Business & Strategy

ബഹ്റൈനിൽ ക്രൂയിസ് കപ്പൽ സീസണിന് തുടക്കമായി

പുതിയ സീസണിലെ ആദ്യ ക്രൂയിസ് കപ്പൽ യൂറീബിയ ബഹ്‌റൈനിൽ എത്തിയതോടെ രാജ്യത്തെ ക്രൂയിസ് കപ്പൽ സീസണിന് തുടക്കമായി. ബഹ്‌റൈനിലെ വളരുന്ന ടൂറിസം മേഖലയ്ക്ക് ആവേശകരമായ അധ്യായത്തിനാണ് ഇതോടെ തുടക്കം കുറിക്കുന്നത്. ബഹ്റൈനിലെ യാത്രാ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ സഹകരണം വളർത്തുക, രാജ്യാന്തര സന്ദർശകർക്ക് രാജ്യത്തിന്‍റെ തനതായ പൈതൃകം ഉയർത്തിക്കാട്ടുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് പുതിയ സീസണിനെ രാജ്യം സ്വാഗതം ചെയ്യുന്നത്.ഒറ്റ ദിവസം കൊണ്ട് തന്നെ രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സന്ദർശിച്ച് കൊണ്ട് യാത്രക്കാർക്ക് മടങ്ങാൻ കഴിയും എന്നതും […]
Read More

സുരക്ഷിത കുടിയേറ്റം: പ്രവാസി ലീഗൽ സെൽ വെബ്ബിനാർ ശനിയാഴ്ച

സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ വെബ്ബിനാർ ശനിയാഴ്ച നടക്കും. പ്രവാസ കുടിയേറ്റത്തിലെ തട്ടിപ്പുകളും ചൂഷണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഈ വെബ്ബിനാർ നടത്തുന്നത്. സാമൂഹിക പ്രവർത്തകനും മലേഷ്യയിൽ നിന്നുള്ള ലോകകേരള സഭാംഗവും പ്രവാസികളുടെ പശ്ചാത്തലത്തിൽ രചിച്ച “ബോർഡിംഗ് പാസ്”എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ആത്മേശൻ പച്ചാട്ടാണ് വെബ്ബിനാർ നയിക്കുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 7മണിക്ക് സൂമിലാണ് വെബ്ബിനാർ നടത്തപ്പെടുന്നത്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി […]
Read More

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച( 22.11.2024) സൽമാനിയ ആശുപത്രിയിൽ രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് പന്ത്രണ്ട് മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പതിനെട്ട് വർഷമായി പാക്ട് രക്തദാന ക്യാമ്പുകൾ നടത്തി വരുന്നുണ്ടെന്നും വെള്ളിയാഴ്ച്ച നടക്കുന്ന ക്യാമ്പിലേക്ക് ഏവരെയും ക്ഷണിക്കുന്നതയും ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 66926956 39871460 66346934 39851646 നമ്പറിൽ ബന്ധപെടുക.
Read More

ഫുഡ് സർവീസ് എക്വിപ്മെന്റ് മേഖലയിലെ ലോകോത്തര ബ്രാൻഡ് ‘പാരമൗണ്ട്’ ഇനി ബഹ്‌റൈനിലും

കൊമേർഷ്യൽ കിച്ചൻ മേഖലയിലും ഭക്ഷ്യസേവന ഉപകരണങ്ങളിലും ആഗോള തലത്തിൽ മുൻനിരയിലുള്ള പാരമൗണ്ട് ഫുഡ് സർവീസ് എക്യുപ്‌മെൻ്റ് സൊല്യൂഷൻസ്, ബഹ്‌റൈനിലെ ആദ്യ ഷോറൂം ടൂബ്ലിയിൽ പ്രവർത്തനമാരംഭിക്കുന്നു . ബഹ്‌റൈനിലെ വിശിഷ്ട അതിഥികളെയും വ്യവസായ പ്രമുഖരെയും ഓഹരി ഉടമകളെയും ഒരുമിച്ചു കൊണ്ടുവരുന്ന പരിപാടി മനാമയിലെ ഡൗണ്ടൗൺ റൊട്ടാനയിൽ നടന്നു.പാരാമൗണ്ട് ബഹ്‌റൈൻ ലോഞ്ചിനെക്കുറിച്ചുള്ള വിശദാംശങ്ങൾ മാനേജിംഗ് ഡയറക്ടർ കെ.വി.ഷംസുദ്ധീൻ, ജനറൽ മാനേജർ ഡാനിയൽ ടി. സാം, ഡയറക്റ്റര്മാരായ ഹിഷാം ഷംസുദ്ദീൻ, അമർ ഷംസുദ്ദീൻ, ക്ലയന്റ് റിലേഷൻസ് സ്പെഷ്യലിസ്റ്റ് വിജയ് ഉണ്ണികൃഷ്ണൻ എന്നിവർ […]
Read More

മുൻ ബഹ്‌റൈൻ പ്രവാസി രാജി എസ് നായരുടെ നിര്യാണത്തിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി.

