കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
ആലപ്പുഴ:കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ ബിജെപിക്കാർ വെട്ടിക്കൊലപ്പെടുത്തി. ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ്–-ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെ (21) യാണ് കൊലപ്പെടുത്തിയത്. തിങ്കൾ വൈകിട്ട് ആറിന് കൃഷ്‌ണപുരം കാപ്പിൽ കുറ്റിപ്പുറം കളത്തട്ടിന് സമീപമാണ് സംഭവം. കേസിൽ രണ്ട് ബിജെപി പ്രവർത്തകരെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ കസ്‌റ്റഡിയിലെടുത്തു. ക്രിക്കറ്റ് കളിക്കാൻ സുഹൃത്തിനെയുംകൂട്ടി ബൈക്കിൽപോയ അമ്പാടിയെ ബൈക്കിലെത്തിയ മൂന്നുപേർ തടഞ്ഞുനിർത്തി കുത്തിവീഴ്‌ത്തുകയായിരുന്നു. സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ രക്ഷപെട്ടു.കഴുത്തിന് മാരകമുറിവേറ്റ അമ്പാടിയെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൈയ്‌ക്കും മുഖത്തും […]