകരണം :’എയർബസ് എ 320 നിയോ’ പ്രഖ്യാപിച്ച് ഗൾഫ് എയർ

ഗൾഫ് എയർ ഫ്‌ലീറ്റിലെ 45-ാമത്തെ വിമാനമായ എ320 നിയോയെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സ്വാഗതം ചെയ്തതായി രാജ്യത്തിൻറെ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ.കാര്യക്ഷമതയും യാത്രക്കാരുടെ സുഖസൗകര്യങ്ങളും കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ വിമാനത്തിൽ വിപണിയിലെ ഏറ്റവും വിശാലമായ സിംഗിൾ-ഐസിൽ ക്യാബിൻ ഉണ്ട്.ഈ വർഷം എ 320 നിയോ യുടെ കൂടുതൽ ഡെലിവറികൾ പ്രതീക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു.
Read More

ബലി പെരുന്നാൾ ഭക്ഷ്യ ലഭ്യത: വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ ഭക്ഷ്യ മേഖലാ ചെയർമാൻ

ബലി പെരുന്നാളിനോടനുബന്ധിച്ച് ഭക്ഷ്യ ലഭ്യത വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ ഭക്ഷ്യ മേഖലാ ചെയർമാൻ.ഈദ് അൽ-അദ്ഹയ്ക്കുള്ള തയ്യാറെടുപ്പിനായി പ്രാദേശിക വിപണിയിൽ കന്നുകാലികൾ, മാംസം, പച്ചക്കറികൾ, പഴങ്ങൾ, വിവിധ ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിതരണത്തിൽ സമൃദ്ധി കാണുന്നുണ്ടെന്ന് ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ 30-ാമത് സെഷനിൽ ഭക്ഷ്യ മേഖലാ കമ്മിറ്റി ചെയർമാൻ ഖാലിദ് അലി അൽ-അമീൻ സ്ഥിരീകരിച്ചു.ഈദ് അൽ-അദ്ഹ സീസണിൽ വിപണി സ്ഥിരത നിലനിർത്തുന്നതിനും വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ശീതീകരിച്ച മാംസം, കോഴിയിറച്ചി, പച്ചക്കറികൾ […]
Read More

ഹമദ് രാജാവ് യുഎസ് പ്രസിഡന്റുമായും പ്രാദേശിക, അന്താരാഷ്ട്ര രാജ്യങ്ങളിലെ നേതാക്കളുമായും സംസാരിച്ചു . നയതന്ത്ര ശ്രമങ്ങളിലൂടെ മേഖലയിൽ സമാധാനം കൈവരിക്കട്ടെ എന്നും ഹമദ് രാജാവ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ഖത്തർ, ജോർദാൻ ഈജിപ്ത്, തുർക്കി , പാകിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക, അന്താരാഷ്ട്ര രാജ്യങ്ങളിലെ നേതാക്കളുമായും ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ ടെലിഫോൺ ചർച്ചയിൽ പങ്കെടുത്തു. നിലവിലെ പ്രാദേശിക, അന്തർദേശീയ സംഭവ വികാസങ്ങളെക്കുറിച്ചുള്ള കൂടിയാലോചനകളുടെയും ഏകോപനത്തിന്റെയും ഭാഗമായാണ് ഈ ഫോൺ സംഭാഷണം നടന്നത്.മേഖലയിലെ നയതന്ത്ര പ്രവർത്തനങ്ങൾ ശക്തമാകുന്നതിനിടയിലും, പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പിന്തുണ നൽകുന്നതിനായി സംഭാഷണങ്ങളും കൂടിയാലോചനകളും ശക്തിപ്പെടുത്തേണ്ടതിന്റെ […]
Read More

ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 28 ന് സംഘടിപ്പിക്കുന്നു

കിംസ് ഹെൽത്ത് ബഹ്റൈന്റെ സഹകരണത്തോടെ ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 28-ന് രാവിലെ 9 മണി മുതൽ മുഹറഖിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ ക്യാമ്പ് നടക്കും.ക്യാമ്പിൽ ക്രിയാറ്റിനിൻ, SGPT, SGOT, RBS, ടോട്ടൽ കൊളസ്റ്റ്രോൾ, യൂറിക് ആസിഡ്, ട്രിഗ്ലിസറൈഡ്സ് തുടങ്ങിയ പരിശോധനകൾ സൗജന്യമായി നടത്തപ്പെടും. കൂടാതെ വിദഗ്ധ ഡോക്ടർമാരുടെ ഫോളോഅപ്പ് കൺസൾട്ടേഷനും ഉണ്ടായിരിക്കുന്നതാണ്. സമൂഹത്തിൽ ആരോഗ്യപരിപാലന ബോധവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ മെഡിക്കൽ ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം […]
Read More

ലാല്‍കെയേഴ്സിന്‍റെ ദ്യശ്യം 3 ഷോയും മോഹന്‍ലാലിന്‍റെ ജന്മദിനാഘോഷവും തിയേറ്ററുകളെ ഇളക്കിമറിച്ചു

ബഹ്റൈന്‍ ലാല്‍കെയേഴ്സ് മലയാള സിനിമാപ്രേമികളുടെ ആവേശമായി മാറിയ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമായ ദ്യശ്യം 3 സിനിമയുടെ ഫാൻ ഷോയും ആഘോഷ പരിപാടികളും ദാനാ മാളിലെ എപിക്സ് സിനിമാസില്‍ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നിരവധി ആരാധകരും സിനിമാസ്വാദകരും പങ്കെടുത്തു.ആഘോഷ പരിപാടികള്‍ക്ക് ലാല്‍കെയേഴ്സ് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ മോഹന്‍ലാലിന്‍റെ ജന്‍മ ദിനാശംസകള്‍ അര്‍പ്പിച്ചു,, എപിക്സ് സാരഥി മനോജ് ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഷൈജു സ്വാഗതവും, ട്രഷറര്‍ […]
Read More

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ 20/20 ടൂർണമെന്റ് ആരംഭിച്ചു.

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജോബിൻ പുതുപ്പറമ്പിൽ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് 20/20 നാടൻ പന്ത് കളി മത്സരം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിമുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിച്ചു. OICC നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും, സെവൻ ആർട്സ് കൾച്ചറൽ ഫോറം പ്രസിഡന്റും, സാമൂഹ്യ പ്രവർത്തകനുമായ ജേക്കബ് തേക്കുതോട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. OICC ബഹ്‌റൈൻ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി മനു മാത്യു, സാമൂഹിക പ്രവർത്തകൻ തോമസ് […]
Read More

ഭക്ഷ്യസുരക്ഷയും വ്യാപാരബന്ധവും ശക്തമാക്കാൻ ബഹ്‌റൈൻ; പ്രതിനിധി സംഘം തായ്‌ലൻഡിലേക്ക്

ഭക്ഷ്യസുരക്ഷയും തായ്‌ലൻഡുമായുള്ള വ്യാപാരബന്ധവും ശക്തമാക്കാൻ ഒരുങ്ങി ബഹ്‌റൈൻ.ഇതിന്റെ ഭാഗമായി തായ് തലസ്ഥാനമായ ബാങ്കോക്കിൽ വിവിധ ഉദ്യോഗസ്ഥരുമായും വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന് ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് അംഗം ഖാലിദ് അൽ അമീൻ അറിയിച്ചു.സ്വകാര്യ മേഖലയ്ക്കായി പുതിയ വിപണികൾ തുറക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.ഏഷ്യൻ തലത്തിൽ ഹലാൽ വ്യവസായത്തിലും ഉൽപ്പന്ന മേഖലയിലും ബഹ്റൈന് സ്ഥിരം പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള ചർച്ചകളും സന്ദർശനത്തിൽ നടക്കും. ഇതിനായി ചുലലോങ്കോൺ സർവകലാശാലയിലെ ഹലാൽ സെന്റർ പ്രസിഡന്റുമായി അൽ അമീൻ കൂടിക്കാഴ്ച നടത്തും. […]
Read More