മുൻ പ്രവാസിയും സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ലേഡീസ് വിങ് സെക്രട്ടറിയും സംഘടനയുടെ കൾച്ചറൽ ജോയിൻ സെക്രട്ടറിയുമായിരുന്ന രാജി എസ് നായരുടെ( മീനാക്ഷി) വിയോഗത്തിൽ ഓറ ആർട്സ് സെന്ററിൽ ചേർന്ന യോഗത്തിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി. സംഘടനയുടെ പ്രസിഡണ്ട് ജേക്കബ് തേക്കുതോട്, ചെയർമാൻ മനോജ് മയ്യന്നൂർ, ട്രഷറർ തോമസ് ഫിലിപ്പ്, വൈസ് പ്രസിഡണ്ട്മാരായ എം സി പവിത്രൻ, സത്യൻകാവിൽ, കൾച്ചറൽ സെക്രട്ടറി ബൈജു മലപ്പുറം, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജു […]
Read More

അമ്പലപ്പുഴയിലെ കൊലപാതകം ; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി;പ്രതി കസ്റ്റഡിയിൽ

ആലപ്പുഴ കരൂരില്‍ കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.പ്രതിയായ ജയചന്ദ്രന്റെ വീടിന്റെ പിന്നിലുള്ള പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുഴിച്ചിട്ടതിന് ശേഷം ഇയാള്‍ ഈ പ്രദേശം നിരീക്ഷിച്ചിരുന്നു. അവിടെ നായ്ക്കള്‍ മാന്തുന്നത് ശ്രദ്ധയില്‍ പെട്ട ഇയാള്‍ കോണ്‍ക്രീറ്റ് കൊണ്ടുവന്നിടുകയായിരുന്നു.മൃതദേഹം കുഴിച്ചുമൂടിയത് മനു എന്ന ആളുടെ പറമ്പിൽ മതിലിനോട് ചേര്‍ന്ന സ്ഥലത്താണ് കുഴിച്ചു മൂടിയത്. മൃതദേഹം വിജയലക്ഷ്മിയുടേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ കഴിഞ്ഞ ആറാം […]
Read More

ശബരിമലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം’; തന്ത്രി കണ്ഠര് രാജീവര്

ശബരിമല തീർഥാടകർക്ക് വ്രതശുദ്ധി പോലെ തന്നെ വൃത്തിയും പ്രധാനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. സന്നിധാനവും പരിസരവും പരിപാവനമായി സൂക്ഷിക്കാൻ ഓരോ ഭക്തനും ശ്രദ്ധിക്കണം. അത് ഭക്തരുടെ കടമയാണ്. ഇരുമുടിക്കെട്ടിൽ നിന്ന് പ്ലാസ്റ്റിക് സാധനങ്ങൾ ഒഴിവാക്കണമെന്നും തന്ത്രി നിർദ്ദേശിച്ചു.നടതുറന്നിരിക്കുന്ന സമയം കൂട്ടിയതിനാൽ ഭക്തർക്ക് നല്ല രീതിയിൽ ദർശനം നടത്താൻ സഹായകമായതായി കണ്ഠര് രാജീവര് പറഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്ന് നല്ല സഹകരണമാണുണ്ടായത്. മന്ത്രി വി.എൻ. വാസവൻ ഒരു ദിവസം സന്നിധാനത്ത് തങ്ങിയാണ് കാര്യങ്ങൾ വിലയിരുത്തി മടങ്ങിയത്.നിലയ്ക്കലിലെയും പമ്പയിലെയും […]
Read More

പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ രണ്ടാം വാർഷികാഘോഷം ഇന്ന്

പ്രവാസികളുടെ ഉന്നമനത്തിനും നിയമപരിരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിന്റെ ബഹറിൻ ചാപ്റ്റർ തങ്ങളുടെ ബഹറിൻ പ്രവർത്തനത്തിന്റെ രണ്ടാം വാർഷികം, ഇന്ന് വൈകീട്ട് ഏഴര മണിക്ക്, കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. ബഹറിനിലെ ഇന്ത്യൻ അംബാസിഡർ ശ്രീ വിനോദ് ജേക്കബ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ബഹറിൻ എംപി ഹസൻ ബുഖാമാസ്, ലേബർ മിനിസ്റ്ററി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് ജാഫർ അൽ ഹൈക്കി, എൽ എം ആർ എ ഔട്ട്‌ റീച്ച് ആൻഡ് പാർട്ണർഷിപ്പ് വിഭാഗം ഡയറക്ടർ […]
Read More

ബഹറിനിലെ അറിയപ്പെടുന്ന ജീവകാരുണ്യ കൂട്ടായ്മയായ കേരള ഗാലക്സി വേൾഡ്, മുൻ പ്രവാസിയുടെ മകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം കൈമാറി.

തൃശൂർ ജില്ലയിൽ കൈപ്പമംഗലം എള്ളൂപറമ്പിൽ നൗഷാദിന്റെ മകളുടെ വിവാഹ ആവശ്യർത്ഥം ബഹ്‌റൈൻ കേരള ഗാലക്സി ഗ്രൂപ്പ്‌ സമാഹരിച്ച വിവാഹധനസഹായം ചെയർമാൻ വിജയൻ കരുമല യുടെ നേതൃത്വ ത്തിൽ കൈമാറി ചടങ്ങിൽ എക്സികുട്ടീവ് അംഗങ്ങളായ ഗഫൂർ മയ്യന്നൂർ ഖാലിദ്, രാജീവൻ കൊയിലാണ്ടി തുടങ്ങിയവർ പങ്കെടുത്തു. ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ, മീഡിയ സിറ്റി ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്താണ് 50,000/- രൂപയുടെ സാമ്പത്തിക ധനസഹായം കൈമാറിയത്. ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ സയദ് ഹനീഫ, E […]
Read More

ഒടുവിൽ സ്ഥിരീകരണം; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു!

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം വന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. അപകടം നടന്നത് ഇന്നലെയാണെങ്കിലും 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്ത് എത്താനായാത്. പ്രതികൂല കാലാവസ്ഥയായിരുന്നു പ്രധാന വെല്ലുവിളി. ജീവന്റെ ഒരു തുടിപ്പ് പോലും അവശേഷിക്കുന്നില്ലെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. തുർക്കിയുടെ ഡ്രോൺ […]
Read More